മലയാളം വിക്കി സമൂഹത്തിന്റെ ഭാഗമായി കണ്ടുകൊണ്ടുതന്നെയാണു് കുസാറ്റിലെ വിക്കി അക്കാദമിയില്‍ പങ്കെടുത്തതു്. ഉത്തരേന്ത്യന്‍ കുട്ടികള്‍, കൂറേയുള്ളതിനാല്‍ ഇംഗ്ലീഷു് വിക്കിപീഡിയയുടെ അക്കാദമിയെടുക്കണമെന്നായിരുന്നു സംഘാടകരു് ഞങ്ങളോടു് പറഞ്ഞതു്. എന്നാല്‍ പങ്കെടുത്തവരില്‍ മലയാളം കുട്ടികളും ധാരാളമുണ്ടായിരുന്നതിനാല്‍, ഞങ്ങള്‍ ഇംഗ്ലിഷിനോടൊപ്പം, മലയാളം വിക്കിപീഡിയയും പറഞ്ഞുകൊടുത്തു. അതിന്റെ നടത്തിപ്പ് തീരുമാനങ്ങളൊക്കെ കുസാറ്റ് കമ്പ്യൂട്ടര്‍ വിഭാഗത്തിന്റേയും, വിക്കിചാപ്റ്ററിന്റേതുമായിരുന്നു. ഡിസംബര്‍ അവസാനമാണു്, ശിവഹരിയോടും എന്നോടും ക്ലാസ്സെടുക്കാമോ എന്നു്  ചോദിച്ചതും സമ്മതിച്ചതും. ഇതു് നവീന്‍ ഈ വേദിയിലും അറിയിച്ചിരുന്നു. അതിനാല്‍ മലയാളി വിക്കി സമൂഹത്തെ അറിയിച്ചില്ലെന്നു് പറയുന്നതില്‍ കാര്യമില്ല. 

ജ്യോതിസു് പറഞ്ഞപോലെ പന്തിനു് പിറകെയോടുന്ന പതിനൊന്നപേരെന്നതിനപ്പുറം നല്ല പാരസ്പര്യമുള്ളൊരു കളിസംഘമായി മലയാളം വിക്കി സമൂഹം വളരേണ്ടതുതന്നെയാണു്. അതിനായി വിക്കിസംരംഭങ്ങളെ കുറിച്ചുള്ള പ്രചരണപരിപാടികളെ കുറേകൂടി വിശാലമനസ്സോടെ സമീപിക്കണം. അത്തരത്തിലുള്ള ഏതൊരു പരിപാടികളേയും നമ്മള്‍ കണ്ടറിഞ്ഞു് സഹായിക്കേണ്ടതാണു്. അത്തരമൊരു പരിപാടിക്കു് വിക്കിയില്‍ താള്‍ വേണമെന്നു തോന്നുന്ന ഏതൊരാള്‍ക്കും അതിനായി മലയാളം വിക്കിയില്‍ താളുണ്ടാക്കാം. അല്ലെങ്കില്‍ അതിന്റെ സംഘാടകരോടു് അതുണ്ടാക്കാന്‍ ആവശ്യപ്പെടാവുന്നതുമാണു്.

കാര്യങ്ങളെ ആ രീതിയില്‍ കണ്ടാല്‍ സുജിത്തു് പറയുന്നതുപോലെയുള്ള പ്രതിസന്ധികള്‍ സ്വാഭാവികമായിട്ടൊന്നുമുണ്ടാവില്ല

- അനില്‍