സര്‍‌വ്വവിജ്ഞാനകോശം ഉള്ളടക്കം വിക്കിപീഡിയയ്ക്കു നല്‍കുന്നു എന്നത് ജിമ്മി വെയില്‍‌സിനെ സുഖിപ്പിക്കാനുള്ള ഭംഗിവാക്കാണ്. പബ്ലിക്ക് ഡൊമെയ്നില്‍ ആക്കിയാല്‍ അത് ആര്‍ക്കും എടുത്തുപയോഗിക്കാമെന്നോര്‍ക്കണം. ഷിജു പറഞ്ഞ രണ്ടാമത്തെ നിര്‍ദ്ദേശം‌പോലെ 'സര്‍വ്വ' ഉള്ളടക്കം ഗ്രന്ഥശാലയിലേക്കു മാറ്റുകയാണ് നമുക്ക് നല്ലത്. സര്‍ക്കാര്‍ വിജ്ഞാനകോശത്തിലെ പലലേഖനങ്ങളിലും അതതുകാലത്തെ സര്‍ക്കാരുകളുടെ പക്ഷപാതിത്തം കടന്നുകൂടിയിട്ടുണ്ട്. ചിത്രങ്ങള്‍ പലതും കേരളത്തിലെ മിക്ക പുസ്തകങ്ങളിലും എന്നതുപോലെ ലൈസന്‍സുകള്‍ മാനിക്കാതെ കോപ്പിയതാകാനാണു സാധ്യത. ഈ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ലേഖനങ്ങള്‍ അപ്പാടെ വിക്കിപീഡിയയിലേക്ക് ചേര്‍ക്കുന്നത് നന്നല്ല.

2008/11/17 Jesse Francis <gtalkjesse@gmail.com>
ഞായറാഴ്ച്ച മനോരമേലെ ഫ്രീസോഫ്റ്റ് സെമിനാറിന്റെ റിപ്പോര്‍ട്ടിലും ഉണ്ടാരുന്നു....

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Manjith Kainickara
http://manjithkaini.blogspot.com/
http://flickr.com/photos/manjithkaini/