അനിവർ ഈ മെയിലിങ്ങ് ലിസ്റ്റിലേക്കയച്ച മെയിൽ  എങ്ങനെയാണു ഓട്ടോ ഡിസ്കാർഡ് ആയതെന്നറിയില്ല.


പ്രശസ്തകവി സച്ചിദാനന്ദന്റെ താഴെയുള്ള സംശയത്തിനു  ആരെങ്കിലും മറുപടി  നൽകൂ.

---------- Forwarded message ----------
From: Anivar Aravind <anivar.aravind@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Wed, 26 Dec 2012 18:21:50 +0530
Subject: Fwd: [FEC] ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്
സച്ചിദാനന്ദന്‍ ചോദിക്കുന്നു .

---------- Forwarded message ----------
From: Satchid Anandan <satchida@gmail.com>
Date: 2012/12/26
Subject: Re: [FEC] ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്
To: fourth-estate-critique@googlegroups.com


ഒരു കാര്യം അറിഞ്ഞാല്‍ നന്നായിരുന്നു. എന്റെ കവിതാസമാഹാരങ്ങള്‍ ഏറെയും ഡീ. സി. ആണ് പ്രസിദ്ധീകരിച്ചത്, അവയില്‍ രണ്ടെണ്ണം ഒഴികെ എല്ലാം ഔട്ട്‌ -ഓഫ്- പ്രിന്റ്‌ ആണ്. എന്നാല്‍ അവയിലെ കവിതകള്‍ എല്ലാം ചേര്‍ത്ത് ഡീ. സി ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്, അതിന്റെ പുതിയ പതിപ്പുകളില്‍ വരുംകാല കവിതകള്‍ ചേര്‍ത്ത് കൊണ്ടു മിരിക്കും ഈ സന്ദ്രഭാതില്‍ ഔട്ട്‌- ഓഫ് -പ്രിന്റ്‌ ആയ ഒറ്റയൊറ്റ  പുസ്തകങ്ങള്‍  എനിക്ക് പകര്‌പ്പവകാശ മുക്തം ആക്കാന്‍  അവകാശം ഉണ്ടോ?ഇതിലെ സാന്കെതികചോദ്യം ഇതാണ്: ഒരു പുസ്തകത്തിന്‌ പകര്‍പ്പവകാശം നാം ഒരു പ്രസാധകന്നു നല്‍കുമ്പോള്‍ ആ പ്രത്യേക സമാഹാര രൂപതിനാണോ നല്‍കുന്നത്, അതോ, അതിലെ ഒറ്റയോട്ട കവിതകള്‍ക്കും അത് ബാധകമാണോ? ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉള്ള ഒരു പ്രശ്നം ആണ്. ഡീ. സി. യുടെ കരാറുകള്‍ പ്രകാരം ആ കവിതകള്‍ വേറെ സമാഹാരങ്ങളില്‍ ഉല്‌പ്പെദുതുഇവാന്‌ ഡീ. സി യൗദെ അനുവാദം വേണം. എന്റെ ധാരണ അങ്ങിനെ ഒരു അവകാശം പ്രസാധകന് ഇല്ലെന്നാണ്. അത് പോലെ വിവര്‍ത്തനങ്ങള്‍ നടാത്താന്മ, മറ്റുള്ളവര്‍ നടത്തിയാല്‍ അതിന്റെ പ്രതിഫലത്തിന്റെ ഒരു അംശം കിട്ടാനും ഉല അവകശം, ഇലക്ട്രോണിക്, വീഡി യോ ,ഫിലിം മാധ്യമങ്ങളില്‍ ആ കവിതകള്‍ ഉപയോഗിക്കാനുള്ള അവകാശം തുടങ്ങിയവയും കരാറില്‍ ഉണ്ട്. ഞാന്‍ ഇതില്‍ പലതും വെട്ടിക്കലവേട്ടിക്കലയാരുണ്ട്. എന്നാല്‍ ചിലത്  വെട്ടിക്കളഞ്ഞിട്ടില്ലായിരിക്കാം .  അപ്പോള്‍ creative commons-ഇന് കൊടുക്കാന്‍ ആയാലും ശരി, വേറെ പഴയ പുസ്തകങ്ങളുടെ പുതു പതിപ്പുകള്‍ മറ്റു പ്രസാധകര്‍ക്ക് നല്‍കാന്‍ ആയാലും ശരി,  തിരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയവ ഇറക്കാന്‍ ആയാലും ശരി, എനിക്ക് അവക്കാശം ഉണ്ടോ? (ഉദാഹരണത്തിന് ഇപ്പോള്‍ പുരസ്‌കാരം കിട്ടിയ കൃതി ഏതാണ്ട് ഒരു വര്‍ഷം മുന്‍പേ വിറ്റു  തീര്‍ന്നതാണ്, പുതിയ പതിപ്പ് ഇറങ്ങിയിട്ടുമില്ല.)  നമ്മുടെ ഗ്രൂപ്പില്‍ copyright lawyers ഉണ്ടെങ്കില്‍ ഉപദേശം പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ ഒരാള്‍ക്ക്‌ തന്റെ മരണപത്രത്തില്‍ തന്റെ കൃതികള്‍ എല്ലാം തന്നെ മരണശേഷം commons-ഇനു നല്‍കുന്നതായി എഴുതി വെയ്ക്കാന്‍ കഴിയുമോ? അങ്ങിനെ എനിക്ക് ആഗ്രഹം ഉണ്ട്, ഒപ്പം അനുവദനീയം ആണെങ്കില്‍ മാത്രം മറ്റു കൃതികള്‍ നല്‍കുവാനും.ഉപദേശം പ്രതീക്ഷിക്കുന്നു.  


