ഏവർക്കും സന്തോഷത്തിന്റെയും, കരുതലിന്റെയും, സമാധാനത്തിൻ്റെയും ഓണാശംസകൾ.

പ്രിയപ്പെട്ടവരേ,

വിക്കിമീഡിയ സംരംഭങ്ങള്‍ ജനകീയമാക്കുന്നതിന്‍റെയും, നവീന സാങ്കേതിക വിദ്യകള്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന്‍റെയും ഭാഗമായി 2020 ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ വിക്കിമീഡിയ പരിശീലന പരിപാടി ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ഈ വരുന്ന സെപ്തംബർ 1 മുതൽ 2 വരെയുള്ള തീയതികളിൽ വിക്കിഡാറ്റയിൽ 48 മണിക്കൂർ "ഓണം ലേബൽ-എ-തോൺ" എന്ന പേരില്‍ ഓൺലൈൻ തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നു. മലയാളം ഭാഷയിൽ കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുവാനാണ് ഓണവധി ദിവസങ്ങളിൽ ഈ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളവും മലയാളവുമായി ബന്ധപ്പെട്ട ഇനങ്ങളിൽ മലയാള ഭാഷയിലുള്ള പേരുകൾ (ലേബലുകൾ) ചേർക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ "ലേബൽ-എ-തോണിന്റെ" പ്രാഥമിക ലക്ഷ്യം. നിലവിൽ വിക്കിഡാറ്റയിൽ 379,419 ഇനങ്ങളിൽ മാത്രമാണ് മലയാളത്തിൽ ലേബലുകൾ ലഭ്യമായിട്ടുള്ളു. അതായത് നിലവിൽ വിക്കിഡാറ്റയിലുള്ള ഇനങ്ങളുടെ 0.42 ശതമാനം മാത്രമാണ് ഇത്.[2]

ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി പരിപാടിയുടെ വിക്കിഡാറ്റ താൾ[1] സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും ചെയ്യുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

തീയതി: 01/09/2020 - 02/09/2020
സമയം: 48 മണിക്കൂർ

സ്നേഹത്തോടെ
ജിനോയ്‌

[1] https://www.wikidata.org/wiki/User:Mr._Ibrahem/Language_statistics_for_items
[2] https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/ONAM_2020

Jinoy Tom Jacob

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!