ള-ക്ക് പകരം ല വരുന്നത് ടൈപ്പിങ് ടൂളിന്റെ കുഴപ്പമല്ലേ?


2013/6/23 sugeesh | സുഗീഷ് * <sajsugeesh@gmail.com>
പുതിയ മീര ഒഴികെയുള്ള ഫോണ്ടുകളുടെ ലിങ്ക് നൽകാമോ ? എനിക്കു ചില
പ്രശ്നങ്ങൾ തോന്നുന്നു. അത് എന്റെ മാത്രം കുഴപ്പമാണോ എന്നു നോക്കാനാൺ`.

പ്ളാസ്മ എന്നു ടൈപ്പുമ്പോൾ പ്‌ലാസ്മ എന്നു വരുന്നു.

On 6/23/13, Anivar Aravind <anivar.aravind@gmail.com> wrote:
> inscript 2 ഇതുവരെ നിലവില്‍ വന്നിട്ടില്ല. റെഡ്‌ഹാറ്റ് സ്റ്റാന്‍ഡേര്‍ഡ്
> ആവുന്നതിനുമുമ്പേ അതു ഇനേബിള്‍ ചെയ്തതിനെ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
> എതിര്‍ത്തിരുന്നതുമാണു്.
>
> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ഇന്‍സ്ക്രിപ്റ്റ് 2 സ്റ്റാന്‍ഡേര്‍ഡൈസേഷന്‍
> ചര്‍ച്ചകളില്‍ സജീവമായി 3 വര്‍ഷം പങ്കെടുത്തിരുന്നു. അന്നു സമര്‍പ്പിച്ച
> നിര്‍ദ്ദേശങ്ങള്‍ ഇവിടെ http://wiki.smc.org.in/CDAC-Inscript-Critique
>
> ഐടി മിഷനില്‍ നടന്ന യോഗത്തില്‍ ഈ മാറ്റങ്ങള്‍ നടത്താമെന്നു പറഞ്ഞുപോയ
> സിഡാക്കുകാര്‍ അതിതുവരെ ചെയ്തിട്ടുമില്ല.
> കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പണം ഇല്ലാത്തതിനാല്‍ അതങ്ങനെത്തന്നെ
> അംഗീകരിക്കാന്‍ പോവുകയാണെന്നാണു് പറഞ്ഞു കേള്‍ക്കുന്നതു്. ഈ വിഷയം നിരവധി
> ഗവണ്‍മെന്റ് ചര്‍ച്ചകളില്‍ ഞങ്ങള്‍ ഈയിടെ ഉയര്‍ത്തിയിരുന്നു.  ഈ വിഷയം നിരവധി
> ഗവണ്‍മെന്റ് ചര്‍ച്ചകളില്‍ ഞങ്ങള്‍ ഈയിടെ ഉയര്‍ത്തിയിരുന്നു.
>
> ഓപ്പണ്‍ സോഴ്സ് ലാന്‍ഗേജ് സമ്മിറ്റിനു ശേഷം ആണു് ഇവ യു എല്‍ എസില്‍ കയറുന്നതു്
> .
>
> ഇന്ത്യാഗവണ്‍മെന്റ് അംഗീകരിക്കാത്ത ഒരു സ്റ്റാന്‍ഡെര്‍ഡ്  ഒഴിവാക്കുന്നതാണു്
> അഭികാമ്യം , മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ വിക്കിമീഡിയ പ്രവര്‍ത്തകരും ഈ
> വിഷയത്തിനു പരിഹാരം കാണാന്‍ ഗവണ്‍മെന്റ് തലത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കൂ .
>
> അനിവര്‍
>
>
> 2013/6/23 സുനിൽ (Sunil) <vssun9@gmail.com>
>
>> ഇന്‍സ്ക്രിപ്റ്റ് 2 കീബോര്‍ഡ് ലേഔട്ടില്‍ നമ്പര്‍പാഡ്
>>> നിര്‍വചിച്ചിട്ടില്ലാത്തതു് യുഎല്‍എസിന്റെ പ്രശ്നം ആവുന്നതെങ്ങനെയാണു്?
>>> അതു്
>>> ഇന്ത്യ ഗവണ്‍മെന്റ് നിശ്ചയിച്ച മാനകമാണു്. അതില്‍ പ്രശ്നമുണ്ടെങ്കില്‍
>>> അതിന്റെ
>>> ഇടത്തു് വേണം ബഗ്ഗിടാന്‍.
>>
>>
>> സെബിൻ, യു.എൽ.എസിൽത്തന്നെ ഇൻസ്ക്രിപ്റ്റ് എന്ന ലേയൗട്ടുമുണ്ട്. അതിൽ
>> ഭാരതസർക്കാർ പറഞ്ഞിരിക്കുന്നത് അതുപോലെ പിന്തുടർന്നിട്ടില്ല.
>> ഉപയോക്താക്കളുടെ
>> ആവശ്യപ്രകാരം അതിൽ സാധാരണ അക്കങ്ങൾ നൽകുന്നുണ്ട്; x+്+zwj ക്കുപകരം ചില്ലുകൾ
