ഒപ്പു് വെക്കേണ്ട താൾ ഇവിടെ: http://ml.wikipedia.org/wiki/Meetup-2010_April

2010/2/15 Shiju Alex <shijualexonline@gmail.com>
പ്രിയ മലയാളം വിക്കി പ്രവർത്തകരെ/ഭാഷാ സ്നേഹികളെ,

വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കികളിൽ പ്രവര്‍ത്തിക്കുന്ന വിക്കി പ്രവര്‍ത്തകരുടെ കൂട്ടായ്മ 2010 ഏപ്രിൽ 17-നു് ശനിയാഴ്ച നടത്തുന്നു. വിഷു കഴിഞ്ഞു് വരുന്ന ശനിയാഴ്ച ആയതിനാൽ ഇതു് ഇനിയും കൂടുതൽ പേർക്ക് പങ്കെടുക്കാൻ സൗകര്യപ്രദമാകും എന്നു് കരുതുന്നു.

ഇതു് വരെ താല്പര്യം പ്രകടിപ്പിച്ച കൂടുതൽ ആളുകളും തെക്കൻ/മദ്ധ്യ മേഖലകളിൽ നിന്നു് ഉള്ളവരായതിനാലും, കേരളത്തിന്റെ എല്ലാ ഭാഗത്തു് നിന്നും ഉള്ളവർക്ക് എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലം എന്നതു് കൊണ്ടും എറണാകുളം ജില്ലയിലാണു് വിക്കിസംഗമം നടത്താൻ പദ്ധതിയിടുന്നതു്. സമ്മേളന സ്ഥലം, മറ്റു് വിശദാംശങ്ങൾ എന്നിവ 2010 മാർച്ച് ആദ്യ വാരത്തോടെ അറിയിക്കാം.

ഇതിനകം ഒപ്പു് വെക്കാത്തവരും എന്നാൽ വിക്കിപ്രവർത്തകരുടെ സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരുമായവർ അതിനായുള്ള വിക്കിതാളിൽ ഒപ്പു് വെക്കുമല്ലോ.

ഷിജു