കുറച്ച് ദൈര്‍ഘ്യഘമേറിയ മറുപടിയാണിതു്. “വിദ്യാലയ ചരിത്രം“ എന്ന ഒറ്റ ആശയത്തില്‍ ഒതുക്കാതെ എങ്ങനെ ഇതു് സജീവമാക്കാം എന്ന എന്റെ നിര്‍‌ദ്ദേശങ്ങളാണിതു്.

“വിദ്യാലയ ചരിത്രം“ വഴി മലയാളം വിക്കിപീഡിയയിലേക്ക് കുട്ടികളെ ആകര്‍‌ഷിക്കുന്നതിന്റെ പ്രശ്നങ്ങള്‍ കെവിന്‍ സൂചിപ്പിച്ചിട്ടുണ്ടു്. ആ കാരണങ്ങളൊക്കെ വാലിഡ് ആണു്. കാരണം “വിദ്യാലയ ചരിത്രം“ എന്ന പദ്ധതിക്ക് വേണ്ടി വിക്കിപീഡിയയുടെ നയങ്ങള്‍ മാറ്റിയെഴുതാന്‍ വിക്കിസമൂഹം അനുവദിക്കും എന്ന് തോന്നുന്നില്ല. വിക്കിപീഡിയയില്‍ വരുന്ന ലെഖനങ്ങള്‍ക്കൊക്കെ ശ്രദ്ധേയത പ്രധാനം ആണു്. അതിനാല്‍ ശ്രദ്ധേയത ഇല്ലാത്ത വിദ്യാലയങ്ങളുടെ ലേഖനങ്ങളെക്കുറിച്ചുള്ള  ചോദ്യം ചെയ്യപ്പെടലുകളും, നീക്കംചെയ്യലുകളും, തര്‍ക്കങ്ങളും ഒക്കെ വിപരീതഫലമാവും ഉളവാക്കുക. (ശ്രദ്ധേയത ഇല്ലാത്ത ചില ലേഖനങ്ങള്‍ ഇപ്പോള്‍ വിക്കിയില്‍ ഉണ്ടു് എന്നതു് വിദ്യാലയങ്ങളുടെ ലെഖനങ്ങള്‍ പോലുള്ള ബൃഹത്തായ പദ്ധതി ഔദ്യോഗികമായി ചെയ്യുവാനുള്ള ന്യായീകരണം ആവുന്നില്ല)

ഈ പ്രൊജക്ട് അതെ പോലെ ഒരു പ്രശ്നവുമില്ലാതെ ചെയ്യാന്‍ പറ്റിയ ഒരു സം‌രംഭം മലയാളം വിക്കിപാഠശാലയാണു്. കേരളത്തിലെ വിദ്യാലയങ്ങളെക്കുറിച്ചുള്ള ഒരു വിക്കിപ്പുസ്തകം തന്നെ അവിടെ നിര്‍‌മ്മിക്കാം. ആ വിക്കി ഇങ്ങനുള്ള സം‌ഗതികള്‍ക്കായുള്ളതാണു്. അങ്ങനെ ഉണ്ടാകുമ്പോള്‍ അനിവര്‍‌ അരവിന്ദ് മെയില്‍ സൂചിപ്പിച്ച പോലെ ആ പ്രൊജക്ടിനു് അടുക്കും ചിട്ടയും വരുത്താന്‍ ചില ടെമ്പ്‌ളേറ്റുകളോക്കെ ഉപയോഗിക്കാം. പക്ഷെ അതു് എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്നും ഇതിനെ സം‌ബന്ധിച്ചുള്ള വിക്കിപാഠശാലയുടെ നയങ്ങള്‍ എന്തൊക്കെയാണെന്നും ആ വിക്കിയില്‍ താല്പര്യമുള്ള ഉപയോക്താക്കള്‍ പഠിച്ച് മുന്നോട്ട് പോകണം