2012/12/26 Devadas VM <vm.devadas@gmail.com>
വെള്ളെഴുത്തിന്റെ ശ്രമത്തിന് അഭിനന്ദനങ്ങൾ....

2012/12/25 manoj k <manojkmohanme03107@gmail.com>
നൂറാം വാര്‍ഷികത്തിന്റെ നിറവില്‍  (പണ്ഡിറ്റ് കറുപ്പന്‍) രചിച്ച ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്..

വിക്കിഗ്രന്ഥശാലയിലെ ജാതിക്കുമ്മി എന്ന താളില്‍ ഈ കൃതി വായിക്കാം. സജീവ വിക്കിഗ്രന്ഥശാല പ്രവര്‍ത്തകനും ബ്ലോഗറുമായ വെള്ളെഴുത്ത് എന്ന ഉപയോക്താവാണ് ഈ കൃതി ചേര്‍ത്തത്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ വളരെയധികം സ്വാധീനിച്ച ഈ കൃതിയുടെ നൂറാം വാര്‍ഷികം ഈ ഡിസംബര്‍ മാസം 29 നു ആഘോഷിക്കുന്ന സാഹചര്യത്തില്‍ ഇത് വളരെയധികം സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമാണ്.


കൃതിയെക്കുറിച്ച് മലയാളം വിക്കിപീഡിയയില്‍ നിന്നും;

അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പന്‍ രചിച്ച ഒരു കാവ്യ ശില്‍പ്പമാണ് ജാതിക്കുമ്മി.
പ്രാധാന്യം : 1905ലാണ് ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912ലാണ്.[1] ശങ്കരാചാര്യാരുടെമനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്. ജാതി വ്യത്യാസത്തിന്റെ അര്‍ത്ഥശൂന്യതയെ വ്യക്തമാക്കുന്ന സൃഷ്ടിയായി ഇതു വിലയിരുത്തപ്പെടുന്നു. ആശാന്റെ ദുരവസ്ഥ പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുന്‍പ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്.[2]
കാളിയരയത്തി പെറ്റതല്ലേ


