ആലവട്ടവും ആലുമായി  നിർമ്മിതികൊണ്ടോ ദ്രവ്യഗുണം കൊണ്ടോ ഒരു ബന്ധവുമില്ല.ചെറിയൊരു ബന്ധമുണ്ടെങ്കിൽ അതു് വാക്കുകളുടെ ഉല്പത്തിയിൽ മാത്രമാണു്.

സംസ്കൃതത്തിൽ ആല-(വി.)  എന്നാൽ പരന്ന, വിസ്തൃതമായ എന്നൊക്കെയാണു് അർത്ഥം.
ആലാ വർത്തതി ഇദി ആലാവർത്തം. ആ സംസ്കൃതവാക്കിന്റെ തദ്ഭവമാണു് മലയാളത്തിൽ ആലവട്ടം. ചില സംസ്കൃതം ടെക്സ്റ്റുകളിൽ ആലാവൃതം എന്നും കണ്ടിട്ടുണ്ടു്. (ആവൃതം = ചുറ്റപ്പെട്ടതു്).

പരന്ന/വിസ്തൃതമായ  തണൽ നൽകുന്ന എല്ലാ മരങ്ങൾക്കും പൊതുവായി പറയുന്ന പേരാണു് ആൽ. അരയാൽ, പേരാൽ, അത്തിയാൽ തുടങ്ങിയവയൊക്കെ അവയിലെ വകഭേദങ്ങളും.

പല വിക്കിലേഖനങ്ങളിലും പേരിന്റെ ഉൽ‌പ്പത്തി എന്നെഴുതിച്ചേർത്തിരിക്കുന്നതിൽ അടിസ്ഥാനമില്ലാത്ത ശുദ്ധഊഹങ്ങൾ കണ്ടിട്ടുണ്ടു്. ആധികാരികമായ സ്രോതസ്സുകൾ കൂടി ചേർക്കാതെ തൽക്കാലം തിരുത്തണ്ട എന്നതിനാലാണു് അതൊന്നും തൊട്ടുനോക്കാതെ പിൻ‌മാറി നിൽക്കുന്നതു്.
2011/4/12 Anivar Aravind <anivar@movingrepublic.org>
അമ്പലക്കാവടി/പീലിക്കാവടി എന്നാണ് ഞാന്‍ ഇതേപ്പറ്റികേട്ടിട്ടുള്ളതു്.
ഞങ്ങളുടെ നാട്ടിലെ തൈപ്പൂയാഘോഷത്തിനും ( എടക്കുളം അന്തിരിങ്ങ
സുബ്രഹ്മണ്യസ്വാമിക്ഷേത്രം ) പൂക്കാവടികളും പീലിക്കാവടികളും പതിവാണ് .
അടുത്തകൊല്ലം ഫോട്ടോയിടാം .

2011/4/12 Devadas VM <vm.devadas@gmail.com>
>
> ആലവട്ടവും ആലുമായി എന്താണ് ബന്ധം?
>
>
> 2011/4/12 Challiyan <challiyan@gmail.com>
>>
>> ആല്‍ മരം ഹിന്ദുക്കള്‍ക്ക് മുന്നേ ആരാധ്യമായിരുന്ന ഒന്നായിരുന്നു. ആദി ഹിന്ദുക്കളേക്കാള്‍ ബൌദ്ധരായിരുന്നു ആല്‍ മരത്തെ കൂടുതല്‍ ആരാധിച്ചു വന്നിരുന്നത്. ആല്‍ മരവുമായി ബന്ധപ്പെട്ട പേരുകളിലൊന്നാണ് ആലവട്ടം എന്നതിനു സംശയം ഒന്നുമില്ലല്ലോ. ഹിന്ദുകള്‍ടെ കേസ് വിട്.
>>
>>
>> --
>>
>> Dr. Vipin C.P
>>
>> My profiles:
>> Signature powered by WiseStamp
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> --
>
> Devadas V.M.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>--
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l