ദയവുചെയ്ത് ഈ ചര്‍ച്ച ഒന്ന് അവസാനിപ്പിച്ചുകൂടെ !

സി.പി.ഐ. എം നേതൃത്വത്തില്‍ വിക്കിപീഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം രൂപീകരിക്കുന്നതായി മനോരമയില്‍ വന്നവാര്‍ത്ത സംബന്ധിച്ച് ആ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിതീകരണമൊന്നും തന്നെ ഇതുവരെ ലഭ്യമായതായി അറിയില്ല.

അത്തരമൊരു നീക്കത്ത അനുകൂലിച്ചും എതിര്‍ത്തുമുള്ള നിലപാടുകള്‍ ഇവിടെ നമ്മുടെ ചങ്ങാതിമാര്‍ കൈക്കൊള്ളുകയുണ്ടായി.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പോലെ സമൂഹത്തിലെ വൈജ്ഞാനിക രംഗത്തേക്കാവശ്യമായ അനവധി വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രസ്ഥാനത്തിലെ ആളുകള്‍ സജീവമായി വിക്കിപീഡിയയിലേക്ക് കടന്നുവരുന്നത് നല്ലതാണെന്നും അതുവഴി വിക്കിയില്‍, സാമൂഹ്യ - രാഷ്ട്രീയ - ചരിത്ര മേഖലകളിലെ ഇനിയും കടന്നുവന്നിട്ടില്ലാത്ത ഒട്ടനവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തപ്പെടാമെന്നും അതിനെ സ്വാഗതം ചെയ്യുന്നവര്‍ പ്രതീക്ഷിക്കുന്നു. ഒപ്പം സന്തുലിതമല്ലാത്ത ചില ലേഖനങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ അത് സഹായിച്ചേക്കാമെന്നും അവര്‍ കരുതുന്നു.

എന്നാല്‍ വ്യക്തമായ താല്പര്യത്തോടെ വിക്കിപീഡിയയില്‍ തിരുത്തലുകള്‍ നടത്തുന്നത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കെതിരാവുമെന്നും നിഷ്പക്ഷതയെ തകര്‍ക്കുമെന്നും എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. സി.പി.ഐ.എം തീരുമാനമെടുക്കുന്നതിനൊപ്പം മറ്റു രാഷ്ട്രീയ - സാമുദായിക സംഘങ്ങളും ഇതേ തീരുമാനമെടുക്കാമെന്നും അത് വലിയൊരു തിരുത്തല്‍ യുദ്ധത്തിലേക്ക് വിക്കിപീഡിയയെ നയിച്ചേക്കാമെന്നുമുള്ള ആശങ്കകളും ഇക്കൂട്ടര്‍ പങ്കുവെയ്കുന്നു.

എന്തായാലും ഇതെല്ലാം സി.പി.ഐ.എം അതിന്റെ ടീമിനെ രൂപീകരിച്ച് വിക്കിയില്‍ പ്രവര്‍ത്തനം ആരംഭിച്ചാലത്തെ കാര്യം മാത്രമണല്ലോ. ഇനി അങ്ങനെയെങ്ങാനും അവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ വിക്കിപീഡിയ സമൂഹത്തിന് അതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനുമാവില്ല. കോടതിയില്‍ നിന്ന് സ്റ്റേ കിട്ടുന്ന ഏര്‍പ്പാടൊന്നുമല്ലല്ലോ ഇത് :)

മാത്രമല്ല, വിക്കിപീഡിയയില്‍ ഇടപെടാന്‍ വേണ്ടി അവര്‍ ആളുകളെ പരിശീലിപ്പിക്കുകയാണെങ്കില്‍ വിക്കിയില്‍ ഇപ്പോള്‍ തന്നെ സജീവായി നില്‍ക്കുന്നവര്‍ മിക്കവാറും ആ പരിശീനത്തിനായി ക്ഷണിക്കപ്പെട്ടേക്കാം. അത്തരം പരിശീലനത്തിലൂടെ വരുന്നവര്‍ വിക്കിപീഡിയയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി, POV പുഷേഴ്സായി, തിരുത്തല്‍ യുദ്ധം നടത്തി, ഐ.പി. തടയല്‍ ചോദിച്ചുവാങ്ങുവാന്‍ മാത്രം മണ്ട ശിരോമണികളായിരിക്കും എന്ന് ഏതെങ്കിലും സാമാന്യബുദ്ധിയുള്ള വിക്കിപീഡിയന്‍ കരുതുമെന്ന് തോന്നുന്നില്ല...

