//ഒരു പത്രത്തിൽ മാത്രമാണു വന്നതെങ്കിൽപ്പോലും വളരെ പ്രാധാന്യമുള്ള വിഷയമാണിതു്. വിക്കിപീഡിയയുടെ മാത്രം പ്രശ്നമായിട്ടല്ല, സമൂഹത്തിലെ ദുർബ്ബലവിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഒരു പാടു സ്ഥാപനങ്ങൾ ഇപ്പോൾ തന്നെയുണ്ടു്. അവരെ അത്തരം ചൂഷണങ്ങളിൽ നിന്നു് സംരക്ഷിക്കേണ്ട, പൗരൻ എന്ന നിലയ്ക്കുള്ള ധാർമ്മികബാദ്ധ്യതയുടെക്കൂടി ഭാഗമാണിതു്. അതിനൊപ്പം, അവയ്ക്കു ദുരുപയോഗം നടത്താൻ വിക്കിപീഡിയയുടെ പേർ അനുവദിച്ചുകൊടുക്കുക എന്നതു് തീർത്തും അസ്വീകാര്യമായ കാര്യമാണു്.//

floatഇത് തന്നെയാണ് പോയന്റ്. എങ്ങനെ, ആരൊക്കെ പ്രതികരിക്കണമെന്നത് വ്യക്തിനിഷ്ടമായ കാര്യമാണ്. ചാപ്റ്ററിന്റെ ഭാഗത്തു് നിന്നുള്ള കാര്യങ്ങള്‍ വിശ്വേട്ടന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.മലയാളം വിക്കിപീഡിയ സമൂഹത്തിന്റേതായി പത്രക്കുറിപ്പ് പുറത്തിറക്കുന്നതിലെ നയപരിപാടികള്‍ എനിക്ക് പരിചയമില്ല. മുന്‍പും പത്രക്കുറിപ്പുകള്‍ ഇറക്കിയതായി കണ്ടു. അതില്‍ പ്രവര്‍ത്തിച്ചവര്‍ കൈ വക്കുമല്ലോ. വോട്ടിനിട്ട് പാസാക്കണമെങ്കില്‍ അങ്ങനെയും ചെയ്യണമെന്നാണ് അഭിപ്രായം.