കേളിയേറും വ്യാസമാമുനിയേ

നാളിക നേത്രയേ ശന്തനു രാജാവും

വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര

കോളാക്കിയോ തീണ്ടല്‍ ജ്ഞാനപ്പെണ്ണേ

അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കൊച്ചിരാജ്യത്തിന്റെ തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂര്‍ പ്രദേശങ്ങളിലും പാടിയും പകര്‍ത്തിയും ഒട്ടേറെപ്പേര്‍ അത് ഹൃദിസ്ഥമാക്കിയിരുന്നു. ഓണക്കാലത്ത് സ്ത്രീജനങ്ങള്‍ പാടിക്കളിക്കയും ചെയ്തിരുന്നു. കീഴാളജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച പ്രസ്തുതകൃതിയില്‍നിന്നും ഉള്‍ക്കൊണ്ട ഉണര്‍വ് അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും അയിത്താചരണങ്ങളെ ധീരതയോടെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ‘ജാതിക്കുമ്മി’ ഉണര്‍ത്തിയ യുക്തിബോധം കരുത്താര്‍ജിച്ചതിന്റെ ഫലമായിട്ടാണ് ‘കൊച്ചി പുലയമഹാജനസഭ’യുടെ ആദ്യസമ്മേളനം എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട് ഹൈസ്കൂളില്‍ നടക്കാനിടയായത്. ‘‘നിരക്ഷരകുക്ഷികളായ കേരളത്തിലെ പുലയരും അവരെപ്പോലുള്ള മറ്റു നിര്‍ഭാഗ്യവാന്മാരും ‘ജാതിക്കുമ്മി’യിലെ പല ഭാഗങ്ങളും അക്കാലത്തിനിടക്ക് ഹൃദിസ്ഥമാക്കിയിരുന്നു. എന്നുമാത്രമല്ല, സനാതനികള്‍ ഹരിനാമകീര്‍ത്തനങ്ങളും സന്ധ്യാനാമാദികളും ചൊല്ലുംപോലെ എന്നും രാത്രികാലങ്ങളില്‍ തങ്ങളുടെ കുടിലുകള്‍ക്കകത്തിരുന്ന് അവരത് പാടിരസിക്കുകയും പതിവായിരുന്നു. ‘ജാതിക്കുമ്മി’ അത്രയേറെ ജനസ്വാധീനം ആര്‍ജിച്ചശേഷമാണ് ‘ദുരവസ്ഥ’ പ്രത്യക്ഷപ്പെട്ടതുതന്നെ.’’ എന്നിങ്ങനെ ജാതിക്കുമ്മിയുടെ സാമൂഹ്യ പ്രാധാന്യത്തെക്കുറിച്ച് ടി.കെ.സി. വടുതല രേഖപ്പെടുത്തിയിട്ടുണ്ട്.[3]

ഉള്ളടക്കം ‘അമ്മാനക്കുമ്മി’ എന്ന നാടന്‍ശീലില്‍ 141 പാട്ടുകളാണ് ‘ജാതിക്കുമ്മി’യിലുള്ളത്. അതീവ ലളിതമായ ഭാഷയില്‍ കുമ്മിപ്പാട്ടിന്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിര്‍വഹിച്ചത്. ആദിശങ്കരന്റെ അനുഭവത്തെ പരാമര്‍ശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാന്‍പോകുന്ന ശങ്കരാചാര്യര്‍ക്ക് ഒരു പറയ സമുദായത്തില്‍പ്പെട്ട രണ്ടുപേര്‍ മാര്‍ഗതടസം ഉണ്ടാക്കുന്നു. തുടര്‍ന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കില്‍ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നല്‍കിയാണ് കൃതി അവസാനിക്കുന്നത്.[4] ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയന്‍ ചോദിക്കുന്നു. ‘‘ഗാത്രത്തിനോ തീണ്ടലാത്മാവിനോ?’’ എന്ന പറയന്റെ ചോദ്യത്തിനുമുന്നില്‍ ആചാര്യസ്വാമിയുടെ ജാതിഗര്‍വം അസ്തമിക്കുന്നു. 
‘‘ഇക്കാണും ലോകങ്ങളീശ്വരന്റെ

മക്കളാണെല്ലാമൊരുജാതി

നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം

നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!-തീണ്ടല്‍

ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!’’

ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം സവര്‍ണമേധാവിത്വത്തെ ചോദ്യം ചെയ്തു.

--
You received this message because you are subscribed to the Google Groups "FEC-Fourth Estate Critique" group.
To post to this group, send an email to fourth-estate-critique@googlegroups.com.
To unsubscribe from this group, send email to fourth-estate-critique+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/fourth-estate-critique?hl=en-GB.



--

Devadas.V.M.

--
You received this message because you are subscribed to the Google Groups "FEC-Fourth Estate Critique" group.
To post to this group, send an email to fourth-estate-critique@googlegroups.com.
To unsubscribe from this group, send email to fourth-estate-critique+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/fourth-estate-critique?hl=en-GB.



--
 

--
You received this message because you are subscribed to the Google Groups "FEC-Fourth Estate Critique" group.
To post to this group, send an email to fourth-estate-critique@googlegroups.com.
To unsubscribe from this group, send email to fourth-estate-critique+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/fourth-estate-critique?hl=en-GB.



--
"[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth




--
With Regards,
Anoop