പക്ഷെ ആദര്‍‌ശ് സൂചിപ്പിച്ച ഈ പദ്ധതിയെ അതിനപ്പുറം വിശാലമായ അര്‍‌ത്ഥത്തില്‍ ഉപയോഗിക്കുകയാണു് വേണ്ടതു്. അപ്പോള്‍ കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍‌ത്ഥികള്‍ക്ക് അറിവിനെ സ്വതന്ത്രമാക്കുന്ന വിക്കിപദ്ധതികളുടെ പൂര്‍ണ്ണപ്രയോജനം കിട്ടുകയും, അവര്‍‌ക്ക് അതിന്റെ ഭാഗമാകാനും കഴിയും.  അതിനു് യോജ്യമായ ചില ആലൊചനകള്‍ കെവിന്‍ തന്നെ മുന്നോട്ടു് വെച്ചിട്ടുണ്ടു്. ആ ആലോചനകള്‍ അടിസ്ഥാനമായെടുത്ത് കൂടുതല്‍ ചര്‍‌ച്ചകളിലൂടെ അതിനെ വിക്കിപദ്ധതികള്‍ക്കും സ്കൂള്‍/കോളെജ് വിദ്യാര്‍‌ത്ഥികള്‍ക്കും അനുയോജ്യമായ വിധം വിപുലീകരിക്കുകയാണു് നല്ലത്. ആ ആശയങ്ങള്‍ ഞാന്‍ താഴെ ഒന്ന് കൂടി സൂചിപ്പിക്കുന്നു.

