2013/12/28 Prince Mathew <mr.princemathew@gmail.com>
SMC-യുമായി നിരന്തരം സഹകരിക്കുന്ന, മറ്റൊരു തരത്തിൽ പറഞ്ഞാൽ SMC-യുടെ ഭാഗമായ ഒരാളാണ് കെവിൻ. അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത് ഫോർക്കിംഗേ ആകുമായിരുന്നില്ല.

കെവിന്റെ ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപിയാണ് . ന്യൂ ലിപി അല്ല. ന്യൂലിപി എന്നതു് സിബുവിന്റെ ഫോര്‍ക്കാണു്.  കെവിന്റെ ഗ്ലിഫുകള്‍ ഫോര്‍ക്ക് ചെയ്തെന്നു വെച്ച് അത് കെവിന്റെ പ്രൊജക്റ്റ് ആശയമാവുന്നില്ല .

അത് ചെയ്യാൻ ധാർമ്മികബോധം അനുവദിക്കാത്തവർക്ക് SMC-യുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചുമരിച്ച ഒരാളുടെ നിർമ്മിതി അയാളുടെ മരണശേഷം ഏറ്റെടുത്തു നടത്തുന്നതിൽ യാതൊരു ധാർമ്മികപ്രശ്നവും ഇല്ല, അല്ലേ?

മെയിന്റെയ്നര്‍ ഇല്ലാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ നിലനില്‍ക്കുന്നതു് ഇങ്ങനെയുള്ള ഇടപെടലുകള്‍ വഴിയാണു്. അപ്സ്ട്രീം ഇല്ലാതെയോ നിര്‍ജ്ജീവമായോ ഇരിക്കുമ്പോള്‍ ഇത്തരം എഫര്‍ട്ടുകളാണ് ഒരു സോഫ്റ്റ്‌വെയറിനെ എല്ലാ കാലത്തേക്കും നിലനിര്‍ത്തുന്നതു് .