പ്രിയ പത്രാധിപര്‍,

വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വിക്കിതിരുത്തല്‍ യജ്ഞം സംഘടിപ്പിക്കുന്നു.

അതിന്റെ പത്രക്കുറിപ്പ് ഇതോടൊപ്പം പേജ്മേക്കര്‍, പി.ഡി.എഫ് ഫയലുകളായി നല്‍കിയിട്ടുണ്ട്.

ദയവായി താങ്കളുടെ മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിക്കുമല്ലോ


അഡ്വ. ടി.കെ. സുജിത്ത്

ജനറല്‍ കണ്‍വീനര്‍, വിക്കിസംഗമോത്സവം




                  

(പത്രക്കുറിപ്പ് )


വിക്കിസംഗമോത്സവം - 2013

തിരുത്തല്‍ യജ്ഞം



കേരളപ്പിറവി ദിനത്തില്‍ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കവും വര്‍ദ്ധിപ്പിക്കാനുമുള്ള തിരുത്തല്‍ യജ്ഞത്തിന് തുടക്കമാകുന്നു. 2013 ഡിസംബര്‍ 21 മുതല്‍ 23 വരെ ആലപ്പുഴയില്‍ നടക്കുന്ന മലയാളം വിക്കിസമൂഹത്തിന്റെ വാര്‍ഷിക സഗമമായ വിക്കിസംഗമോത്സവം - 2013 നോടനുബന്ധിച്ചാണ് ഈ പരിപാടി നടത്തുന്നത്. പതിനാല് പ്രമുഖ ഇന്ത്യന്‍ ഭാഷാവിക്കിപീഡിയകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഒത്തുചേരുന്നവിധത്തില്‍ ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന പ്രാദേശിക വിക്കിസംഗമം എന്നതാണ് ഈ വര്‍ഷത്തെ വിക്കിസംഗമോത്സവത്തിന്റെ പ്രത്യേകത.


ഇതിന്റെ ഭാഗമായി, വിക്കിപദ്ധതികളുടെ ഉള്ളടക്കത്തിന് എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ഉപയോക്താക്കളെ വിക്കിപദ്ധതികളിലേക്ക് ആകര്‍ഷിക്കാനുമായിട്ടാണ് തിരുത്തല്‍ യജ്ഞം സംഘടിപ്പിക്കുന്നത്. വിവിധ ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ പ്രത്യേകം തെരഞ്ഞെടുത്ത മേഖലകളിലെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തവാനും നിലവിലുള്ള ലേഖനങ്ങള്‍ പുഷ്ടിപ്പെടുത്തുവാനുമുള്ള ഈ കൂട്ടായ ശ്രമം നവംബര്‍ ഒന്നിനുതുടങ്ങി മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം പിറന്നാള്‍ ദിനമായ ഡിസംബര്‍ 21 ന് അവസാനിക്കും. വിക്കിസംഗമോത്സവത്തില്‍ എത്തുന്ന പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇംഗ്ലീഷിലും പന്ത്രണ്ട് ഇന്ത്യന്‍ ഭാഷകളിലെ വിക്കിപീഡിയകളിലും കേരളത്തെയും മലയാളത്തെയും സംബന്ധിച്ച ലേഖനങ്ങള്‍ ചേര്‍ക്കുന്നതാണ് ഈ തിരുത്തല്‍ യജ്ഞത്തിന്റെ പ്രധാനഭാഗം.


ഈ വര്‍ഷത്തെ തിരുത്തല്‍ യജ്ഞത്തിനുവേണ്ടി തെരഞ്ഞെടുക്കുന്ന പ്രത്യേക വിഷയങ്ങള്‍ ഇവയാണ്

  • മലയാള ഭാഷയും സാഹിത്യവും

  • തണ്ണീര്‍ത്തടങ്ങള്‍, കാലാവസ്ഥ, പരിസ്ഥിതി

  • ആലപ്പുഴ - ചരിത്രവും ഭൂമിശാസ്ത്രവും

  • ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, ജില്ലകള്‍, ലോക്‌സഭാമണ്ഡലങ്ങള്‍

  • ലോകരാഷ്ട്രങ്ങള്‍, സംഘടനകള്‍


നവംബര്‍ 1 ന് വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്കായുള്ള രജിസ്‌ട്രേഷനും ഇതോടൊപ്പം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mlwiki.in എന്ന വെബ്‌സൈറ്റോ www.ml.wikipedia.org/wiki/WP:WS2013 എന്ന വിക്കിതാളോ സന്ദര്‍ശിക്കുക. 9400203766, 9747014264 എന്നീ നമ്പരുകളില്‍ നേരിട്ട് വിളിച്ചും വിവരങ്ങള്‍ തേടവുന്നതാണ്.


വിശ്വസ്തതയോടെ

അഡ്വ. ടി.കെ. സുജിത്

(9846012841) ജനറല്‍ കണ്‍വീനര്‍ വിക്കിസംഗമോത്സവം

            

 

 

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841