1. വിക്കി പ്രബന്ധമെഴുത്തു് ഒരു നിര്‍ബന്ധിത ഇന്റേണല്‍ പ്രോജക്റ്റായി നിജപ്പെടുത്തുക.
2. ഓരോ വിദ്യാര്‍ത്ഥിയും പ്രത്യേകമായി ഒരു ലേഖനം എഴുതുകയോ എഡിറ്റ് ചെയ്യുകയോ വേണം.
3. സ്ക്കൂള്‍ ചരിത്രവും എഴുതാം, എന്നാള്‍ എല്ലാവരും അതാവരുതു് എഴുതേണ്ടതു്, സിലബസ്സുമായി ബന്ധപ്പെട്ട ഏതു കാര്യവും സ്ക്കൂൾ ഗ്രന്ഥശാലയുടേയും സമീപത്തുള്ള ഗ്രന്ഥശാലകളുടേയും സഹായത്തോടെ എഴുതാം. എട്ടാം ക്ലാസ്സിലെ ബയോളജി പാഠത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു തവളയെ കുറിച്ചും, ഒമ്പതാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിൽ വരുന്ന അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ചും പത്താം ക്ലാസ്സിലെ കണക്കുപാഠത്തിൽ വരുന്ന പൈത്തഗോറസ് തിയറത്തെക്കുറിച്ചും എല്ലാം എഴുതാം. വികസിപ്പിയ്ക്കാം.
4. കുട്ടികൾ എഴുതിയ ലേഖനത്തിനെ സാധാരണ ഉത്തരക്കടലാസു പോലെയായിരിയ്ക്കരുതു് അദ്ധ്യാപകർ വിലയിരുത്തേണ്ടതു്. അതിനു പുതിയ മാനദണ്ഡങ്ങൾ നിശ്ചയിയ്ക്കണം. അതിൻ പ്രകാരമായിരിയ്ക്കണം വിക്കിപ്രോജക്റ്റിനുള്ള മാർക്കു് നല്കേണ്ടതു്.
  4.1 പുതിയ ലേഖനമാണെങ്കിൽ, അതിൽ എത്രമാത്രം സത്യസന്ധമായി, എത്രമാത്രം ക്രമീകൃതമായി കാര്യങ്ങൾ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നു നോക്കണം.
  4.2 എത്രമാത്രം റഫറൻസ് പ്രവർത്തനം നടത്തിയിട്ടാണു് ലേഖനം തയ്യാറാക്കിയിരിയ്ക്കുന്നതെന്നു് നോക്കണം. (ഓരോ ലേഖനവും തയ്യാറാക്കുന്നതിനു വേണ്ടി എവിടെ നിന്നാണു് റഫർ ചെയ്തതു്, ആ ഉറവിടവും വിദ്യാർത്ഥികൾ എഴുതിയിരിയ്ക്കണം. പുസ്തകത്തിന്റെ പേരു്, പേജുനമ്പർ, അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കി തുടങ്ങിയവ)
  4.3 നിലവിലുള്ള ലേഖനങ്ങൾ എഡിറ്റു ചെയ്യുകയാണുണ്ടായതെങ്കിൽ, പഴയ പതിപ്പും പുതുക്കിയ പതിപ്പും തമ്മിൽ ഒത്തുനോക്കി, എത്രമാത്രം ലേഖനത്തെ വിപുലപ്പെടുത്തുവാനും കുറ്റമറ്റതാക്കുവാനും കഴിഞ്ഞുണ്ടു് എന്നു നോക്കണം. അങ്ങിനെ ചെയ്യുവാൻ കഴിയുമെന്നു് ഉറപ്പുള്ള കുട്ടി ലേഖനങ്ങൾ മാത്രമേ വിദ്യാർത്ഥികൾ എഡിറ്റിനു വേണ്ടി തിരഞ്ഞെടുക്കാവൂ.
5. ഇത്തരത്തിലാണെങ്കിൽ, ഏതുകാലത്തെ സിലബസ്സുമായും വളരെ ആഴത്തിൽ ഇഴുകിച്ചേരുവാൻ വിക്കിക്കു (വിക്കിപ്രോജക്റ്റ് വർക്കിനു) കഴിയും. അതിനാൽ തന്നെ ഇതു് വിദ്യാലയങ്ങളിലെ ഒരു പ്രധാന പ്രവർത്തനമേഖലയായി മാറുകയും ചെയ്യും. അതിനുള്ള കാരണങ്ങൾ.
  5.1 ആദ്യം ഏതു വിഷയത്തെ കുറിച്ചാണു് എഴുതേണ്ടതു് എന്നു് തീരുമാനിയ്ക്കുവാൻ വിദ്യാർത്ഥികൾ വിക്കിയിൽ തന്നെ വന്നു പരിശോധിയ്ക്കണം. അവർ ഉദ്ദേശിയ്ക്കുന്ന ലേഖനം വിക്കിയിലുണ്ടോ, അതിനു വിപുലീകരണസാധ്യതയുണ്ടോ എന്നെല്ലാം. അങ്ങിനെ ഏതാനും വിക്കിപരതലുകൾക്കു ശേഷമാണു് അവർ തങ്ങളുടെ ലേഖനം തീരുമാനിയ്ക്കുക. അപ്പോൾ തന്നെ വിക്കിയിൽ ലഭ്യമായ അറിവുകളുടെ ഒരു ഏകദേശ ധാരണ അവർക്കു ലഭിയ്ക്കും.
  5.2 കഴിഞ്ഞ അദ്ധ്യയനവർഷം വിദ്യാർത്ഥികൾ തയ്യാറാക്കിയ ലേഖനങ്ങൾ പുതിയ വിദ്യാർത്ഥികൾക്കു് വഴികാട്ടിയായി അദ്ധ്യാപകർ ചൂണ്ടിക്കാണിച്ചു കൊടുക്കണം. അതിൽ തിരുത്തലുകൾ വരുത്തുവാനും കൂടുതൽ വിപുലീകരിയ്ക്കുവാനും പ്രോത്സാഹിപ്പിയ്ക്കണം. അങ്ങിനെ വിക്കിയുടെ ശരിയായ ജ്വരം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുവാൻ സാധിയ്ക്കും.
  5.3 ഇപ്രകാരം വിക്കിയുമായി ഇടപഴകുന്നതിലൂടെ, ലേഖനമെഴുതുവാൻ മാത്രമല്ല, മറ്റു പ്രോജക്റ്റുകൾക്കും വിക്കിയുടെ സഹായം വിദ്യാത്ഥികൾ താനെ ഉപയോഗിയ്ക്കും.
6. കുട്ടികൾ തിരഞ്ഞെടുക്കുന്ന വിഷയത്തിനനുസരിച്ചു്, ആ വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ അതിന്റെ ഗൈഡായി പ്രവർത്തിയ്ക്കണം. തെറ്റുകൾ തിരുത്തുവാനും റഫറൻസുകൾ കണ്ടെത്തിക്കൊടുക്കുവാനും എല്ലാമായി അദ്ധ്യാപകർക്കും ഇതിൽ ഗുണനിയന്ത്രണപരമായ ഒരു പങ്കു് വഹിയ്ക്കുവാനുണ്ടു്.

