On 11/4/10, manoj k <
manojkmohanme03107@gmail.com> wrote:
> കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച പഞ്ചതന്ത്രം മലയാളം ഇപ്പോള്‍ വിക്കി ഗ്രന്ഥശാലയില്‍
> ലഭ്യമാണ്. ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ്
> ഈ ഗ്രന്ഥം വിക്കിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് [
>
http://malayalamebooks.wordpress.com/] എന്ന സൈറ്റിന്റെ സഹകരണം കൊണ്ടാണ്.
> unicode ല്‍ ഉള്ള സൊഴ്സ് ഫയല്‍ അവര്‍ പങ്കുവച്ചതിനാല്‍ ഇത് വിക്കിയില്‍
> വേഗത്തില്‍ ഫോര്‍മാറ്റ് ചെയ്തു എത്തിക്കുവാന്‍ നമുക്ക് സാധിച്ചു.
>
> കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രം- ഇവിടെ വായിക്കുക
> പഞ്ചതന്ത്രം/കുഞ്ചൻ_നമ്പ്യാർ<> നന്ദി രേഖപെടുത്തുന്നു.
>
> പഞ്ചതന്ത്രത്തെ കുറിച്ച് വിക്കിപീഡിയയില്‍ ,
> "ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഥാരൂപത്തിൽ കുട്ടികൾക്ക്
> മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ
> വിഷ്ണുശർമ<> ഗ്രന്ഥമാണ്
> *പഞ്ചതന്ത്രം*.ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ വസ്തുത
> പ്രതിപാദിച്ചിരിയ്ക്കുന്നു. അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു.
> മടയന്മാരായിരുന്നു അവർ. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി
> പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ ഒരു വിദ്വാന്റെ അഭിപ്രായം ഓരോ ശാസ്ത്രപഠനവും
> നീരസജനകം ആയതിനാൽ പലഹാരരൂപത്തിൽ എല്ലാം കൂട്ടിക്കുഴച്ച് കൊടുക്കുന്നതാണ്
> ഉത്തമം. അതിന് ആചാര്യൻ ആയി നിയമിയ്ക്കപ്പെട്ടതാണ് വിഷ്ണുശർമ്മൻ. രാജകുമാരന്മാരെ
> ആറുമാസം കൊണ്ട് കഥകളിലൂടെ രാജ്യതന്ത്രം മുതലായ എല്ലാശാസ്ത്രങ്ങളും പഠിപ്പിച്ചു.
> ഈ കഥാസമാഹാരമാണ് പഞ്ചതന്ത്രം. "
>
>
> Manoj.K/മനോജ്.കെ
> Mechanical Engineering Student,Vidya Academy of Science & Technology
> visit:
http://manojkmohan.blogspot.com
>
http://twitter.com/manojkmohan
>
--