ഷിജു പറഞ്ഞ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന പരിപാടികൾ നീക്കം ചെയ്തിട്ടില്ല. എനിക്കും അത് ചേർക്കുന്ന കാര്യത്തിൽ ഉറപ്പില്ല.

സംശയമുള്ള മറ്റൊരു കാര്യം നത ഹുസൈന്റെയാണ്. പങ്കെടുക്കാൻ സാധിക്കുമോ? മാത്രമല്ല കൺവൊക്കേഷന്റെ കാര്യം കേട്ടതുകൊണ്ട് ഡോ. നത ഹുസൈൻ എന്നാണ് ഞാൻ പേരു ചേർത്തത്.


From: Shiju Alex <shijualexonline@gmail.com>
To: ajay balachandran <drajay1976@yahoo.com>; Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 22 December 2012 8:39 PM
Subject: Re: [Wikiml-l] പത്രക്കുറിപ്പ്

ആവശ്യം വേണ്ട മാറ്റങ്ങൾ താഴെ പറയുന്നു


മറ്റും പങ്കെടുത്ത ഫിക്കി ഫേസ് പ്ലസ്
വിക്കി ഫേസ്
എന്ന കൂട്ടായ്മ നടന്നു. 22-ന് കൊല്ലത്തും, ബാംഗ്ലൂരിലും രിപാടികള് നടന്നു.

കൊല്ലത്തെ പരിപാടി ഇന്നലെ (21നു) ആയിരുന്നു.

2002 ഡിസംബര്‍ 21 ന് തിരുവനന്തപുരം സ്വദേശിയായ വിനോദ് പ്രഭാകരന്‍ എം.പി. യാണ്

വിനോദ് എം.പി. എന്ന് മതി

അതിനെ തുടര്‍ന്നുള്ള പത്തുവര്‍ഷം കൊണ്ട് വിവരാധികാരികത (പേജ് ഡെപ്ത്) വെച്ച് നോക്കുമ്പോള്‍ ഇംഗ്ലീഷ് വിക്കിപീഡിയയുടെ തൊട്ടടുത്ത സ്ഥാനത്തേക്ക് ഇന്ന് മലയാളം വിക്കിപീഡിയ എത്തിച്ചേര്‍ന്നിരിക്കുന്നു
മുൻപൊരിടത്ത് സൂചിപ്പിച്ച പോലെ ഡെപ്ത്തിൽ കൂടുതൽ ഊന്നൽ കൊടുക്കുന്നത് ശരിയല്ല. മാത്രമല്ല വിവരാധികതയുടെ കാര്യത്തിൽ മലയാളവും ഇംഗ്ലീഷുമായി താരതമ്യം ചെയ്യുന്നതിൽ പിശകുണ്ട്. അതിനാൽ ആ വാചകം ഒന്ന് മാറ്റിയെഴുതുന്നതാവും നല്ലതെന്ന് എന്റെ അഭിപ്രായം.


ഒരു വിജ്ഞാനകോശത്തില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട എല്ലാ വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തപ്പെട്ടു.


ഇതും പൂർണ്ണമായി ശരിയായ ഒരു പ്രസ്ഥാവന അല്ല. പ്രധാനപ്പെട്ട  വിഷയങ്ങളിൽ ഉള്ള ലേഖനങ്ങൾ മലയാളം വിക്കിയിൽ ഉണ്ടെന്ന് പറഞ്ഞാൽ പൊരേ.
ml.wikipedia.org എന്ന മലയാളം വിക്കിപീഡിയരുടെ ഇപ്പോഴത്തെ പേജ് ഡെപ്ത് 295 ഉം ലേഖനങ്ങളുടെ എണ്ണം 28000-ഓളവുമാണ്.

ഈ വാചകത്തിലും ഡെപ്ത്തിന്റെ പരാമർശം ഒഴിവാക്കുന്നതാണ് നല്ലത്.

ഇനി നടക്കാനുള്ള സംഗതികൾ എല്ലാം വേണോ? അതിനു പകരം അവിടെ നടന്ന പരിപാടികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നതാവും നല്ലത്.









2012/12/22 ajay balachandran <drajay1976@yahoo.com>

എല്ലാവർക്കും കിട്ടിയോ? ചിലപ്പോൾ മെയിലിംഗ് ലിസ്റ്റ് പിണങ്ങാറുണ്ട്. പത്രക്കുറിപ്പിന്റെ ഭൂരിഭാഗവും പഴയ പ്രസ്സ് നോട്ടിന്റെ കോപ്പിയാണ്. മറ്റു സ്ഥലങ്ങളിലെ പരിപാടികളുടെ വിവരങ്ങൾ പൂർണ്ണമാണോ, മാദ്ധ്യമപരിചയ ക്യാമ്പിന്റെ കാര്യം ഇത്ര മതിയോ (അതോ ഒഴിവാക്കണോ) എന്നിങ്ങനെയുള്ള വിവരങ്ങളാണ് വേണ്ടത്. പരിപാടികളുടെ ഡീറ്റെയിൽസ്, പ്രസംഗകരുടെ പേരുവിവരങ്ങൾ എന്നിവയൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

അജയ്

From: ajay balachandran <drajay1976@yahoo.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>; Ajay Yahoo <drajay1976@yahoo.com>
Sent: Saturday, 22 December 2012 7:38 PM
Subject: പത്രക്കുറിപ്പ്

സുഹൃത്തുക്കളേ,

നാളെ പരിപാടി കവർ ചെയ്യാൻ കുറച്ച് പത്രപ്രവർത്തകർ വരുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിപാടിക്കുശേഷം കൊടുക്കുന്നതായി സങ്കൽപ്പിച്ച് ഒരു പത്രക്കുറിപ്പിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. നാളെ രാവിലെ കൊണ്ട് ശരിയാക്കണം.

തെറ്റു തിരുത്തുകയും കുറ്റങ്ങളും കുറവുകളും നികത്തുകയും ചെയ്യാമോ?

അജയ്



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l