അയ്യോ ഇതിന് അത്ര വലിയ ചർച്ചയുടെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് വിക്ഷണറിയിൽ നിന്ന് നിർ‌വ്വചന താളുകൾ മലയാളം വിക്കിനിഘണ്ടുവിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി നിർമ്മിച്ച ഒരു പ്രോഗ്രാമിന് തർജ്ജിമ ചെയ്യേണ്ട ആവശ്യത്തിന് നിർമ്മിച്ച താളിൽ ചേർക്കുന്നതിനായിരുന്നു അത്. ചില ഇംഗ്ലീഷ് പദങ്ങളിൽ ഒന്നിൽ കൂടുതൽ രൂപമുണ്ടാകാറുണ്ടല്ലോ ഉദാ: synchronize ഉം synchronise ഉം. അങ്ങനെയുള്ള താളുകളിൽ Alternative spellings എന്ന് പറഞ്ഞ് മറ്റു രൂപങ്ങളും കൂടി നൽകും, മലയാളം വിക്കിനിഘണ്ടുവിൽ ഇപ്പോൾ അത് മറ്റ് അക്ഷരവിന്യാസങ്ങൾ എന്ന് ചേർക്കുന്നു. മതിയാകുമല്ലോ?

2009/10/4 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
എന്റെ അഭിപ്രായത്തില്‍ നിലവില്‍ മലയാള വാക്കുകളുണ്ടെങ്കില്‍ അവയെ പൊടിതട്ടിയെടുക്കുന്നത് തന്നെയാണ് നല്ലത്.

അക്ഷരവിന്യാസം എന്നത് മലയാളത്തിലെ അക്ഷരങ്ങളുടെ വിന്യാസത്തെ സൂചിപ്പിക്കുന്നതാണ്. അതേ സമയം ഇംഗ്ലീഷിലെ വര്‍ണ്ണങ്ങളുടെ വിന്യാസത്തെ സൂചിപ്പിക്കുവാന്‍ വര്‍ണ്ണവിന്യാസം അല്ലെങ്കില്‍ വര്‍ണ്ണരചന എന്ന് ഉപയോഗിക്കേണ്ടിവരും.

ഇംഗ്ലീഷിലെ വര്‍ണ്ണങ്ങളുടെ വിന്യാസത്തെ അക്ഷരവിന്യാസം എന്ന് പറയുമ്പോഴുണ്ടാവുന്ന അതേ പ്രശ്നം തന്നെയല്ലെ മലയാളത്തിലെ അക്ഷരവിന്യാസത്തെ സ്പെല്ലിങ് എന്ന് പറയുമ്പോഴും അനുഭവപ്പെടുന്നത്.

CAT എന്നതില്‍ C, A, T, എന്നിവ വര്‍ണ്ണങ്ങളാണ് എന്നാല്‍ പൂച്ച എന്നതില്‍ പൂ,ച്ച, എന്നിവ വര്‍ണ്ണങ്ങളല്ല മറിച്ച് അക്ഷരങ്ങളാണ്. ഇത് രണ്ടും സ്പെല്ലിങ്ങുകളാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഒന്ന് വര്‍ണ്ണവിന്യാസവും (സ്പെല്ലിങ്) മറ്റേത് അക്ഷരവിന്യാസവുമാണ്.

ഇംഗ്ലീഷ് ഭാഷ വര്‍ണ്ണമാല ഉപയോഗിച്ച് എഴുതുന്നതിനാല്‍ അതിന്റെ വഴിക്കും,  മലയാ‍ള ഭാഷ അക്ഷരമാല ഉപയോഗിച്ച് എഴുതുന്നതിനാല്‍ അതിന്റെ വഴിക്കും വിട്ടുകൂടെ?

2009/10/4 M.R. Anilkumar, Malayalam <anilkumar@chitturcollege.ac.in>

മലയാളം അക്ഷരമാലാരീതിയില്‍ എഴുതപ്പെടുന്ന ഭാഷയാണ്‌. ഇംഗ്ളീഷ്‌ വര്‍ണ്ണമാലാരീതി പിന്തുടരുന്ന ഭാഷയുമാണ്‌. വര്‍ണ്ണമാലയുടെ വിന്യാസക്രമത്തിനാണ്‌ സ്പെല്ലിങ്ങ്‌ എന്നുപറയാറുള്ളത്‌.അതാണുദ്ദേശിക്കുന്നതെങ്കില്‍ സ്പെല്ലിങ്ങ്‌ എന്നുതന്നെ പറയേണ്ടി വരും. മലയാളത്തിലെ അക്ഷരമെഴുത്താണെങ്കില്‍ അക്ഷരവിന്യാസം എന്നു പറയാം.

2009/9/28 Devadas VM <vm.devadas@gmail.com>

C...A..T...
സീ..ഏ..റ്റീ...
ചേര്‍ത്ത് വായിച്ചാല്‍ ക്യാറ്റ്... അര്‍ത്ഥം പൂച്ച

മലയാളമോ
പൂ...ച്ച... പൂച്ച..അര്‍ത്ഥവും പൂച്ച.

(അല്ലേ?)

:)

2009/9/28 M.R. Anilkumar, Malayalam <anilkumar@chitturcollege.ac.in>

മലയാളത്തില്‍ ഇങ്ങനെ ഒരു സംഗതിയില്ലാത്തതിനാല്‍ പദവും ലഭ്യമല്ല. ചിലര്‍ അക്ഷരവിന്യാസമെന്നു പറയാറുണ്ട്‌. ഭാഷാശാസ്ത്രപരമായി അതത്റ ശരിയല്ലെങ്കിലും നമുക്കു മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല

On 9/27/09, Junaid P V <junu.pv@gmail.com> wrote:
splling എന്നതിന്റെ മലയാളം എന്താ?

--
Junaid
http://junaidpv.com
 
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

Devadas V.M.

സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്