അപ്പോള്‍ ഭാവിയില്‍ നടന്നേക്കാവുന്നതും വിക്കിപീഡിയയ്ക്ക് ആശങ്കപ്പെടുന്നതുപോലുള്ള ക്ഷതമൊന്നും ഏല്‍പ്പിക്കാന്‍ സാദ്ധ്യതയില്ലാത്തതുമായ ഒരു കാര്യത്തെപ്പറ്റി ഇത്ര ബേജാറാകുന്നതിന് പിന്നിലെന്താണുള്ളത് ? വിക്കിപീഡിയയെ സംരക്ഷിക്കുക എന്ന വ്യഗ്രതമാത്രമാണോ ?

പുഴവറ്റുമെന്നും അക്കരെ നില്‍ക്കുന്ന പട്ടി ഇക്കരെ വരുമെന്നും ഭയന്ന് ഇപ്പോഴേ കുടയൊടിച്ച് വടിയാക്കേണ്ട കാര്യമെന്താണ് ?

ഓഫ് : ഓഫ് ടോപ്പിക്കായി ഈ മെയിലിങ്ങ് ലിസ്റ്റില്‍ ഡി.എം.കെ.എഫിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിനൊക്കെ ധാരാളം വേദികളുണ്ടല്ലോ. ചര്‍ച്ച ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ അവിടേക്ക് പോകുക !

സുജിത്ത്

Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം
 

* നാനാത്വം നിറഞ്ഞൊരു ലേകത്തില്‍ വിക്കിപീഡിയ പോലൊരു സംരംഭത്തില്‍ തിരുത്തല്‍ യുദ്ധം സ്വാഭാവികമായും ഉണ്ടാകാവുന്നതാണു്. അവയെ അസഹിഷ്ണുതയോടെയല്ല, യാഥാര്‍ത്ഥ്യ ബോധത്തോടെയാണു് സമീപിക്കേണ്ടതു്.

യാഥാര്‍ത്ഥ്യ ബോധത്തോടെ തിരുത്തൽ യുദ്ധം എന്ന വിക്കിപീഡിയനയം ഒന്നുവായിച്ചുനോക്കാമോ?

2013/1/9 Prince Mathew <mr.princemathew@gmail.com>
വിക്കിപീഡിയ ഔദ്യോഗിക നയങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ ഇത്ര വലിയ ആശയക്കുഴപ്പത്തിന്റെ ആവശ്യമെന്താണെന്നു മനസിലാകുന്നില്ല. വിക്കിപീഡിയയിൽ സന്തുലിതമായ കാഴ്ച്ചപ്പാട് തന്നെയാണ് വേണ്ടത്. സന്തുലിതമായ കാഴ്ച്ചപ്പാട് എന്നുവെച്ചാൽ ഓരോരുത്തരും വന്ന് സ്വന്തം പക്ഷം പറഞ്ഞിട്ടു പോകലല്ല, ഓരോ ഉപയോക്താവും വ്യത്യസ്ത കാഴ്ച്ചപ്പാടുകളോട് സന്തുലിതമായ സമീപനം സ്വീകരിക്കണം. നിഷ്പക്ഷതയിൽ നിന്നു വ്യത്യസ്തമായ ഒന്നല്ല അത്. "ഡികെഎഫ് എന്ന സംഘടനയില്ല അതുകൊണ്ട് മനോരമ വാർത്ത വസ്തുനിഷ്ഠമല്ല" എന്നു പറയുന്നത് ബാലിശമാണ്. സിപിഐ (എം)-നെ മനോരമയിൽ സിപിഎം എന്നേ പറയാറുള്ളൂ (മറ്റു ചില പത്രങ്ങളിലും). "സിപിഎം എന്നൊരു പാർട്ടിയേ ഇല്ല, അതുകൊണ്ട് ആ പാർട്ടിയെപ്പറ്റി വരുന്ന വാർത്തകൾ എല്ലാം തെറ്റാണ്" എന്നു പറയുന്നതുപോലെയാണിത്.


2013/1/9 Prince Mathew <mr.princemathew@gmail.com>
"ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കു് വേണ്ടി സൈബര്‍ പരിപാടികളും പ്രചരണവും നടത്തുവാന്‍ ഡിഎകെഎഫ് തീരുമാനിച്ചിട്ടില്ല."

ആരെയാണ് നിങ്ങൾ വിഡ്ഡികളാക്കാൻ ശ്രമിക്കുന്നത്? DAKF-ന്റെ രാഷ്ട്രീയം ആർക്കാണറിഞ്ഞുകൂടാത്തത് ? ഇനി എന്താണ് തീരുമാനിക്കാനുള്ളത് ?

