"ശ്രദ്ധേയവും നിഷ്പക്ഷവും മാനദണ്ഡങ്ങള്‍ക്ക് വിധേയമായതുമായ ലേഖനങ്ങള്‍മാത്രമേ വിക്കിപീഡിയയില്‍ അനുവദിക്കാവൂ " എന്നത് നമ്മുടെ തീരുമാനം. "വിക്കിപീഡിയയില്‍ നമ്മുടെ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്ന രീതി ശരിയല്ല, പ്രതിഫലിക്കുന്നതേയില്ല, അതിനാല്‍ സജീവമായി അതിലിടപെടുന്ന ഒരു ടീമിനെ വാര്‍ത്തെടുക്കണം"
എന്നത് അവരുടെ തീരുമാനം.

നമുക്ക് നമ്മുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെയല്ലേ, അവര്‍ക്ക്  അവരുടേതായ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും ? ലോകത്ത് ഏതെങ്കിലും സംഘടനകള്‍ "ഇങ്ങനെയേ തീരുമാനമെടുക്കാവൂ" എന്ന് മറ്റേതെങ്കിലും സംഘടനകള്‍ക്ക് പറയാനാവുമോ ? ഈ ഒരു തീരുമാനത്തിനുപിറകേ മറ്റനേകം കോണുകളില്‍ നിന്നും സമാനമായ തീരുമാനം ഉണ്ടായേക്കാം. അല്ലെങ്കില്‍ തന്നെ, നിലവില്‍ ഇത്തരം തീരുമാനങ്ങള്‍ക്കനുസരിച്ചുള്ള തിരുത്തലുകള്‍ ആരും നടത്തുന്നില്ല എന്ന് നമുക്ക് ഉറപ്പിച്ചങ്ങട്ട് പറയാനാവുമോ ?

//നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി എഴുതാൻവേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല//

തീര്‍ച്ചയായും ശരിയാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍, അര്‍ക്കും തിരുത്താവുന്ന ഒരു വിജ്ഞാനകോശമെന്ന നിലയില്‍, ഉപയോക്താവായി ആരെ വേണം ആരെ വേണ്ട എന്ന് തീരുമാനിക്കാന്‍ നമുക്ക് ആയിട്ടില്ല. അത്തരം നശീകരണ പ്രവണതകള്‍ തലപൊക്കുമ്പോള്‍ നമുക്ക് ആലോചിച്ച് തീരുമാനമെടുക്കാം. അല്ലാതെ മനോരമ വാര്‍ത്ത കേട്ട് കയറെടുക്കേണ്ടതില്ലെന്നു തോന്നുന്നു.

പത്താം വാര്‍ഷികത്തിന്റെ വിജയകരമായ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഫലമായി, കേരളത്തിലെ ബൌദ്ധിക - രാഷ്ട്രീയ നേതൃത്വങ്ങള്‍ വിക്കിപീഡിയയെ പരിഗണിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു എന്ന ഒരു വശവും ഇതിനുണ്ടെന്ന് തോന്നുന്നു.

നമ്മള്‍ ചെയ്യേണ്ടത് കൂടുതല്‍ ജാഗ്രതയോടെ വിക്കിപീഡിയയെ പരിപാലിക്കുക എന്നത് മാത്രമല്ലേ... മറ്റുള്ളവര്‍ എന്തുതീരുമാനം വേണമെങ്കിലും എടുത്തോട്ടെ, അതിനെക്കുറിച്ച് പറയാന്‍ നമുക്ക് പ്രത്യേകിച്ച് അവകാശമൊന്നുമില്ലല്ലോ...

സുജിത്ത്
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841