സമഗ്രമായ മറുപടി ഷിജു. നന്ദി    

2013/3/1 Shiju Alex <shijualexonline@gmail.com>
സത്യത്തിൽ മലയാളഭാഷയുമായി ബന്ധപ്പെട്ട എല്ലാ സംഗതികളിലും മലയാളം വിക്കിസംരംഭങ്ങൾക്ക് ഒരിടം ഉണ്ട്.

വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്തുന്ന എല്ലായിടത്തും അത് കേൾക്കുന്നവർ വിക്കി എഡിറ്റിങ്ങ് പഠിച്ച് വിക്കിയിൽ അവർ നേരിട്ട് സംഭാവന ചെയ്യുക എന്നതല്ല ലക്ഷ്യം. പലർക്കും indirect ആയി മലയാളം വിക്കിസംരംഭങ്ങൾക്ക് ഗുണകരമായി കഴിയുന്ന പലതും ചെയ്യാൻ പറ്റും. എന്റെ ഓർമ്മയിൽ വരുന്ന രണ്ട് പേർ സർവ്വവിജ്ഞാനകൊശത്തിന്റെ പഴയ ഡയറക്ടർ പാപ്പുട്ടി മാഷും, പഴയ ഐടി@സ്കൂൾ ഡയറക്ടർ അൻവർ സാദത്തും ആണും. ഇവർ 2 പേരും നേരിട്ട് മലയാളം വിക്കിസംരംഭങ്ങളിൽ സംഭാവന ചെയ്തവർ അല്ല. പക്ഷെ അവരുടെ ചില പ്രവർത്തനങ്ങൾ   (പാപ്പുട്ടി മാഷ്- സർവ്വവിജ്ഞാനകൊശം സ്വതന്ത്രലൈസൻസിൽ ആക്കിയത്, അൻവർ സാദത്ത് മലയാളം ടൈപ്പിങ്ങ്, മലയാളം വിക്കിസംരംഭങ്ങൾ ഇതൊക്കെ കേരള ഐടി സിലബസിന്റെ ഭാഗമാക്കിയത്) അത് നേരിട്ട് കുറച്ച് കാര്യങ്ങൾ വിക്കിയിൽ ചെയ്യുന്നതിനേക്കാൾ നൂറിരട്ടി ഗുണകരമായി ഭവിക്കുന്ന കാര്യങ്ങൾ ആണ് ചെയ്തത്.


വിക്കിയുടെ ഒരു ഭാഗമായി ഗ്രന്ഥശാല വരുന്നുണ്ടെങ്കിലും ‌ഡിജിറ്റൈസ് ചെയ്യുക എന്ന ധര്‍മ്മമല്ലാതെ അതിനും സാഹിത്യ'മെഴുത്തു'മായി ബന്ധമൊന്നുമില്ലല്ലോ.

അത് ഗ്രന്ഥശാലയുടെ പ്രാധാന്യം ശരിക്ക് നമുക്ക് ഇനിയും മനസ്സിലാകാഞ്ഞിട്ടാണ്. സത്യത്തിൽ ഇപ്പോൾ ഹൈലൈറ്റ് ചെയ്ത് പറയുന്ന ഡിജിറ്റൈസേഷൻ എന്ന ഇപ്പോഴത്തെ പ്രധാന പരിപാടി മലയാളത്തിനു വളരെ നല്ല ഒരു ഒ.സി.ആർ. ഉണ്ടായി വരികയാണെങ്കിൽ  മിക്കവാറും ഒക്കെ ഒഴിവാകും. എന്നാൽ ഗ്രന്ഥശാലയെ സംബന്ധിച്ചിടത്തോളം ഡിജിറ്റൈസേഷൻ വളരെ ചെറിയ ഒരു ഭാഗമേ ആവുന്നുള്ളൂ. ഡിജിറ്റൈസേഷൻ തന്നെ അത്ര ചെറിയ സംഗതിയും അല്ല. ഹീബ്രൂ വിക്കിപീഡിയനായ ആമിർ ഈ ബ്ലോഗ് പോസ്റ്റിൽ ഗ്രന്ഥശാല ഡിജിറ്റൈസേഷന്റെ പ്രാധാന്യം അക്കമിട്ട് നിരത്തുന്നുണ്ട്. ഏകദേശം ഈ കാര്യങ്ങളും വേറെ കുറച്ച് കാര്യങ്ങളും കൂടി മലയാളം വിക്കിപീഡിയനായ വിശ്വപ്രഭ ഇവിടെ പറയുന്നുണ്ട്.

