വിവിധ ഇന്ത്യൻ ഭാഷാ വിക്കികളുടെ 2010-ലെ പ്രവർത്തനം ലഘുവായി വിലയിരുത്തുന്ന ഒരു ബ്ലോഗ് പോസ്റ്റ് ഞാൻ ഇവിടെ ഇട്ടിട്ടുണ്ട്. http://shijualex.wordpress.com/2011/02/27/indian-language-wikipedias-2010-statistical-report/ എല്ലാ ഭാഷക്കാർക്കും പ്രയോജനപ്പെടട്ടെ എന്ന് കരുതി ഇംഗ്ലീഷിലാണു് തയ്യാറാക്കിയത്.

മിക്കാവാറും എല്ലാ എല്ലാ ഗുണനിലവാരമാനകങ്ങളിലും മലയാളം വിക്കിപീഡിയ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. ഓൺ‌ലൈനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമേ വിക്കി പഠനശിബിരങ്ങളുടേയും മറ്റും മലയാളം വിക്കികളെ കുറിച്ചുള്ള അറിവ് മലയാളികൾക്ക് ഇടയിലേക്ക് എത്തിക്കാൻ നമ്മൾ നടത്തിയ വിവിധ പ്രവർത്തനങ്ങൾ കൂടിയാണു് ആണു് അതിനു് കാരണം എന്ന് ഞാൻ കരുതുന്നു. 

മലയാളം വിക്കിപീഡിയ ഒട്ടൊക്കെ സജീവമായി കഴിഞ്ഞ സ്ഥിതിക്ക് മലയാളഭാഷയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള മറ്റ് മലയാളം വിക്കി സംരംഭങ്ങൾ (വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല) കൂടെ സജീവമാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണം.

ഷിജു