പ്രിയപ്പെട്ടവരെ,

   വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ സ്റ്റാറ്റ്ബോഡ് ഇവിടെ തയ്യാറായിരിക്കുന്നു : http://ml.wikiwomen.in/ 

 പങ്കെടുത്ത ഉപയോക്താക്കളിൽ വച്ച് ഏറ്റവും കൂടുതൽ തിരുത്തൽ നടത്തിയിരിക്കുന്നത് ഉപയോക്താവ്: Vengolis ആണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഉപയോക്താവ് : Sai K shanmugham ആണ്. സ്ത്രീ ഉപയോക്താക്കളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഉപയോക്താവ്: Advjuvairianv ആണ്. തിരുത്തൽ യജ്ഞം സമാപിക്കാൻ ഇനിയും 7 ദിവസങ്ങൾ കൂടി ബാക്കിയുണ്ട്.


ഈ സ്റ്റാറ്റ്ബോർഡിനു വേണ്ടിയുള്ള കോഡിൽ മലയാളത്തിനു വേണ്ടി മാറ്റങ്ങൾ വരുത്തിയത് മനോജ് കെ, നന്ദജ എന്നിവരാണ്. ഹെഡർ ചിത്രം രൂപകൽപ്പന ചെയ്തത് അനിമേഷ് സേവ്യർ ആണ്.

 ഇംഗ്ലിഷിനു വേണ്ടി ആദ്യമായി കോഡ് രചിച്ചത് ജെഫ് പോൾ ആലപ്പാട്ടാണ്. ഇതിനായി സഹായിച്ചത് ആർതി ദ്വിവേദി, ഹർഷ് കോതരി എന്നിവരും, രൂപകല്പന ചെയ്തത് പറുൽ ഭാട്ടിയുമാണ്. ഇംഗ്ലിഷിന്റെ സ്റ്റാറ്റ്ബോഡ് ഇവിടെ കാണാം : http://wikiwomen.in/  

കോഡ് ഇവിടെ കാണാം : https://github.com/harshkothari410/argetlam_wiki

ലേഖങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും, പങ്കെടുക്കുന്നവരുടെ കാര്യത്തിലും ഇംഗ്ലിഷിനെക്കാൾ വളരെ മുന്നിലാണ് മലയാളം.

എല്ലാവർക്കും ആശംസകൾ. 

--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com