ഇപ്പോൾ മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചിടത്തോളം സാഹിത്യ അക്കാദമിയും ആയി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റും,
എന്തായാലും പകരപ്പവകാശ കാലാവധി കഴിഞ്ഞ നിലവിൽ ഡിജിറ്റിൽ കോപ്പി ലഭ്യമല്ലാത്ത പുസ്തകങ്ങൾ ഏതെങ്കിലും ഒക്കെ വിധത്തിൽ തപ്പിയെടുത്ത്  മലയാളം വിക്കിഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്നവർ അത് സ്കാൻ ചെയ്ത്, ഡിജിറ്റൈസ് ചെയ്ത് അത് മലയാളികൾക്ക് ലഭ്യമാക്കും. അപ്പോൾ ഇപ്പോൾ പൊതുപണം ഉപയൊഗിച്ച് സ്കാൻ ചെയ്ത് അക്കാദമിയുടെ കസ്റ്റഡിയിൽ പൊതുജനങ്ങളെ കാണിക്കാതെ പൂട്ടി വെച്ചിരിക്കുന്ന സ്കാൻ ചെയ്ത പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയാൽ ഓൺലൈനിൽ മലയാളവും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളികളുടെ എത്ര എത്ര സമയവും പണവും പ്രയത്നവും ഒക്കെയാണ് ലാഭിക്കാൻ പറ്റുക. അങ്ങനെ ഒരു സംഗതി ലഭ്യമായിരുന്നു എങ്കിൽ മലയാളം വിക്കിമീഡിയനായ ബാലശങ്കറിനു ഉള്ളൂരിന്റെ കൃതികളുടെ  സ്കാനുകൾആരെങ്കിലും ലഭ്യമാക്കൂ എന്ന് പറഞ്ഞ് ഇടയ്ക്കിടയ്ക്ക് മെയിലുകൾ അയക്കേണ്ടി വരുമായിരുന്നില്ല. മലയാളം ആദ്യമായി അച്ചടിച്ച സംക്ഷേപ വേദാർത്ഥത്തിന്റെ സ്കാൻ പോലും ഇതു വരെ നമുക്ക് കിട്ടിയിട്ടില്ല എന്നോർക്കുക. ഈയടുത്ത് വന്ന ഒരു വാർത്തയിൽ പോലും അത് കേരളയൂണിവേഴ്സിറ്റിയുടെ ഡിജിറ്റൽ ശേഖരത്തിൽ ഉണ്ട് എന്ന് കാണുന്നു.

(കാലികറ്റ് യൂണിവേർസിറ്റിയിൽ നിന്നും സാഹിത്യ അക്കാദമിയിൽ നിന്നും ഇതിനു മുൻപ് കിട്ടിയ ഒരു മറുപടി, ഇതൊന്നും പൊതുജനങ്ങൾക്ക് ഉള്ളതല്ല എന്നതാണ്. ചുരുക്കത്തിൽ വിജ്ഞാനം പ്രാപിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി തുറന്നിടേണ്ട യൂണിവേർസിറ്റികൾക്ക് അത് നിഷേധിക്കാനാണ് കൂടുതൽ താല്പര്യം. അക്കാദമിയ്ക്കാകട്ടെ അവരുടെ ബന്ധപ്പെട്ട കുറച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും സാഹിത്യകാരന്മാർക്കും മാത്രം ഉള്ളതാണ് അക്കാദമിയുടെ റിസൊർസുകൾ. )


കൂട്ടത്തില്‍ സമയം കളയാന്‍ ‌വിക്കിക്കും ഇരിക്കട്ടെ ഒരര മണിക്കൂര്‍ എന്നാണോ?

