സിഡി റിലീസിനെ കുറിച്ച് ഒരു പ്രമുഖ ഇംഗ്ലീഷ് വിക്കിപീഡിയനായ SJയുടെ (Samuel Klein) നല്ലൊരു പോസ്റ്റ് ഇവിടെ

http://www.wikilove.in/2011/06/cd-of-books-from-malayalam-wikisource.html



2011/6/20 Anivar Aravind <anivar.aravind@gmail.com>
2011/6/19 Shiju Alex <shijualexonline@gmail.com>:
> സുഹൃത്തുക്കളെ,
>
> മലയാളം വിക്കിഗ്രന്ഥശാല സിഡിയുടെ ഓഫ്‌ലൈൻ പതിപ്പ് പ്രകാശനം ചെയ്ത് ഒരാഴ്ച
> കഴിഞ്ഞപ്പോൾ പ്രസ്തുത സിഡിയുടെ ഡൗൺലോഡ് സ്ഥിതിവിവരക്കണക്ക് ഇപ്രകാരം ആണു്. (ഈ
> വിവരം ക്രോഡീകരിച്ച ജ്യോതിസ്സിനു നന്ദി)
>
> സിഡിയുടെ ISO ഇമേജ് ഡൗൺലോഡ് ചെയ്യാനായി വന്ന ഹിറ്റുകൾ 46,922 (ഈ ഹിറ്റുകൾ
> എല്ലാം പൂർണ്ണ ഡൗൺലോഡിങ്ങിൽ അവസാനിച്ചെന്നു കരുതുക വയ്യ. എങ്കിലും മൊത്തം
> ഹിറ്റുകളുടെ 70-80% എങ്കിലും പൂർണ്ണഡൗൺലോഡിങ്ങിൽ അവസാനിച്ചു എന്ന് കരുതുന്നതിൽ
> തെറ്റില്ലെന്ന് തോന്നുന്നു)

സാധാരണയായി സെഷന്റെ നീളമാണ് നോക്കാറ്
ഡൌണ്‍ലോഡ് ഹിറ്റുകളുടെ 30% കൂട്ടിയാല്‍മതിയെന്നാണെന്റെ പക്ഷം

>
> സിഡിയുടെ ISO ഇമേജും ഓൺലൈൻ ബ്രൗസിങ്ങിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്ന
> mlwiki.in സൈറ്റിൽ സിഡി റിലീസിനു ശേഷം ഓരോ ദിവസവും സംഭവിച്ച
> സന്ദർശനവിവരത്തിന്റെ സ്ഥിതിവിവരക്കണക്ക് താഴെ പറയുന്ന പ്രകാരം ആണു്.
>
> ജൂൺ 12 - 3,15,274 സന്ദർശകർ
> ജൂൺ 13 - 4,30,959 സന്ദർശകർ
> ജൂൺ 14 - 2,30,985 സന്ദർശകർ
> ജൂൺ 15 - 1,04,280 സന്ദർശകർ
>
> താഴെ പറയുന്ന കണ്ണികളിലൂടെ താങ്കൾക്ക് മലയാളം വിക്കിഗ്രന്ഥശാല ഓഫ്‌ലൈൻ പതിപ്പ്
> ലഭ്യമാകും.
>
> iso ഇമേജ്
> ടോറന്റ് കണ്ണി
> സിഡിയുടെ ഉള്ളടക്കം ഓൺലൈനായി ബ്രൗസ് ചെയ്യാൻ
>
> ഓർക്കുക, കഴിഞ്ഞ വർഷം നമ്മൾ വിക്കിപീഡിയ ഓഫ്‌ലൈൻ പതിപ്പ് ഇറക്കിയപ്പോൾ ആദ്യ
> ആഴ്ച 5000ത്തിനടുത്ത് ഡൗൺലോഡാണു് നടന്നത്.
>
> വിക്കിപീഡിയ ഓഫ്‌ലൈനെക്കാൾ ജനപ്രീതി വിക്കിഗ്രന്ഥശാല ഓഫ്‌ലൈനിനാണെന്ന് പറയേണ്ടി
> വരും.
>
> ഈ പദ്ധതിയെ കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ/ലേഖനങ്ങൾ
>
> വിക്കിഗ്രന്ഥശാലസിഡിയുടെ പദ്ധതിഏകോപനത്തെ കുറിച്ച് ഷിജു അലക്സിന്റെ ബ്ലോഗ്
> പോസ്റ്റ്
> ഒന്നാം പതിപ്പിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് സന്തോഷ് തോട്ടിങ്ങലിന്റെ ബ്ളോഗ്
> പോസ്റ്റ്
> ഓരോ മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട ഡിജിറ്റൽ ഗ്രന്ഥസമാഹാരം - മാതൃഭൂമി
> വെബ്സൈറ്റ്
> വിക്കിപീഡിയയെക്കൊണ്ട് എന്ത് പ്രയോജനം ? ഗിരീഷ് മോഹന്റെ ബ്ലോഗ്
> നാലാമത് മലയാളം വിക്കി പ്രവർത്തക സംഗമം, കണ്ണൂർ - സൗമിനി. കെയുടെ ബ്ലോഗ്
> A #Wikisource CD in #Malayalam - GerardM
> Malayalam Wikisource on CD - Tom Morris's blog post
> ഗ്രന്ഥശാല സ്വന്തമാക്കാം - ബെർലിത്തരങ്ങളിൽ നിന്നുള്ള ബ്ലോഗ് പോസ്റ്റ്
>
> ഷിജു
>
> --
> You received this message because you are subscribed to the Google Groups
> "വിക്കിഗ്രന്ഥശാലാസംഘം" group.
> To post to this group, send email to mlwikilibrarians@googlegroups.com.
> To unsubscribe from this group, send email to
> mlwikilibrarians+unsubscribe@googlegroups.com.
> For more options, visit this group at
> http://groups.google.com/group/mlwikilibrarians?hl=ml.
>

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To post to this group, send email to mlwikilibrarians@googlegroups.com.
To unsubscribe from this group, send email to mlwikilibrarians+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/mlwikilibrarians?hl=ml.