ഇതിനു് എന്റെ ചില അനുബന്ധം കൂടി. വിക്കിപീഡിയയയും വിക്കിയും മറ്റുമൊക്കെ പരിചയപ്പെടുത്തുന്നതിനു് വളരെ മുന്‍പു്, മലയാളം യൂണിക്കോഡ്, മലയാളം ടൈപ്പിങ്ങ്, മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയവ ഒക്കെ പരിചയപ്പെടുത്തണം. താഴ്ന്ന ഒരു ക്ലാസ്സില്‍ ഇന്‍സ്ക്രിപ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്ന വിദ്യ പഠിപ്പിക്കണം. (ഭാവിയില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ പുറത്തുവരുന്ന ഒരോ വിദ്യാര്‍ത്ഥിക്കും ഇന്‍സ്ക്രിപ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയണം എന്നാണു് എന്റെ സ്വകാര്യമായ ആഗ്രഹം)   വിക്കിയിലേക്ക് വരുന്നതിനു് മുന്‍പ് അറിവ് സ്വതന്ത്രമാകെണ്ടതിന്റെ ആവശ്യകതയും, സ്വതന്ത്ര കമ്പ്യൂട്ടിങ്ങിന്റെ ആവശ്യകതയും, മലയാളം കമ്പ്യൂട്ടിങ്ങിന്റെ ആവശ്യകതയും ഒക്കെ വിദ്യാര്‍‌ത്ഥികള്‍ക്ക് മനസ്സിലാകണം. അങ്ങനെ അറിവ് ആരുടേയും സ്വന്തമല്ല എന്ന തിരിച്ചറിവില്‍ നിന്നാണു് വിക്കിമീഡിയയുടെ വിക്കി സം‌രഭങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കേണ്ടത്.

ഇതിനൊക്കെ തുടക്കമായി ചെയ്യവുന്ന ചില ആലൊചനകള്‍ ആദര്‍‌ശ് തന്നെ മുന്നോട്ട് വച്ചിട്ടുണ്ടു്
അറിവ് ആരുടേയും സ്വന്തമല്ല എന്ന തിരിച്ചറിവില്‍ നിന്നാണു് വിക്കിമീഡിയയുടെ വിക്കി സം‌രഭങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കേണ്ടത്. അവിടെ നിന്ന് വേണം ആദര്‍ശ് പറഞ്ഞ 

സിലബസില്‍ അടുത്ത വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി ഇത് പരിചയപ്പെടുത്തും. ക്ലാസ് എട്ടിലെ ഐ.ടി പുസ്തകത്തില്‍ വിക്കിപ്പീഡിയയെ പൊതുവായി പരിചയപ്പെടുത്തും. ഒന്‍പതാം തരത്തില്‍ വിക്കിപിഡിയ മലയാളം എങ്ങനെ ഉപയോഗിക്കാം മറ്റ് ഭാഷകളിലെ വിക്കിപീഡിയ. പത്താം തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ വിക്കിപീഡിയയില്‍ ലേഖനം പുതുതായി എഴുതാനും, നിലവിലുള്ളവ എഡിറ്റ് ചെയ്യാനും പ്രാപ്തനാക്കും.

ഇതൊക്കെ ചെയ്യേണ്ടത്.

ഇങ്ങനെ ക്രമമായി ചെയ്തില്ലെങ്കില്‍ മലയാളികളുടെ പൊതു സ്വഭാവം വെച്ച്, മലയാളത്തില്‍ എഴുതിയാല്‍ എന്തു് ഗുണം? വിക്കിയില്‍ സം‌ഭാവന ചെയ്താല്‍ എത്ര രൂപാ കിട്ടും?  തുടങ്ങിയ സ്വാര്‍ത്ഥ ചോദ്യങ്ങളാകും നെരിടെണ്ടി വരിക. നമ്മുടെ അദ്ധ്യാപകര്‍ വരെ ആ നിലവാരത്തിലാണു് ചിന്തിക്കുന്നത്. അപ്പൊ വിദ്യാര്‍ത്ഥികളുടെ കാര്യം പറയാനുണ്ടോ.

ചുരുക്കി പറഞ്ഞാല്‍ കെവിന്‍ സൂചിപ്പിച്ച ആശയങ്ങളില്‍ നിന്ന് എന്തൊക്കെ സ്വീകരിക്കുവാന്‍ പറ്റും എന്ന് നോക്കി, അത് നമുക്ക് ചേര്‍ന്ന് വിധത്തില്‍ അനുരൂപമാക്കി എടുക്കുന്ന കോര്‍‌ഡിനേഷന്‍ ആദര്‍‌ശ് തന്നെ ചെയ്യൂ. വിദ്യാലയ ചരിത്രം ഞാന്‍ മുകളില്‍ സൂചിപ്പിച്ച പോലെ വിക്കിപാഠശാലയുടെ ഒരു പദ്ധതിയായി ചെയ്യാം. പക്ഷെ അതിനപ്പുറമുള്ള നിലവാരത്തിലേക്ക് ഈ ആശയം പോകണം എന്നാണു് എന്റെ സ്വകാര്യ ആഗ്രഹം. നമ്മുടെ എല്ലാ വിക്കിസം‌രംഭങ്ങളും (വിക്കിപാഠശാല, വിക്ക്ഷണറി, വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകള്‍ ) ഈ ആശയം പ്രവര്‍‌ത്തിച്ചു തുടങ്ങുമ്പോള്‍ സജീവമാകണം.