അങ്ങനെ ആവരുത്. ഗ്രന്ഥശാലയ്ക്ക് പുറമേ വിക്കിചൊല്ലുകളും വിക്കിനിഘവും മലയാളത്തിനു എത്ര പ്രധാനപ്പെട്ടത് ആണെന്നും അതിലേക്ക് കൂടുതൽ ആളുകളുടെ ശ്രദ്ധ പതിയാനും  അര മണിക്കൂർ എങ്കിൽ അരമണിക്കൂർ സമയം കൊണ്ട് സാധിക്കും എങ്കിൽ നല്ലത്. മുകളിൽ സൂചിപ്പിച്ച പോലെ അവരൊക്കെ വിക്കിയിൽ നേരിട്ട് എഡിറ്റ് ചെയ്യുക എന്നതല്ല, അവർക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലാവുകയും പല വിധത്തിൽ സഹായിക്കാൻ അവരെ പ്രാപ്യരാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. പ്രശസ്തിയും സ്വാധിനവും ഉള്ളവർക്ക് പല വിധത്തിലും സഹായിക്കാൻ പറ്റും. (ദ്രോഹിക്കാനും പറ്റും :) )

 



2013/3/1 Devadas VM <vm.devadas@gmail.com>
ഒരു സംശയം:
 " ബ്ലോഗ് എഴുത്തും, മുഖ്യധാരാ സാഹിത്യവും " എന്ന് തലക്കെട്ടില്‍ തന്നെ ചില പൊരുത്തക്കേടിന്റെ പ്രശ്നങ്ങളുള്ള സാഹിത്യമെഴുത്തിന്റെ ശില്പശാലയില്‍ വിക്കിപീഡിയക്ക് എന്ത് പങ്കാണെന്ന് മനസിലാകുന്നില്ല. വിക്കിയുടെ ഒരു ഭാഗമായി ഗ്രന്ഥശാല വരുന്നുണ്ടെങ്കിലും ‌ഡിജിറ്റൈസ് ചെയ്യുക എന്ന ധര്‍മ്മമല്ലാതെ അതിനും സാഹിത്യ'മെഴുത്തു'മായി ബന്ധമൊന്നുമില്ലല്ലോ. സൈബറിടത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ എല്ലായിടത്തും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും, ബ്ലോഗും, വിക്കിയും ഒക്കെ കുഴച്ചക്ക പരുവത്തില്‍ 'ഒന്നായ നിന്നെയിഹ'യായാണ് അവതരിപ്പിക്കുന്നതു കാണാറുള്ളത് (വിക്കി ശില്പശാലകളെക്കുറിച്ചല്ല ഇപ്പറഞ്ഞത് ) സാഹിത്യമെഴുത്തിന്റെ രണ്ട് മാധ്യമങ്ങള്‍/ഇടങ്ങള്‍ അവകളിലെഴുതുന്നവരുടെ ചര്‍ച്ചാവേദി എന്നാണ് തലക്കെട്ടില്‍ നിന്ന് ഈ പരിപാടിയെക്കുറിച്ച് മനസിലാകുന്നത്. അതില്‍ ‌വിക്കിയ്ക്ക് എന്താണ് പങ്ക്?

പരിഹാസമല്ല; സംശയം കാര്യമായാണ്.
കൂട്ടത്തില്‍ സമയം കളയാന്‍ ‌വിക്കിക്കും ഇരിക്കട്ടെ ഒരര മണിക്കൂര്‍ എന്നാണോ?


 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards,
Ravishanker C N