>> തരുന്നുണ്ട്.
>>
>> മലയാളത്തിൽ വിക്കിപീഡിയയിലും മറ്റും ടൈപ്പ് ചെയ്യുന്നവർക്ക് ഏതക്കങ്ങളാണ്
>> കൂടുതലായും ആവശം വരുക എന്ന കാര്യം പറയേണ്ടതില്ലല്ലോ.
>>
>> ഇൻസ്ക്രിപ്റ്റ് 2 ഒരു പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡ് മാത്രമാണെന്ന്
>> വിചാരിക്കുന്നു. ഡെവലപ്പർ പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡിനെ അതേപടി
>> മുറുകെപ്പിടിക്കണോ, അതോ ഉപയോക്താക്കളുടെ സൗകര്യപ്രകാരം അൽപം കസ്റ്റമൈസേഷൻ
>> വരുത്തിത്തരണോ എന്നത് ചിന്തിക്കുക. ഇനിയതല്ല ഇൻസ്ക്രിപ്റ്റ് എന്ന
>> പേരുപയോഗിക്കാതെ അതിന്റെ ഒരു പകർപ്പുണ്ടാക്കി അതിൽ മാറ്റം വരുത്തിത്തന്നാലും
>> പോരേ?
>>
>>
>> 2013/6/22 praveenp <me.praveen@gmail.com>
>>
>>> കണ്ണടച്ച് ഇരുട്ടാക്കരുതെന്നും ഒരു പദ്ധതിയുടെ ലാളിത്യത്തെ അനാവശ്യമായി
>>> പക്ഷപാതിത്വം കൊണ്ട് നശിപ്പിക്കരുതെന്നുമേ പറയാനുള്ളു. ഞാനാരോട് യുദ്ധം
>>> ചെയ്തെന്നാണ് സെബിൻ പറഞ്ഞ് വെക്കുന്നത്. ബഹുഭൂരിപക്ഷത്തിനും
>>> ഒരുപയോഗവുമില്ലാത്ത ഒരു സാധനം, സ്വതേ സജ്ജമായിരിക്കുന്ന വിധം
>>> തള്ളിക്കൊടുക്കുക, അതിന്റെ സജ്ജീകരണങ്ങൾ പരമാവധി
>>> തിരിച്ചറിയാനാകാത്തവിധത്തിൽ
>>> നിർത്തുക, മുമ്പുണ്ടായിരുന്ന ഉപയോഗപ്രദമായിരുന്ന ലേയൗട്ടുകളുടെ രൂപത്തിൽ,
>>> നിർവ്വചിക്കാത്ത ഭാഗങ്ങൾ സ്വയം നിർവ്വചിച്ച്, അത് മാറ്റാൻ ഗവണ്മെന്റ്
>>> ഉത്തരവും
>>> കൊണ്ട് വരിക എന്ന് പറയുക, എന്നു തുടങ്ങി നിരവധി മൂന്നാംകിട വാദങ്ങളാണ് സാർ
>>> സത്യത്തിൽ കമ്മ്യൂണിറ്റിയോടുള്ള യുദ്ധം.
>>>
>>>
>>> On Friday 21 June 2013 11:26:50 PM IST, Sebin Jacob wrote:
>>>
>>>> ഒരു കൊള്ളാവുന്ന പുതിയ ലിപി ഫോണ്ടുകൂടെ വെബ്ഫോണ്ട്സിനൊപ്പം വന്നാല്‍
>>>> നന്നായിരുന്നു എന്ന
>>>> അഭിപ്രായമുണ്ടു്. തനതുലിപി ശീലമല്ലാത്തവരെ തഴയുന്നതു് ശരിയല്ലല്ലോ.
>>>>
>>>> പല്‍ചക്രത്തിന്റെ ചിത്രം കണ്ടാല്‍ സെറ്റിങ്സ് ഐക്കണാണെന്നു്
>>>> തിരിയില്ലെന്നു് പറയുന്നതു്
>>>> വിചിത്രമായ വാദമായി എനിക്കു തോന്നുന്നു. ഗൂഗിള്‍ , ഫേസ്ബുക്‍ എന്നിവയും
>>>> പല്‍ചക്രം തന്നെയാണു്
>>>> സെറ്റിങ്സിനായി ഉപയോഗിക്കുന്നതു്. ഫേസ്ബുക്കിന്റെ പല്‍ചക്രമാവട്ടെ
>>>> താരതമ്യേന ചെറുതാണുതാനും.
>>>>
>>>>
>>>> ______________________________**_________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website:
>>>> https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
>>>>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website:
>>> https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l