വിക്കിപീഡിയ ഔദ്യോഗിക നയങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ ഇത്ര വലിയ ആശയക്കുഴപ്പത്തിന്റെ ആവശ്യമെന്താണെന്നു മനസിലാകുന്നില്ല. വിക്കിപീഡിയയിൽ സന്തുലിതമായ കാഴ്ച്ചപ്പാട് തന്നെയാണ് വേണ്ടത്. സന്തുലിതമായ കാഴ്ച്ചപ്പാട് എന്നുവെച്ചാൽ ഓരോരുത്തരും വന്ന് സ്വന്തം പക്ഷം പറഞ്ഞിട്ടു പോകലല്ല, ഓരോ ഉപയോക്താവും വ്യത്യസ്ത കാഴ്ച്ചപ്പാടുകളോട് സന്തുലിതമായ സമീപനം സ്വീകരിക്കണം. നിഷ്പക്ഷതയിൽ നിന്നു വ്യത്യസ്തമായ ഒന്നല്ല അത്. "ഡികെഎഫ് എന്ന സംഘടനയില്ല അതുകൊണ്ട് മനോരമ വാർത്ത വസ്തുനിഷ്ഠമല്ല" എന്നു പറയുന്നത് ബാലിശമാണ്. സിപിഐ (എം)-നെ മനോരമയിൽ സിപിഎം എന്നേ പറയാറുള്ളൂ (മറ്റു ചില പത്രങ്ങളിലും). "സിപിഎം എന്നൊരു പാർട്ടിയേ ഇല്ല, അതുകൊണ്ട് ആ പാർട്ടിയെപ്പറ്റി വരുന്ന വാർത്തകൾ എല്ലാം തെറ്റാണ്" എന്നു പറയുന്നതുപോലെയാണിത്.

2013/1/9 Prince Mathew <mr.princemathew@gmail.com>
"ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കു് വേണ്ടി സൈബര്‍ പരിപാടികളും പ്രചരണവും നടത്തുവാന്‍ ഡിഎകെഎഫ് തീരുമാനിച്ചിട്ടില്ല."

ആരെയാണ് നിങ്ങൾ വിഡ്ഡികളാക്കാൻ ശ്രമിക്കുന്നത്? DAKF-ന്റെ രാഷ്ട്രീയം ആർക്കാണറിഞ്ഞുകൂടാത്തത് ? ഇനി എന്താണ് തീരുമാനിക്കാനുള്ളത് ?

DAKF മെയിലിംഗ് ലിസ്റ്റിൽ നിന്ന്  (ഇത് സാമ്പിൾ മാത്രം) :


Cash transfers can power Congress to victory in next two polls: Rahul Gandhi--രാജകുമാരന്റെ പൂതി ചെറുതല്ല

CPI(M) demands commissioning of Vallur Thermal Power Plant in Tamil Nadu

Postmodern Gandhians And Hindu Nationalism - Part I and II

Members of the CPI(M) taking out a procession in Guwahati.

Comrade Riyaz: Blood on the hands of the State

Who Milks This Cow? Tracking that species of Hindutvawadi, obsessively trolling the Net, looking for slights to the faith

സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ഇതൊക്കെ? DAKF-ന്റെ സൌഹൃദ സംഘടനകള്‍/സ്ഥാപനങ്ങളുടെ ലിസ്റ്റിൽ CUSAT, FSIA, ATPS, OSS ICS ഒക്കെ വരുന്നത് മനസിലാക്കാം. DYFI-യും CITU-വും ഒക്കെ വരുന്നത് എന്തിനാണ് ? ഡിഎകെഎഫ് ന്റെ നയപരിപാടി രേഖയിലെ ഭാഷ നോക്കൂ:

"മേല്‍ സ്ഥിതിവിശേഷം, നാളിതു് വരെ സ്ഥാപന മുതലാളിയേയും പ്രാദേശിക മൂലധനത്തേയും പരമാവധി ദേശീയ മൂലധനത്തേയും മാത്രം നേരിട്ടുകൊണ്ടിരുന്ന സ്ഥിതി മാറ്റി ആഗോള മുതലാളിത്തത്തെക്കൂടി നേര്‍ക്കു നേര്‍ നേരിടേണ്ട സ്ഥിതിയിലേയ്ക്ക് തൊഴിലാളി വര്‍ഗത്തെ എത്തിച്ചിരിക്കുന്നു. ഈ സ്ഥിതി സൃഷ്ടിക്കുന്നതിനു് മുതലാളിത്തത്തെ പ്രാപ്തമാക്കുന്നതും അതിനായി മുതലാളിത്തം തന്നെ നിലവില്‍ വരുത്തിയതുമായ ആഗോള വിവര വിനിമയ ശൃംഖല അവരുടെ അന്തകനായ തൊഴിലാളിവര്‍ഗത്തിനും ആയുധമാക്കാന്‍ കഴിയും. മൂലധന ശക്തികള്‍ക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ സംഘടനാ ശേഷി ഉയര്‍ത്താനും ഇതേ വിവര വിനിമയ ശൃംഖല ഉപയോഗപ്പെടുത്താവുന്നതാണു്. ചിതറിക്കിടക്കുന്നതിനാല്‍ കര്‍ഷക തൊഴിലാളികളും കൈത്തൊഴിലെടുക്കുന്നവരുമടക്കം പരമ്പരാഗതമായി അസംഘടിതരായ തുടരുന്ന വിവിധ മേഖലകളിലെ തൊഴിലാളികളുടേയും വ്യവസായ പുനസംഘടന മൂലം അസംഘടിതരായിമാറ്റപ്പെടുന്ന ആധുനിക കരാര്‍ തൊഴിലാളികളുടേയും മാത്രമല്ല, ഈ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന വിവര സാങ്കേതിക തൊഴിലാളികളുടേയും ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള പൊതു കൂട്ടായ്മകളെ ട്രേഡ് അടിസ്ഥാനത്തിലും പ്രാദേശികമായും ദേശീയമായും സാര്‍വദേശീയമായും കേന്ദ്രീകരിച്ചു് ശക്തവും ഫലപ്രദവുമായ സംഘടനാ രൂപം സൃഷ്ടിക്കാന്‍ വിവര സാങ്കേതിക ശൃംഖല ഉപകരിക്കും. സംഘടനയുടെ ശേഷിയും ചലനാത്മകതയും വര്‍ദ്ധിപ്പിക്കാനും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടും. സാങ്കേതിക പ്രധാനമായ ഈ ആയുധമാകട്ടെ, മുതലാളിത്തത്തേക്കാള്‍ തൊഴിലാളി വര്‍ഗത്തിനു് വഴങ്ങും. കാരണം, വര്‍ഗപരമായിട്ടല്ലെങ്കിലും സാങ്കേതികമായി തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവര വിനിമയ ശൃംഖലയാല്‍ ഏറ്റവും സുസംഘടിതരായ വിവര സാങ്കേതിക തൊഴിലാളികള്‍ തൊഴിലാളി വര്‍ഗത്തിന്റെ ഭാഗമാണെന്നതു് തന്നെ."