ഇവരാണ് ഇതിന്റെ വെബ് ടീം

ശശിധരന്‍ മാഷെയും അന്‍വര്‍ സാറിനെയും ഷിജു ഒന്നു വിളിക്കൂ


2013/10/30 kannan shanmugam <fotographerkannan@gmail.com>
ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോ വിളിച്ചു. ബാക്കി വോള്യങ്ങളുടെ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നിനു തുടങ്ങി 4 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന്. ഇപ്പോ നാലു വോള്യമെ ഉള്ളൂ. എനിക്ക് യു.ആര്‍.എല്ലും പറഞ്ഞു തന്നു!!!!
കണ്ണന്‍


2013/10/30 kannan shanmugam <fotographerkannan@gmail.com>
ഇങ്ങനെയാണ് ഇവിടെ പറയുന്നത്. എല്ലാം കണ്ണാടി പോലെ വ്യക്തമല്ലേ ? സര്‍വ്വവിജ്ഞാനകോശം content can be copied, modified, and redistributed so long as the new version grants the same freedoms to others and acknowledges the authors of the സര്‍വ്വവിജ്ഞാനകോശം article used (a direct link back to the article satisfies our author credit requirement). സര്‍വ്വവിജ്ഞാനകോശം articles therefore will remain free forever and can be used by anybody subject to certain restrictions, most of which serve to ensure that freedom.
പുതിയ പുതിയ കാര്യങ്ങള്‍ അവരെ പഠിപ്പിക്കണോ ?


2013/10/30 kannan shanmugam <fotographerkannan@gmail.com>
ഈ വിവരം ഇതു വരെ സര്‍വവിജ്ഞാന കോശം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലല്ലോ. ഇത് എന്ത് ലൈസന്‍സിലേക്കാണ് മാറ്റേണ്ടത് ? നേരത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും ഉപയോഗിക്കാനായാണല്ലോ GDFL ആക്കിയത്.  ഇനി നമ്മള്‍ CC യിലേക്കാക്കാന്‍ ആവശ്യപ്പെട്ട് അവര്‍ ചെയ്യുകയും CC ലൈസന്‍സ് ടേംസ് മാറ്റുവാണെ എന്താകും? എന്തായാലും സര്‍വവിജ്ഞാന കോശം നിലവിലെ ഡയറക്ടര്‍ സുലേഖ ടീച്ചറെ കണ്ട് ഇതാവശ്യപ്പെടാമെന്ന് തോന്നുന്നു. അവര്‍ക്ക് കൊടുക്കാനുള്ള ഒരു ഡോക്യുമെന്റ് മൂന്നു നാലു ദിവസത്തിനുള്ളില്‍ തയ്യാറാക്കുകയാണെങ്കില്‍ അവരെ നേരിട്ട് കണ്ട് കൊടുക്കാം. അവരെ സംഗമോത്സവത്തിലെ ഏതെങ്കിലും ഇനത്തില്‍ പങ്കെടുപ്പിക്കാനും ശ്രമിക്കാം.

കണ്ണന്‍


2013/10/30 Shiju Alex <shijualexonline@gmail.com>
സർവവിജ്ഞാനകോശത്തിന്റെ ബാക്കി വാല്യങ്ങളും ഡിജിറ്റൽ രൂപത്തിൽ വരുന്നു എന്ന് ഈ മാതൃഭൂമി വാർത്തയിൽ കാണുന്നു.

http://digitalpaper.mathrubhumi.com/c/1848467


നവംബർ 1നു ഇത് ലഭ്യമാകുമെന്ന് വാർത്തയിൽ ഉണ്ട്. ഇതിനകം 6 വാല്യങ്ങൾ ചെയ്തു എന്ന് പറയുന്നുണ്ട്. പക്ഷെ സൈറ്റിൽ ഇതുവരെയായി 1,12,13,14 എന്നീ നാല് വാല്യങ്ങൾ വന്നതായി ആണ് നമ്മൾ തയ്യാറാക്കിയ വിക്കിപദ്ധതി താൾ അനുസരിച്ചുള്ള  വിവരം.  അതോ ഇനി വേറെ സൈറ്റിൽ ആണോ ഇത് വരാൻ പോകുന്നത്?

പക്ഷെ ലൈസൻസ് GFDL ആയതിനാൽ മൊത്തം വന്നാലും വിക്കിപീഡിയയിൽ പുനരുപയോഗിക്കാൻ പറ്റില്ല എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്.

ഷിജു





_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Kannan shanmugam



--
Kannan shanmugam



--
Kannan shanmugam



--
Kannan shanmugam