ഈ ആശയം പ്രാവര്‍‌ത്തികമാക്കുന്നതിനു് എന്റെ എല്ലാ വിധ സഹായവും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ പന്ത് ആദര്‍‌ശിന്റെ കോര്‍‌ട്ടിലാണു്. തുടര്‍ന്ന് എന്താണു് ഉദ്ദേശിക്കുന്നത് എന്ന് അറിയിച്ചാലും.

ആശംസകളോടെ

ഷിജു

2009/9/27 V K Adarsh <adarshpillai@gmail.com>
സിലബസില്‍ അടുത്ത വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി ഇത് പരിചയപ്പെടുത്തും. ക്ലാസ് എട്ടിലെ ഐ.ടി പുസ്തകത്തില്‍ വിക്കിപ്പീഡിയയെ പൊതുവായി പരിചയപ്പെടുത്തും. ഒന്‍പതാം തരത്തില്‍ വിക്കിപിഡിയ മലയാളം എങ്ങനെ ഉപയോഗിക്കാം മറ്റ് ഭാഷകളിലെ വിക്കിപീഡിയ. പത്താം തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ വിക്കിപീഡിയയില്‍ ലേഖനം പുതുതായി എഴുതാനും, നിലവിലുള്ളവ എഡിറ്റ് ചെയ്യാനും പ്രാപ്തനാക്കും.
 പക്ഷെ ഇങ്ങനെ ഒരു ബഹുജന സമ്പര്‍ക്കത്തോടെയുള്ള പരിപാടി, അതും കേരളപ്പിറവിയുമായി ബന്ധപ്പെടുത്തി ചെയ്താല്‍ നല്ല അക്‍സപ്റ്റന്‍സ് കിട്ടും പ്രത്യേകിച്ചും സമൂഹത്തില്‍ ഇത് ഒരു കാമ്പെയിന്‍ സ്വഭാവത്തില്‍ എത്തുകയും, ഉടന്‍ തന്നെ സിലബസിന്റെ ഭാഗമാകും എന്ന അറിവും കിട്ടുമ്പോള്‍ ഇതില്‍ താത്പര്യമുള്ള കുറെ അധ്യാപകരെ നമുക്ക് കിട്ടും. അവരിലൂടെ വേണം ഇത് നടപ്പാക്കാന്‍.

2009/9/27 V K Adarsh <adarshpillai@gmail.com>
സ്കൂള്‍ ഐ.ടി പാഠപുസ്തകം തയാറാക്കുന്ന സമിതിയില്‍ ഞാന്‍ അംഗമാണ്. 9,10 ക്ലാസുകളില്‍ വിക്കിപ്പിഡിയ ഒരു അധ്യായമാക്കാനുള്ള എല്ലാ സജ്ജീകരണവും ആയി.
പിന്നെ ഈ പദ്ധതി നമുക്ക് ഒരു കര്‍ട്ടന്‍ റൈയ്സര്‍ ആക്കിയെടുക്കാം. ആരെങ്കിലും ഒരാള്‍ കൂടി തയാറായാല്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍, ഐ.ടി അറ്റ് സ്കൂള്‍, വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളില്‍ പോകാന്‍ ഞാന്‍ സഹായിക്കാം, ഒപ്പം വേണമെങ്കില്‍ കൂടാം

2009/9/27 kevin & siji <kevinsiji@gmail.com>

2009/9/26 സുനിൽ <vssun9@gmail.com>

എല്ലാ വിദ്യാലയങ്ങളേയും വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യം ഉണ്ടോ? പ്രവർത്തനപരിചയം, കലാകായികരംഗത്തെ നേട്ടങ്ങൾ തുടങ്ങി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവ മാത്രം മതിയില്ലേ?

