ഈ വരുന്ന ഞായറാഴ്ച (3 മാർച്ച് 2013)  സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി വിക്കിപീഡിയയെയും സഹോദരസംരംഭങ്ങളേയും പറ്റി പറയാൻ അവസരം ലഭിച്ചിട്ടുണ്ട്. വിശദമായി ഒരു പഠനശിബിരം സംഘടിപ്പിക്കാനുള്ള സമയം ലഭ്യമല്ല. പരമാവധി അര-മുക്കാൽ മണിക്കൂറാണ് സമയം കൊണ്ട് മലയാളം വിക്കിപീഡിയയേയും വിക്കി ഗ്രന്ഥശാലയേയും പരിചയപ്പെടുത്താനുദ്ദേശിക്കുന്നു. ഒപ്പം തന്നെ അവിടെ വരുന്നവരേയും, സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരേയും വിക്കിയിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം.

മലയാളം വിക്കിഗ്രന്ഥശാലയുടെ ഒരു രത്നച്ചുരുക്കം എവിടെയെങ്കിലും ലഭ്യമാണോ? ഇത്ര ഗ്രന്ഥങ്ങളുണ്ട് ഇത്ര സാഹിത്യകാരന്മാടെ കൃതികളുണ്ട്, ഇത്ര അപൂർവ്വ കൃതികളുണ്ട് എന്നിങ്ങനെ? ബ്ലോഗ്/ലേഖനം ലിങ്ക് ലഭ്യമാണോ?

അവിടെ നിർബന്ധമായും പറഞ്ഞിരിക്കേണ്ട കാര്യങ്ങൾ/സാഹിത്യ ലോകത്തുള്ളവർക്ക് വിക്കിയിലേക്ക് ചെയ്യാവുന്ന പ്രധാന സംഭാവനകൾ എന്നിങ്ങനെ പോയന്റുകൾ പറയാവോ....
ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് ഭാഷയ്ക്കുണ്ടാകുന്ന മെച്ചങ്ങൾ?
ഇവിടെ ശ്രദ്ധേയതാ നയം എങ്ങനെയാണ്?
അനുകാലിക എഴുത്തുകാർക്ക് തങ്ങളുടെ പുസ്തകത്തിന്റെ പകർപ്പാവകാശം സമൂഹത്തിനു പങ്കുവച്ച് ഈ മുന്നേറ്റത്തിനു പങ്കാളികളാകാനുള്ള ആഹ്വാനം?
അങ്ങനെയുള്ള സമകാലിക ഉദാഹരണങ്ങൾ (കുലസ്ത്രീയും ചന്തപ്പെണ്ണും പോലെ)?
മറ്റ് ഓൺഗോയിംഗ് പ്രോജക്റ്റുകൾ...
അവരുടെ ചിത്രങ്ങൾ സ്വതന്ത്ര ലൈസൻസിൽ ലഭ്യമാക്കൽ....
അങ്ങനെ മനസ്സിൽ വരുന്ന പോയന്റുകൾ പ്ലീസ്......