പുതിയ ഒരു കമ്പ്യൂട്ടറിൽ മലയാളം വായിക്കാൻ പറ്റില്ലേ? യൂണിക്കോഡ് സപ്പോർട്ടോടുകൂടിയല്ലേ സംഗതികൾ വരുന്നത്? (ചില്ലിന്റെ പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കരുതുന്നു.)

മലയാളം വിക്കിപ്പീഡിയയുടെ ugly ആയിട്ടുള്ള സ്ക്രീന്‍ ഷോട്ടുകള്‍ പലപ്പോഴും മലയാള പത്രങ്ങളില്‍ അച്ചടിച്ചുകണ്ടിട്ടുണ്ടു്. യൂണിക്കോഡ് സപ്പോര്‍ട്ട് ഉണ്ടാവുമ്പോഴും കാര്‍ത്തികയല്ലാതെ ഒരു ഫോണ്ടു് ഇല്ലാത്തതാണു് കാര്യം. പുതിയ ലിപി ഫോണ്ടുകളില്‍ കൌമുദി നല്ല വലിപ്പവും കാഴ്ചാമികവുമുള്ള ഫോണ്ടാണു്. രഘുമലയാളവും നല്ലതാണു്. മുമ്പൊരിക്കല്‍ രഘുമലയാളം ഉപയോഗിച്ചു് ഉമേഷ് ഒരു പിഡിഎഫ് ബുക്‍ ഇറക്കിയിരുന്നതു് ഓര്‍ക്കുന്നു. ഇവയും കാര്‍ത്തികയും തമ്മിലുള്ളതു് aesthetic quality difference ആണു്. (മറ്റുചില പ്രശ്നങ്ങളുമുണ്ടു്. അതു് കൂടുതല്‍ സാങ്കേതികമാണു്.) Aesthetics is subjective എന്നുപറഞ്ഞാല്‍ എനിക്കു് കൂട്ടിച്ചേര്‍ക്കാനൊന്നുമില്ല. സുനില്‍ നേരത്തെ തന്നെ കാര്‍ത്തികയെ പിന്തുണച്ചിട്ടുണ്ടല്ലോ.