2009/9/26 AKBARALI CHARANKAV <sirajnewswdr@gmail.com>
Ithu sambandhichu Oru project aadhyam it@schol nu Nalkukayanu
Aadhyam vendathennanu Ente Abhiprayam

എന്റെ ഒരു എളിയ ആശയം പറയാം.

സ്ക്കൂൾ ചരിത്രം എഴുതുന്നതിലേയ്ക്കാവരുതു് വിദ്യാർത്ഥികൾ വിക്കിയിലേയ്ക്കു വരേണ്ടതു്. അതിനു് പലേ പരിമിതികളുമുണ്ടു്. അക്കമിട്ടു പറയാം

1. ഒരു സ്ക്കൂളിലെ അനേകം വിദ്യാർത്ഥികൾ ഒരേ വിഷയമോ താളോ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ, അവിടെ ഭൂരിപക്ഷം പേരും പിൻതള്ളിപ്പോകും. 
2. കൂടാതെ സ്ക്കൂളുകളുമായി ബന്ധപ്പെട്ട കഥകൾ പലപ്പോഴും റഫറൻസുകളില്ലാത്ത പത്രവാർത്തകൾ പോലെ വിക്കിനയങ്ങൾക്കു് പുറത്തു് നില്ക്കുന്നവയായി മാറും. പലതും ചോദ്യം ചെയ്യപ്പെടലുകളും നീക്കംചെയ്യലുകളും നേരിടുവാനും തർക്കങ്ങൾക്കും വഴിവെയ്ക്കും.
3. സ്ക്കൂൾ ചരിത്രം പലപ്പോഴും ഒരു അക്കാദമികവിഷയമല്ല. ഒരു ചെറിയ പ്രോജക്റ്റ് എന്ന നിലയിൽ അല്പം താല്പര്യം അദ്ധ്യാപകർക്കു തോന്നിയേക്കാമെങ്കിലും, അതു വളരെ വേഗം ആവിയായി പോകുന്ന ഒരു താല്പര്യമാണു്, കാരണം അതു് ഒരിയ്ക്കലും കുട്ടികളുടെ സിലബസ്സുമായി ബന്ധമില്ലാത്തതാണു്.
4. നാം ലക്ഷ്യം വെയ്ക്കുന്ന തരങ്ങളിലെ മുഖ്യാദ്ധ്യാപകർക്കു് എല്ലാവർക്കും ഈ സംരംഭവുമായി കാര്യമായ ബന്ധം വരില്ല. കാരണം, എല്ലാ അദ്ധ്യാപകർക്കും സ്ക്കൂൾ ചരിത്രം കാര്യമായി അറിവുണ്ടാവുകയില്ല. അതിനാൽ ഗവേഷണം നടത്തുവാനും കുട്ടികളെ സഹായിയ്ക്കുവാനും ഒരാൾ മതിയാകും എന്നു് തീരുമാനിയ്ക്കപ്പെടുവാനാണു് സ്ക്കൂളിലെ ഇന്നത്തെ അവസ്ഥ വെച്ചു് സാധ്യത.
5. ഇതു് പാഠ്യപദ്ധതിയുടെ ഒരു ഭാഗമാകുന്നില്ലെങ്കിൽ, പല സ്ക്കൂളുകളും ഈ നിർദ്ദേശം വകവെയ്ക്കുക പോലുമില്ല. 
6. ഇതു് ചെയ്യാൻ തയ്യാറാവുന്ന സ്ക്കൂളുകൾ പോലും വരും വർഷങ്ങളിൽ സ്ക്കൂളിനു പുതിയ ചരിത്രം സൃഷ്ടിയ്ക്കുവാൻ വലിയ സ്ക്കോപ്പില്ലാത്തതിനാലും മറ്റു പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്തേണ്ടതിനാലും ഇതിനെ ഉപേക്ഷിച്ചു പോവുകയും ചെയ്യും.

ചുരുക്കത്തിൽ ഒരു വർഷത്തേയ്ക്കു മാത്രം സ്ക്കോപ്പുള്ളതും എന്നാൽ വിക്കിയെ ഗുണപരമായി യാതൊരു വിധത്തിലും മുന്നോട്ടു നയിയ്ക്കുവാൻ സാധ്യതയില്ലാത്തതുമായ ഒന്നായി ഈ ആശയം തകർന്നു പോകും.

