Dear Shiju,

 
    Thanks for your mail. It helps me and may be others also to understand
the needs of Malayalam wikipedia community. I think community needs to
make a plan to create more contributers. Once you have a plan we can look
for resources to make that happen. If FSFS conference can
act as a platform for that we would be really happy.


with regards
arun.

2008/11/19 Shiju Alex <shijualexonline@gmail.com>

ശരിതന്നെ. പക്ഷെ, content ഉണ്ടെങ്കിലല്ലേ ഫോര്‍മാറ്റിങ്ങ് നടക്കു?
സര്‍വ്വവിജ്ഞാനകോശം 14 പുസ്തകങ്ങള്‍ ഇതുവരെ പുറത്തിറങ്ങി, ഒരു
പുസ്തകത്തില്‍ ഏകദേശം 1000 ത്തോളം ലേഖനങ്ങളുണ്ട്; സര്‍ക്കാര്‍ ഈ content
GFDL ആക്കുക എന്നാല്‍ മലയാളത്തിന് തീര്‍ച്ചയായും അഭിമാനിക്കാന്‍
വകയുണ്ട്, അവയെല്ലാം stub ആയെങ്കിലും വിക്കിപീഡിയയീല്‍ വന്നാല്‍
വിക്കിപീഡിയയുടെ വളര്‍ച്ചക്ക് കാര്യമായ സംഭാവനചെയ്യുമെന്നതില്‍
സംശയമില്ല.

കണ്ടെന്റോ, ലേഖനമെഴുതാന്‍ ആവശ്യത്തിനു വിഷയങ്ങളോ ഇല്ലാത്തതല്ല മലയാളം വിക്കിസം‌രംഭങ്ങള്‍ നേരിടുന്ന പ്രതിസന്ധി. മറിച്ച് ആവശ്യത്തിനു പ്രവര്‍ത്ത്കരില്ല എന്നതാണ്.
 
 
പ്രമുഖരായ പല മലയാളം ബ്ലോഗാറുമാരും (ഉദാ: ഉമേഷ്, ജോസഫ് ആന്റണി, അപ്പൂ, യാരിദ് തുടങ്ങി നിരവധി പേര്‍ ) അവരുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്ന വൈജ്ഞാനിക സ്വഭാവമുള്ള ലെഖനങ്ങള്‍ വിക്കിയിലേക്ക് ചേര്‍ക്കാന്‍ പൂര്‍ണ്ണ അനുമതി തന്നിട്ടുണ്ട്. കുറഞ്ഞത് 1000ത്തോളം ലേഖ്നങ്ങള്‍ക്കുളള വക മുകളില്‍ സൂചിപ്പിച്ച നാലു പേരുടെ ബ്ലോഗുകളീല്‍ തന്നെയുണ്ട്. പക്ഷെ ബ്ലോഗിനു വേണ്ടി എഴുതിയ അതു വിക്കിക്കു ചേര്‍ന്ന വിധത്തിലാക്കി വിക്കിയില്‍ ചേര്‍ക്കുന്ന പണി ആരു ചെയ്യും?
 

അതേ പോലെ കേരളപാണിനീയം യൂണിക്കോഡിലാക്കി വിക്കിഗ്രന്ഥശാലയിലേക്ക് കോപ്പി പേസ്റ്റ് ചെയ്തിട്ടു മാസം ആറായി. പ്രാഥമികമായ ചില ഫൊര്‍‌മാറ്റിങ്ങുകള്‍ ഞാന്‍ തന്നെ ചെയ്തെങ്കിലും, അതു പ്രൂഫ് റീഡ് ചെയ്ത് വിക്കിഗ്രന്ഥശാലയൂടെ ശൈലിക്കു അനുസരിച്ച് രൂപപ്പെടുത്തിയെടുത്ത് നന്നാക്കാന്‍ കുറേയധികം സന്നദ്ധപ്രവ്ര്ത്തകരുടെ ആവശ്യമുണ്ട്.
 
ഇന്ദുലേഖ, കൃഷ്ണഗാഥ തുടങ്ങിയ നിരവധി കൃതികളുടെ യൂണിക്കോഡ് വേര്‍ഷ്ന് സന്തോഷ് തോട്ടിങ്ങല്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. പക്ഷെ ഇതിനു മുന്‍പ് ഇട്ട കേരളപാണിനീയം തന്നെ ഒന്നും ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് അതു വിക്കിയിലാക്കുന്ന പണി നിര്‍ത്തി വച്ചിരിക്കുകയാണു. ഇതിനൊപ്പമാണു ഇപ്പോ സര്‍‌വ്വവിജ്ഞാനകോശത്തിന്റെ പണികൂടി വരാന്‍ പോകുന്നത്.