DAKF മെയിലിംഗ് ലിസ്റ്റിൽ നിന്ന്  (ഇത് സാമ്പിൾ മാത്രം) :


Cash transfers can power Congress to victory in next two polls: Rahul Gandhi--രാജകുമാരന്റെ പൂതി ചെറുതല്ല

CPI(M) demands commissioning of Vallur Thermal Power Plant in Tamil Nadu

Postmodern Gandhians And Hindu Nationalism - Part I and II

Members of the CPI(M) taking out a procession in Guwahati.

Comrade Riyaz: Blood on the hands of the State

Who Milks This Cow? Tracking that species of Hindutvawadi, obsessively trolling the Net, looking for slights to the faith

സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ഇതൊക്കെ? DAKF-ന്റെ സൌഹൃദ സംഘടനകള്‍/സ്ഥാപനങ്ങളുടെ ലിസ്റ്റിൽ CUSAT, FSIA, ATPS, OSS ICS ഒക്കെ വരുന്നത് മനസിലാക്കാം. DYFI-യും CITU-വും ഒക്കെ വരുന്നത് എന്തിനാണ് ? ഡിഎകെഎഫ് ന്റെ നയപരിപാടി രേഖയിലെ ഭാഷ നോക്കൂ:

"മേല്‍ സ്ഥിതിവിശേഷം, നാളിതു് വരെ സ്ഥാപന മുതലാളിയേയും പ്രാദേശിക മൂലധനത്തേയും പരമാവധി ദേശീയ മൂലധനത്തേയും മാത്രം നേരിട്ടുകൊണ്ടിരുന്ന സ്ഥിതി മാറ്റി ആഗോള മുതലാളിത്തത്തെക്കൂടി നേര്‍ക്കു നേര്‍ നേരിടേണ്ട സ്ഥിതിയിലേയ്ക്ക് തൊഴിലാളി വര്‍ഗത്തെ എത്തിച്ചിരിക്കുന്നു. ഈ സ്ഥിതി സൃഷ്ടിക്കുന്നതിനു് മുതലാളിത്തത്തെ പ്രാപ്തമാക്കുന്നതും അതിനായി മുതലാളിത്തം തന്നെ നിലവില്‍ വരുത്തിയതുമായ ആഗോള വിവര വിനിമയ ശൃംഖല അവരുടെ അന്തകനായ തൊഴിലാളിവര്‍ഗത്തിനും ആയുധമാക്കാന്‍ കഴിയും. മൂലധന ശക്തികള്‍ക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ സംഘടനാ ശേഷി ഉയര്‍ത്താനും ഇതേ വിവര വിനിമയ ശൃംഖല ഉപയോഗപ്പെടുത്താവുന്നതാണു്. ചിതറിക്കിടക്കുന്നതിനാല്‍ കര്‍ഷക തൊഴിലാളികളും കൈത്തൊഴിലെടുക്കുന്നവരുമടക്കം പരമ്പരാഗതമായി അസംഘടിതരായ തുടരുന്ന വിവിധ മേഖലകളിലെ തൊഴിലാളികളുടേയും വ്യവസായ പുനസംഘടന മൂലം അസംഘടിതരായിമാറ്റപ്പെടുന്ന ആധുനിക കരാര്‍ തൊഴിലാളികളുടേയും മാത്രമല്ല, ഈ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന വിവര സാങ്കേതിക തൊഴിലാളികളുടേയും ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള പൊതു കൂട്ടായ്മകളെ ട്രേഡ് അടിസ്ഥാനത്തിലും പ്രാദേശികമായും ദേശീയമായും സാര്‍വദേശീയമായും കേന്ദ്രീകരിച്ചു് ശക്തവും ഫലപ്രദവുമായ സംഘടനാ രൂപം സൃഷ്ടിക്കാന്‍ വിവര സാങ്കേതിക ശൃംഖല ഉപകരിക്കും. സംഘടനയുടെ ശേഷിയും ചലനാത്മകതയും വര്‍ദ്ധിപ്പിക്കാനും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടും. സാങ്കേതിക പ്രധാനമായ ഈ ആയുധമാകട്ടെ, മുതലാളിത്തത്തേക്കാള്‍ തൊഴിലാളി വര്‍ഗത്തിനു് വഴങ്ങും. കാരണം, വര്‍ഗപരമായിട്ടല്ലെങ്കിലും സാങ്കേതികമായി തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവര വിനിമയ ശൃംഖലയാല്‍ ഏറ്റവും സുസംഘടിതരായ വിവര സാങ്കേതിക തൊഴിലാളികള്‍ തൊഴിലാളി വര്‍ഗത്തിന്റെ ഭാഗമാണെന്നതു് തന്നെ."



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841