അങ്ങിനെ സംഭവിയ്ക്കാതിരിയ്ക്കുവാനായി എനിയ്ക്കു തോന്നിയ ചില ആശയങ്ങൾ പറയാം.

1. വിക്കി പ്രബന്ധമെഴുത്തു് ഒരു നിർബന്ധിത ഇന്റേണൽ പ്രോജക്റ്റായി നിജപ്പെടുത്തുക.
2. ഓരോ വിദ്യാർത്ഥിയും പ്രത്യേകമായി ഒരു ലേഖനം എഴുതുകയോ എഡിറ്റ് ചെയ്യുകയോ വേണം.
3. സ്ക്കൂൾ ചരിത്രവും എഴുതാം, എന്നാൽ എല്ലാവരും അതാവരുതു് എഴുതേണ്ടതു്, സിലബസ്സുമായി ബന്ധപ്പെട്ട ഏതു കാര്യവും സ്ക്കൂൾ ഗ്രന്ഥശാലയുടേയും സമീപത്തുള്ള ഗ്രന്ഥശാലകളുടേയും സഹായത്തോടെ എഴുതാം. എട്ടാം ക്ലാസ്സിലെ ബയോളജി പാഠത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു തവളയെ കുറിച്ചും, ഒമ്പതാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിൽ വരുന്ന അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ചും പത്താം ക്ലാസ്സിലെ കണക്കുപാഠത്തിൽ വരുന്ന പൈത്തഗോറസ് തിയറത്തെക്കുറിച്ചും എല്ലാം എഴുതാം. വികസിപ്പിയ്ക്കാം.
4. കുട്ടികൾ എഴുതിയ ലേഖനത്തിനെ സാധാരണ ഉത്തരക്കടലാസു പോലെയായിരിയ്ക്കരുതു് അദ്ധ്യാപകർ വിലയിരുത്തേണ്ടതു്. അതിനു പുതിയ മാനദണ്ഡങ്ങൾ നിശ്ചയിയ്ക്കണം. അതിൻ പ്രകാരമായിരിയ്ക്കണം വിക്കിപ്രോജക്റ്റിനുള്ള മാർക്കു് നല്കേണ്ടതു്.
  4.1 പുതിയ ലേഖനമാണെങ്കിൽ, അതിൽ എത്രമാത്രം സത്യസന്ധമായി, എത്രമാത്രം ക്രമീകൃതമായി കാര്യങ്ങൾ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നു നോക്കണം.
  4.2 എത്രമാത്രം റഫറൻസ് പ്രവർത്തനം നടത്തിയിട്ടാണു് ലേഖനം തയ്യാറാക്കിയിരിയ്ക്കുന്നതെന്നു് നോക്കണം. (ഓരോ ലേഖനവും തയ്യാറാക്കുന്നതിനു വേണ്ടി എവിടെ നിന്നാണു് റഫർ ചെയ്തതു്, ആ ഉറവിടവും വിദ്യാർത്ഥികൾ എഴുതിയിരിയ്ക്കണം. പുസ്തകത്തിന്റെ പേരു്, പേജുനമ്പർ, അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കി തുടങ്ങിയവ)
  4.3 നിലവിലുള്ള ലേഖനങ്ങൾ എഡിറ്റു ചെയ്യുകയാണുണ്ടായതെങ്കിൽ, പഴയ പതിപ്പും പുതുക്കിയ പതിപ്പും തമ്മിൽ ഒത്തുനോക്കി, എത്രമാത്രം ലേഖനത്തെ വിപുലപ്പെടുത്തുവാനും കുറ്റമറ്റതാക്കുവാനും കഴിഞ്ഞുണ്ടു് എന്നു നോക്കണം. അങ്ങിനെ ചെയ്യുവാൻ കഴിയുമെന്നു് ഉറപ്പുള്ള കുറ്റി ലേഖനങ്ങൾ മാത്രമേ വിദ്യാർത്ഥികൾ എഡിറ്റിനു വേണ്ടി തിരഞ്ഞെടുക്കാവൂ.
5. ഇത്തരത്തിലാണെങ്കിൽ, ഏതുകാലത്തെ സിലബസ്സുമായും വളരെ ആഴത്തിൽ ഇഴുകിച്ചേരുവാൻ വിക്കിക്കു (വിക്കിപ്രോജക്റ്റ് വർക്കിനു) കഴിയും. അതിനാൽ തന്നെ ഇതു് വിദ്യാലയങ്ങളിലെ ഒരു പ്രധാന പ്രവർത്തനമേഖലയായി മാറുകയും ചെയ്യും. അതിനുള്ള കാരണങ്ങൾ.
  5.1 ആദ്യം ഏതു വിഷയത്തെ കുറിച്ചാണു് എഴുതേണ്ടതു് എന്നു് തീരുമാനിയ്ക്കുവാൻ വിദ്യാർത്ഥികൾ വിക്കിയിൽ തന്നെ വന്നു പരിശോധിയ്ക്കണം. അവർ ഉദ്ദേശിയ്ക്കുന്ന ലേഖനം വിക്കിയിലുണ്ടോ, അതിനു വിപുലീകരണസാധ്യതയുണ്ടോ എന്നെല്ലാം. അങ്ങിനെ ഏതാനും വിക്കിപരതലുകൾക്കു ശേഷമാണു് അവർ തങ്ങളുടെ ലേഖനം തീരുമാനിയ്ക്കുക. അപ്പോൾ തന്നെ വിക്കിയിൽ ലഭ്യമായ അറിവുകളുടെ ഒരു ഏകദേശ ധാരണ അവർക്കു ലഭിയ്ക്കും.
  5.2 കഴിഞ്ഞ അദ്ധ്യയനവർഷം വിദ്യാർത്ഥികൾ തയ്യാറാക്കിയ ലേഖനങ്ങൾ പുതിയ വിദ്യാർത്ഥികൾക്കു് വഴികാട്ടിയായി അദ്ധ്യാപകർ ചൂണ്ടിക്കാണിച്ചു കൊടുക്കണം. അതിൽ തിരുത്തലുകൾ വരുത്തുവാനും കൂടുതൽ വിപുലീകരിയ്ക്കുവാനും പ്രോത്സാഹിപ്പിയ്ക്കണം. അങ്ങിനെ വിക്കിയുടെ ശരിയായ ജ്വരം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുവാൻ സാധിയ്ക്കും.
  5.3 ഇപ്രകാരം വിക്കിയുമായി ഇടപഴകുന്നതിലൂടെ, ലേഖനമെഴുതുവാൻ മാത്രമല്ല, മറ്റു പ്രോജക്റ്റുകൾക്കും വിക്കിയുടെ സഹായം വിദ്യാത്ഥികൾ താനെ ഉപയോഗിയ്ക്കും.
6. കുട്ടികൾ തിരഞ്ഞെടുക്കുന്ന വിഷയത്തിനനുസരിച്ചു്, ആ വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ അതിന്റെ ഗൈഡായി പ്രവർത്തിയ്ക്കണം. തെറ്റുകൾ തിരുത്തുവാനും റഫറൻസുകൾ കണ്ടെത്തിക്കൊടുക്കുവാനും എല്ലാമായി അദ്ധ്യാപകർക്കും ഇതിൽ ഗുണനിയന്ത്രണപരമായ ഒരു പങ്കു് വഹിയ്ക്കുവാനുണ്ടു്.

