സുഹൃത്തുക്കളെ,

വിക്കിപ്രചരണത്തിനും മറ്റുമായി മലയാളം വിക്കിപീഡിയയുടെ ലോഗോ പലയിടത്തും ഉപയോഗിക്കേണ്ടി വരുമല്ലോ. പക്ഷെ ഇപ്പോഴും മിക്കവരും പഴയ ലോഗോ ആണു് പലയിടത്തും ഉപയോഗിക്കുന്നത് എന്ന് കാണുന്നു. നമ്മുടെ വിക്കിപീഡിയയുടെ പുതിയ ലോഗോയുടെ വിവിധ റെസലൂഷനുള്ള പടങ്ങൾ ലഭ്യമാണു്.ഇനി മുതൽ ആവശ്യാനുസരണം ഇതിൽ കാണുന്ന ലോഗോകളിൽ ഒന്ന് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.

ഈ ലോഗോകൾ എല്ലാം നിർമ്മിച്ച ജുനൈദിനു വളരെ നന്ദി

ഷിജു