താല്പര്യ വത്യാസം പ്രവര്‍ത്തന മേഖലകളില്‍ മാത്രമല്ലല്ലോ ഉള്ളത്? ജാതിമത
രാഷ്ട്രീയ വേര്‍തിരിവുകള്‍ വിക്കിപീടിയയില്‍ ഓള ങ്ങള്‍ സൃഷ്ടിക്കുന്നതും
കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മെല്ലെ ശരിയുടെ വഴിയെ നീങ്ങുന്നതും നമ്മള്‍
കാണുന്നതല്ലേ ? പിന്നെ ശ്രദ്ധേയരെ എന്തിനു ഭയക്കണം?
പ്രദീപ്
ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയയില്‍ അവരുടെ ഇഷ്ട വിഷയങ്ങളില്‍ സംഭാവന ചെയ്യാമോ? അവരുടെ പുസ്തകം ആധികാരികതയുള്ളതാണെന്കിലും അത് അവലംബം ആയി ഉപയോഗിക്കാമോ? ഒരു ഇന്ത്യന്‍ ഭാഷാ വിക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് പൊങ്ങി വന്നതാണ് ഈ ചോദ്യം . ചില വിക്കിപീഡിയരുടെ വാദം അനുസരിച്ച്:
ഇതേ രീതിയില്‍ ശ്രദ്ധേയരായ വ്യക്തികളെ വിക്കി എഡിറ്റിങ്ങില്‍ നിന്ന് അകറ്റുന്ന ഒരു പ്രവണത പല ഇന്ത്യന്‍ വിക്കിപീഡിയരുടെ ഇടയില്‍ ഉണ്ട്. മലയാളത്തില്‍ ഇതു വരെ ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ് തുടങ്ങാത്തതിനാല്‍ ആ പ്രശ്നം വന്നിട്ടില്ല. പക്ഷെ ഇത് മിക്കവാറും വിക്കിപീഡിയര്‍ അഭിമുഖീകരിക്കുന്ന ചോദ്യം ആവണം . ഇനി തുടങ്ങിയാല്‍ തന്നെ മുകളില്‍ സൂചിപ്പിച്ച പോലത്തെ ന്യായങ്ങള്‍ ആവണം അവരും നേരിടാന്‍ പോകുന്നത്. അതിനാല്‍ ഈ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ വിഷയം റെഫറന്സ് ഡെസ്കില്‍ ചോദിച്ചു. ചോദ്യവും മറുപടിയും ഇവിടെ കാണാം .
- ശ്രദ്ധേയരായ വ്യക്തികള്‍ വിക്കിപീഡിയയില്‍ സംഭാവന ചെയ്യരുത് (ആര്‍ക്കും എഡിറ്റ് ചെയ്യാം എന്ന അടിസ്ഥാനനയത്തിനു തന്നെ എതിരാണ്് ഈ വാദം )
- അവര്‍ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ സംഭാവന ചെയ്യരുത് (താല്പര്യ വ്യതാസം ആണ് അതിനായി പറയുന്ന ന്യായം)
- അവര്‍ അവരുടെ പുസ്തകങ്ങള്‍ (അത് എത്ര ആധികാരികം ആണെന്കിലും, വേറെ അവലംബം ഒന്നും ഇല്ലെന്കിലും ) അവലംബം ആയി ഉപയോഗിക്കരുത്. പക്ഷെ മൂന്നാമതൊരു വിക്കിപീഡിയനു അതേ പുസ്തകങ്ങള്‍ തന്നെ അവലംബം ആയി ഉപയോഗിക്കാം
അവിടുത്തെ മറുപടി അനുസരിച്ച്
- ആര്‍ക്കും വിക്കിപീഡിയ എഡിറ്റ് ചെയ്യാം (ശ്രദ്ധേയരായ വ്യക്തികള്‍ക്കും )
- നിഷ്പക്ഷമായി സംഭാവന ചെയ്യുന്ന കാലത്തോളം അവര്‍ക്ക് ഏത് ലേഖനത്തിലും കൈ വെക്കാം (അവരെ കുറിച്ചുള്ള ലേഖനത്തില്‍ അടക്കം )
- നിഷപക്ഷമായി സംഭാവന ചെയ്യുന്നിടത്തോളം അവര്‍ക്ക് അവരുടെ പുസ്തകങ്ങളും (അത് ഒരു ആധികാരിക അവലംബം ആണെന്കില്) അവലംബം ആയി ചേര്‍ക്കാം
- അവര്‍ക്ക് മറ്റ് വിക്കിപീഡിയയില്‍ നിന്ന് പ്രത്യേക പദവി ഒന്നും ഇല്ല. എല്ലാകാര്യത്തിലും എല്ലാ നയങ്ങളും അവര്‍ക്കും ബാധകമാണ്്
ഈ വിഷയത്തില്‍ എല്ലാവരുടേയും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l