ഇതെല്ലാം എങ്ങിനെ പ്രവർത്തികമാക്കാം?

പൂച്ചയ്ക്കാരു മണികെട്ടും എന്ന പോലൊരു ചോദ്യമായിട്ടാണു് എനിയ്ക്കിതു തോന്നുന്നതു്. കാരണം, എനിയ്ക്കിതെല്ലാം ചിന്തിയ്ക്കാമെന്നല്ലാതെ നടപ്പാക്കുവാനുള്ള അധികാരശേഷിയില്ല.

1. അക്ബർ അലി പറഞ്ഞതു പോലെ ഐടി‌@സ്ക്കൂൾ നല്ലൊരു വഴിയാണു്. 
2. വിദ്യാഭ്യാസ മന്ത്രി ബേബിയെ കണ്ടു് കാര്യങ്ങൾ ബോധിപ്പിച്ചു് സിലബസ്സിൽ ചേർക്കുന്നതാണു് ഏറ്റവും ഫലവത്തായ വഴി.
3. സിലബസ് കമ്മറ്റി വഴിയും ശ്രമിയ്ക്കാം.

പക്ഷേ പൂച്ചയ്ക്കാരു് മണികെട്ടും?
  
--
Kevin Siji

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
sincerely yours

V K Adarsh
__
Off: Lecturer,Younus college of Engg & Technology,Kollam-10,Kerala
http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees