thank you ramesh

2008/10/25 Ramesh N G <rameshng@gmail.com>

ഷിജു അലക്സിന്റെ യൂസര്‍പേജില്‍ നിന്ന് പോയി വായിച്ച ലിങ്കുകളില്‍ നിന്ന് കൂട്ടിച്ചേര്‍ത്തവ:



 

മലയാളം വിക്കിപീഡിയ സം‌രംഭങ്ങളില്‍ സംഭാവന ചെയ്യുന്നവര്‍ക്കു ഇതു വരെ ലഭിച്ചതില്‍ ഏറ്റവും മികച്ച അഭിനന്ദനം .

 

ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവര്‍ സ്വകാര്യതകള്‍ക്കു വേണ്ടി കളയുമ്പോള്‍ അതെല്ലാം മാറ്റി വച്ച്‌ മറ്റുള്ളവര്‍ക്കുവേണ്ടി വിക്കിയില്‍ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോര്‍ഡില്‍ വിരലമര്‍ത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങല്‍ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്‌- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാന്‍ പോകുന്ന ആയിരക്കണക്കിന്‌ നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങള്‍ക്കുണ്ട്‌. നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.

http://jaalakachilla.blogspot.com/2007/12/blog-post.html

 

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളപാഠപുസ്തകത്തിലെ ഒരു പാഠം എന്നെ വല്ലാതെ കുഴക്കിയിട്ടുണ്ട്‌.'നിത്യാഭ്യാസി ആനയെ എടുക്കും' എന്നായിരുന്നു പാഠത്തിന്റെ പേര്‌.നിത്യാഭ്യാസി ആരാണ്‌ എങ്ങനെയാണ്‌ അയാള്‍ ആനയെ എടുക്കുക എന്നെല്ലാം ആലോചിച്ച്‌ ഞാന്‍ വലഞ്ഞു. ക്ലാസു തുടങ്ങുന്നതിനുമുന്‍പെതന്നെ നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്കു ജയിച്ച അയവാസിയുടെ പുസ്തകം എനിക്കുകിട്ടിയിരുന്നു.അന്നെല്ലാം നാട്ടിന്‍പുറങ്ങളില്‍ അതായിരുന്നു പതിവ്‌. നീലമഷി പുരണ്ട പുറം താളുകള്‍ കീറിയ വേറോരാളുടെ പേരെഴുതിയ പുസ്തകം. ആവശ്യമുള്ളടിത്തും അല്ലാതെയും നിറയെ തോന്നിയപോലെ പേനകൊണ്ട്‌ വരച്ച ഒരു മലയാളപാഠപുസ്തകം. പുസ്തകം കിട്ടിയപ്പോള്‍ തന്നെ ഞാന്‍ എല്ലാപാഠങ്ങളും വായിച്ചു.

സംശയം ചോദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.ഇല്ലായ്മയുടേ പല പല വല്ലായ്മകള്‍ ഉണ്ടായിരുന്നതുകൊണ്ട്‌ വീട്ടിലാര്‍ക്കും എന്റെ ഈ ചോദ്യത്തിന്‌ ഉത്തരം തരാന്‍ പറ്റില്ല എന്നറിഞ്ഞതുകൊണ്ട്‌ ആരോടുചോദിക്കും ഈ ആന ചോദ്യം എന്നായി ഞാന്‍. ആനയെ ഒരാള്‍ക്ക്‌ എങ്ങനെയാണ്‌ എടുക്കാന്‍ പറ്റുന്നത്‌.

ആ പാഠമെടുത്തപ്പോള്‍ ടീച്ചര്‍ വിശദീകരിച്ചു. ദിവസവും ശ്രമിക്കുന്ന ഒരാള്‍ക്ക്‌ ഏതുകാര്യവും സാധിക്കും.അതെങ്ങനെ ഇവിടെ സാധിക്കും. എന്തായാലും ഒരു മനുഷ്യന്‌ ഇത്ര വലിയ ഒരു ആനയെ ചെറുതായിപോലും ഉയര്‍ത്താന്‍ പറ്റില്ല.പിന്നെങ്ങനെ നിത്യവും എടുത്ത്‌ ഒരു ദിവസം മുഴുവനായി ഉയത്താന്‍ പറ്റും. ചെറിയ മനസ്സുകള്‍ എങ്ങനെ ഒരു ഉപമ അല്ലെങ്കില്‍ ഒരു കഥ മനസ്സില്‍ കാണുന്നു എന്നൊന്നും ചിന്തിക്കാതെ പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ വരുന്ന കുഴപ്പങ്ങളാകാം അത്‌. പല ഉദാഹരണങ്ങളും കാണാന്‍ കഴിഞ്ഞേക്കും.

ഒരു സംശയം ചോദിക്കാന്‍ ആരുമില്ലാത്ത കുട്ടി എങ്ങനെയാണ്‌ അറിവു നേടുക. ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ ആണ്‌ അറിവ്‌ ഗുരുവില്‍ നിന്ന് ശിഷ്യനിലേക്കെത്തുന്നത്‌. കഠോപനിഷത്തില്‍ നചികേതസ്സ്‌ യമനോട്‌ മരണത്തിനുശേഷമെന്ത്‌ എന്ന തന്റെ ചോദ്യത്തിന്റെ ഉത്തരം ആവശ്യപ്പെടുന്നു. ഉത്തരം അറിയാവുന്ന ഗുരുവിനോടാണ്‌ നചികേതസ്സ്‌ ചോദ്യം ചോദിക്കുന്നത്‌. എല്ലാ ഉപനിഷത്തും ചോദ്യോത്തരശൈലിയിലാണ്‌. ഗുരു അറിവിന്റെ മഹാമേരു. അറിവുവേണ്ട ശിഷ്യന്‍ ഗുരുവിനോടു തന്റെ ചോദ്യം ചോദിക്കുന്നു. എത്ര അറിവുവേണോ അത്രയും ചോദ്യം ശിഷ്യന്‍ ചോദിക്കുന്നു.ഗുരുവിന്റെ 'അടുത്തിരിക്കുന്ന'( ഉപ-നിഷത്‌) ശിഷ്യന്റെ കഴിവാണ്‌ ഗുരുവില്‍ നിന്നും ചോദ്യങ്ങള്‍ ചോദിച്ച്‌ അറിവു സമ്പാദിക്കുക. വിദ്യ ഗ്രഹിക്കാന്‍ കഴിവുള്ളവനേ ഗുരു വിദ്യ കൊടുക്കുന്നുള്ളൂ. യമന്‍ നചികേതസ്സിനെ പരീക്ഷിച്ച്‌ അറിവുസമ്പാദിക്കാന്‍ പ്രാപ്തനാണ്‌ എന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ ഉത്തരം പറയുന്നുള്ളു.വിദ്യാ സമയത്ത്‌ ഗുരുവും ശിഷ്യനും ചൊല്ലുന്ന മന്ത്രം ഇതാണ്‌.- ഉപനിഷത്‌ പ്രതിപാദ്യമായ പരം പൊരുള്‍ വിദ്യാസ്വരൂപത്തെ പ്രകാശിപ്പിച്ച്‌ നമ്മെ ഒന്നിച്ച്‌ രക്ഷിക്കട്ടെ. വിദ്യാപ്രാപ്തിക്കു സമര്‍ഥമായ ബുദ്ധിശക്തി തന്ന് നമ്മെ പോഷിപ്പിക്കട്ടെ. വിദ്യാപ്രാപ്തികൊണ്ടുള്ള തേജസ്സ്‌ നമുക്ക്‌ ഒന്നിച്ചു സമ്പാദിക്കാം. അതിനുവേണ്ടി നാം പഠിക്കുന്നതെല്ലാം ശോഭനവും സഫലവുമാവട്ടെ. അന്യോന്യം യാതൊരു ദ്വേഷവും നാം തമ്മില്‍ തോന്നാതിരിക്കട്ടെ.-

സ്കൂളില്‍ അധ്യാപകര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ പ്രോല്‍സാഹിപ്പിച്ചിരുന്നോ. അല്ലെങ്കില്‍ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നേ ഇല്ല. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ചോദ്യങ്ങള്‍ അവര്‍ക്ക്‌ തീവ്രമായതും അധ്യാപകര്‍ക്ക്‌ ചിരിയുണത്തുന്നവയും ആയിരിക്കും.ഒരു കുട്ടിയായി നിന്ന് ചോദ്യം മനസ്സിലാക്കാന്‍ ഒരധ്യാപകനും ശ്രമിച്ചിട്ടുണ്ടാവില്ല.

ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇപ്പോള്‍ അധ്യാപകനോട്‌ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. ഇന്റര്‍നെറ്റ്‌ അവര്‍ക്ക്‌ എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുന്നു. ഇപ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക്‌ താജ്‌മഹലിനെക്കുറിച്ച്‌ പ്രൊജക്ടുണ്ടാക്കാന്‍ ആരോടും ചോദിക്കേണ്ട്‌. എല്ലാം അവനുമുന്‍പിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നു. ചോദ്യങ്ങള്‍ക്ക്‌ ഉത്തരവുമായി അറിവിന്റെ അളവില്ലാ ഖനിയുമായി ഇന്റര്‍നെറ്റ്‌ അവന്റെ മുന്നില്‍ പൊലിയളക്കുന്നു.

മലയാളം മീഡിയത്തില്‍ പഠിക്കുന്ന ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ ചോദ്യങ്ങള്‍ അപ്പോഴും ബാക്കിനില്‍ക്കുന്നു. അവന്റെ ചോദ്യങ്ങള്‍ക്ക്‌ ഇംഗ്ലീഷില്‍ ഉത്തരം അവനുകിട്ടിയിട്ട്‌ കാര്യമില്ല. ചോദ്യത്തിന്‌ ഉത്തരം കിട്ടാതെ അറിവ്‌ മാറി നില്‍ക്കുന്നു.

അവന്റെ ചോദ്യങ്ങള്‍ക്ക്‌ ഇപ്പോള്‍ ഉത്തരം ഇന്റര്‍നെറ്റ്‌ അവനറിയാവുന്ന ഭാഷയില്‍ നല്‍കുന്നു. അവനെപ്പോലെ അനവധി സാധാരണ മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ക്കുവേണ്ടി ആരുമറിയാതെ കുറച്ചുപേര്‍ കഷ്ടപ്പെടുന്നുണ്ട്‌. മലയാളം വിക്കിപീഡിയയെക്കുറിച്ച്‌ ഞാന്‍ ഇപ്പോഴാണ്‌ അറിയുന്നത്‌. കുറെ ആളുകള്‍ അവരുടെ വിശ്രമസമയം മറ്റുള്ളവര്‍ക്കു ഉപകാരപ്പെടാന്‍ വേണ്ടി മാറ്റിവെക്കുന്നു. വിക്കിയിലെ ലേഖനങ്ങളിലൂടെയും തിരുത്തലുകളിലൂടെയും. ഗൂഗിളില്‍ മലയാളത്തില്‍ സേര്‍ച്ചു ചെയ്യാമെന്ന് റാം മോഹനെഴുതുന്നു.കേരളത്തിലെ ആയിരക്കണക്കിനുവരുന്ന മലയാളം മീഡിയം സ്കൂള്‍ കുട്ടികള്‍ക്ക്‌ മലയാളം വിക്കിപീഡിയ പ്രയോജനപ്പേടും. ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഇന്റര്‍നെറ്റ്‌ പഠിക്കാന്‍ ഉപയോഗിക്കുന്നതുകണ്ട്‌ അവനിനി മിഴിച്ചു നില്‍ക്കേണ്ട കാര്യമില്ല.

ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവര്‍ സ്വകാര്യതകള്‍ക്കു വേണ്ടി കളയുമ്പോള്‍ അതെല്ലാം മാറ്റി വച്ച്‌ മറ്റുള്ളവര്‍ക്കുവേണ്ടി വിക്കിയില്‍ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോര്‍ഡില്‍ വിരലമര്‍ത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങല്‍ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്‌- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാന്‍ പോകുന്ന ആയിരക്കണക്കിന്‌ നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങള്‍ക്കുണ്ട്‌.

നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.

ആന എന്ന് മലയാളം വിക്കിയില്‍ തിരയുമ്പോള്‍ ആനപഴഞ്ചൊല്ല് കിടക്കുന്നു. "നിത്യാഭ്യാസി ആനയെ എടുക്കും"


 

http://bloghelpline.blogspot.com/2008/04/4_13.html

 

 

മലയാളം കമ്പ്യൂട്ടിംഗിന്റെ ഒരു ഉപയോഗമായ ബ്ലോഗിംഗ് ആണ് ഈ ബ്ലോഗില്‍ നാം പ്രധാനമായും ഇതുവരെ ചര്‍ച്ചചെയ്തത്. എന്നാല്‍ ബ്ലോഗ് എഴുതാനായി മാത്രം നമ്മുടെ ഭാഷ കം‌പ്യൂട്ടറില്‍ കൈകാര്യം ചെയ്യുവാന്‍ പഠിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി അഭികാമ്യമല്ലേ, കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ആ ഭാഷയുടെ മറ്റ് ഉപയോഗങ്ങള്‍ കൂടി കണ്ടെത്തുക എന്നത്?

ബ്ലോഗില്‍ നിങ്ങള്‍ എഴുതുന്ന കുറിപ്പുകളും, ലേഖനങ്ങളും, കവിതകളും, തമാശകളും എല്ലാം നിങ്ങളുടെ സ്വന്തമായ ഒരു വെബ് പേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടു, അത് കുറേ ആളുകള്‍ വായിച്ചു, അതിനുശേഷം അത് ആര്‍ക്കൈവ്സില്‍ സേവ് ചെയ്യപ്പെട്ടു - ഒരു ബ്ലോഗിന്റെ ഉപയോഗം അവിടെ അവസാനിക്കുന്നു. ഇതില്‍നിന്ന് ഒരു പടി കടന്ന്, കം‌പ്യൂട്ടറില്‍ മലയാളഭാഷ കൈകാര്യം നിങ്ങള്‍ ആര്‍ജ്ജിച്ച കഴിവ് നമ്മുടെ സമൂഹത്തിനും, ഭാവിതലമുറയ്ക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കാനാവുന്ന മറ്റൊരു സംവിധാനം ഉണ്ടെങ്കിലോ? അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് വിക്കിമീഡിയ ഫൌണ്ടേഷന്റെ മലയാളം വിക്കി പദ്ധതികള്‍. അവയെപ്പറ്റിയാണ് ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നത്.

നിങ്ങള്‍ വളരെ തിരക്കേറിയ ഒരു വ്യക്തിയാവാം. ഇത്രയും വായിച്ചുകഴിഞ്ഞപ്പോഴേക്കും ഈ പേജ് നിങ്ങള്‍ അടയ്ക്കുവാന്‍ തിരുമാനിക്കുന്നുവെങ്കില്‍, അതിനു മുമ്പായി താഴെപ്പറയുന്ന കാര്യങ്ങള്‍കൂടി വായിക്കുവാനായി നിങ്ങളുടെ വിലയേറിയ സമയത്തില്‍നിന്ന് ഒരല്പം മാറ്റിവയ്ക്കുവാന്‍ അപേക്ഷ.


1. എന്താണ് വിക്കിപീഡിയ?

അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓണ്‍‌ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 25 ലക്ഷത്തിലധികം ലേഖനങ്ങള്‍ ഉണ്ട്. മലയാളം വിക്കിപീഡിയ വികസിച്ചുവരുന്നതെയുള്ളൂ. 8000 ത്തോളം ലേഖനങ്ങളാണു നിലവില്‍ മലയാളം വിക്കിപീഡിയയിലുള്ളത്.



2. പുസ്തകരൂപത്തിലുള്ള വിജ്ഞാനകോശങ്ങളെ അപേക്ഷിച്ച് വിക്കിപീഡിയയ്ക്കുള്ള പ്രത്യേകതകള്‍ എന്തൊക്കെയാണ്?


മറ്റു വിശ്വവിജ്ഞാനകോശങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ വിക്കിപീഡിയയ്ക്കുള്ള സവിശേഷത, അതിലെ വിവരങ്ങള്‍ ആധികാരികമായി പറയുവാനാവുന്ന ആര്‍ക്കും, ഏതുവായനക്കാരനും, എപ്പോള്‍ വേണമെങ്കിലും എഡിറ്റുചെയ്യാം എന്നതാണ്. ഇന്റര്‍നെറ്റ് വെബ് പേജുകളുടെയെല്ലാം പ്രത്യേകതയായ കണ്ണികള്‍ (ലിങ്കുകള്‍) ഇവയിലും ഉണ്ട്. ഇതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് വളരെവേഗം മറ്റൊരു പേജിലേക്കോ റെഫറെന്‍സിലേക്കോ പോകുവാനും സാധിക്കും. ഇതുകൂടാതെ മള്‍ട്ടിമീഡിയയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ലേഖനങ്ങളോടൊപ്പം ചിത്രങ്ങള്‍, ആനിമേഷനുകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍, തുടങ്ങിയവ ഉള്‍പ്പെടുത്തുവാനും ഒരു വിക്കിപീഡിയ ലേഖനത്തില്‍ സാധ്യമാണ് - ഇത് ഒരു പുസ്തകത്തില്‍ സാധ്യമല്ല. വളരെ അഡ്വാന്‍സ്‌ഡ് ആയ സേര്‍ച്ച് സൌകര്യമാണ് വിക്കിപീഡിയയില്‍ ഉള്ളത്. ചുരുക്കത്തില്‍ ഇന്റര്‍നെറ്റിന്റെ വരവോടെ, വലിയൊരു ലൈബ്രറിയും, അതുവഴി അറിവിന്റെ അക്ഷയഖനിയുമാണ് നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെ നമ്മുടെ മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നത്.


3. ആരാണ് വിക്കിപീഡിയ എഴുതുന്നത്?


അറിവു പന്കുവെക്കാനുള്ള മനസ്സും, ആ അറിവ് ലളിതമായ ഭാഷയില്‍ എഴുതുവാന്‍ കഴിവുള്ള ആര്‍ക്കും വിക്കിപീഡിയയില്‍ എഴുതാം. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകന്‍, സാധാരണക്കാര്‍, ബുദ്ധിജീവികള്‍, സാങ്കേതിക വിദഗ്ദ്ധര്‍, വായനയിലൂടെയും, സ്വന്തം പ്രവര്‍ത്തിമേഖലയിലൂടെയും അറിവുകള്‍ ആര്‍ജ്ജിച്ചവര്‍ തുടങ്ങി ആര്‍ക്കും എന്തിനെപ്പറ്റിയും ഒരു ലേഖനം വിക്കിപീഡിയയില്‍ എഴുതാം.


4. വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുന്നതുകൊണ്ട് എനിക്കെന്തുപ്രയോജനം ലഭിക്കും?

സര്‍വ്വസാധാരണമായ ഒരു ചോദ്യമാണ് ഇത്. വിക്കിപീഡിയയില്‍ എഴുതുന്നതു വഴി പണമോ പ്രശസ്തിയോ ലഭിക്കുകയില്ല. നമുക്കോരോരുത്തര്‍ക്കും ഇന്ന് ലഭിച്ചിരിക്കുന്ന അറിവുകള്‍ പലരില്‍നിന്ന് , പലസ്ഥലങ്ങളില്‍നിന്ന്, പലപ്പോഴായി പകര്‍ന്നുകിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമാകുന്ന രീതിയില്‍ പകര്‍ന്നുനല്‍കാന്‍, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്. ഇതാണ് വിക്കിപീഡിയയില്‍ ഭാഗഭാക്കാവുന്നതുവഴി നമുക്ക് ചെയ്യുവാന്‍ സാധിക്കുന്നത്. സൌജന്യമായി വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിമാത്രമാണ് ഇത്തരം ഒരു പൊതുസേവനത്തിലൂടെ ലഭിക്കുക. ഓര്‍ക്കുക, ഇതുപോലെ പല സുമനസുകള്‍ വിചാരിച്ചതിന്റെ ഫലമാണ് നാമിന്ന് ആര്‍ജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

5. കൊടുക്കും‌തോറും വര്‍ദ്ധിക്കുന്ന ധനം:

കൊടുക്കും‌തോറും വര്‍ദ്ധിക്കുന്ന ഒരേഒരു ധനമേയുള്ളൂ ലോകത്ത്, അത് വിദ്യാധനമാണ്. അറിവു പകര്‍ന്നു നല്‍കുക. അതിലൂടെ തീര്‍ച്ചയായും നമ്മുടെ അറിവ് കുറഞ്ഞുപോവുകയല്ല, മറിച്ച് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. വിക്കിപീഡിയപോലുള്ള സംരഭങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതിലൂടെ നമ്മുടെ അറിവ് വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാള്‍ ഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു ലേഖനം എഴുതന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ എഴുത്തുകാരെല്ലാവരും സമ്മതിക്കും. കാരണം നാം ഒരു ലേഖനം എഴുതുമ്പോള്‍ അതിന്റെ ആധികാരികത് ഉറപ്പാക്കാനായി സ്വയം അത് ആദ്യം പഠിക്കും എന്നതു തന്നെ!


6. വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതുന്നതിന് ആ വിഷയത്തില്‍ നല്ല അറിവുണ്ടാവേണ്ടേ? അതില്ലാത്തവര്‍ എന്തുചെയ്യും?


വിക്കിപീഡിയയില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണ് ഇത്. വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതുവാന്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാള്‍ മാത്രം എഴുതിതീര്‍ത്തതുമല്ല. പല മേഖലയിലുള്ളവര്‍, പലരാജ്യങ്ങളില്‍ താമസിക്കുന്നവര്‍, ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിതീര്‍ത്തവയാണ് ഇതിലെ ഓരോ ലേഖനങ്ങളും.


7. പലതുള്ളി.... പെരുവെള്ളം....


തിരുവനന്തപുരത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ഇലക്ട്രിക് ബള്‍ബ് എന്ന ഒരു ലേഖനം വിക്കിപീഡിയയില്‍ എഴുതുവാന്‍ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയില്‍നിന്നുകൊണ്ട് ഇലക്ട്രിക് ബള്‍ബ് എന്താണ് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു പാരഗ്രാഫില്‍ എഴുതുകയാണ് അവന്‍ ചെയ്തത്. കുറേ ദിവസം കഴിഞ്ഞ് മദ്രാസില്‍ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബള്‍ബിന്റെ പ്രവര്‍ത്തന തത്വങ്ങളും, അതിന്റെ രേഖാ ചിത്രങ്ങളും അതേ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു എന്നിരിക്കട്ടെ.

തുടര്‍ന്ന് അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക് എഞ്ചിനീയര്‍ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബള്‍ബുകളെ കുറിച്ച് കുറച്ചുകൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങള്‍കൂടി ആ ലേഖനത്തില്‍ ചേര്‍ക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബള്‍ബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണ് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതില്‍ ഭാഗഭാക്കാവാന്‍ നിങ്ങള്‍ക്കും സാധിക്കില്ലേ?


8. വിക്കിപീഡിയ ലേഖനങ്ങളുടെ പ്രത്യേകതകള്‍

വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. ഒരു ലേഖനത്തിനു പിന്നില്‍ നിരവധി പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവും. അവരുടെ കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍ നിലനില്‍പ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത ഉറപ്പാക്കുന്നു.


കാശ്മീര്‍, സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍ എന്നിങ്ങനെയുള്ള കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും എല്ലാ വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോള്‍ ഏറി വരികയാണ്. ഇങ്ങനെ അനേകം പേരുടെ കൂട്ടയ്മയില്‍ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത ഉറപ്പാക്കപ്പെടുന്നത്‌.


എല്ലാ ലേഖകരും, എല്ലാ വിവരസ്രോതസ്സുകളും വസ്തുതകളോട് പക്ഷപാതിത്വം ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ വലിയൊരു ലേഖകസംഘം തങ്ങളുടെ കാഴ്ചപ്പാടുകള്‍ സ്രോതസ്സുകളുടെ പിന്‍ബലത്തോടെ ഒരു ലേഖനത്തില്‍ അവതരിപ്പിക്കുമ്പോള്‍ ലേഖനത്തിന് സ്വതന്ത്രമായ ഒരു നിഷ്പക്ഷത ലഭിക്കേണ്ടതാണ്. ഇത്തരത്തില്‍ ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെ സന്തുലിതമായ കാഴ്ചപ്പാട് എന്നാണ് വിക്കിപീഡിയ സ്വയം വിളിക്കുന്നത്.


ഇനി ഒരാള്‍ക്ക് തന്റെ കാഴ്ചപ്പാട് വിക്കിപീഡിയയില്‍ ഇല്ല എന്നു തോന്നിയന്നിരിക്കട്ടെ, അയാള്‍ക്ക് അത് സ്വന്തം സ്രോതസ്സിന്റെ പിന്‍ബലത്തോടെ വിക്കിപീഡിയയില്‍ ചേര്‍ക്കാവുന്നതാണ്. ചിലര്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് ചീത്തയായി അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് വിവരങ്ങളെ വസ്തുതകളാക്കി ചേര്‍ക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ജോര്‍ജ്ജ്. ഡബ്ല്യു. ബുഷ്. നല്ലവനാണോ ചീത്തയാണോ എന്ന് വിക്കിപീഡിയയില്‍ നിന്ന് അറിയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ജനനം മുതലുള്ള എല്ലാ പ്രധാന കാര്യങ്ങളും വിക്കിപീഡിയയില്‍ ഉണ്ടാവും. നിരൂപണങ്ങള്‍ വിക്കിപീഡിയയില്‍ ഉണ്ടാവില്ലന്നര്‍ത്ഥം.


9. വിക്കിപീഡിയയില്‍ എന്തൊക്കെ എഴുതാം?

ഒരു റെഫറന്‍സ് എന്ന രീതിയില്‍ നിലവിലോ ഭാവിയിലോ വായനക്കാര്‍ക്ക് ഉപകാരമാവുന്ന എന്തും നിങ്ങള്‍ക്ക് വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്താം. ഈ നിര്‍വചനത്തില്‍ പെടാത്ത ലേഖനങ്ങള്‍ സ്വീകാര്യമാവണമെന്നില്ല. വിക്കിപീഡിയയില്‍ എഴുതുന്നതെല്ലാം പെര്‍ഫക്റ്റാവണം എന്ന വാശി ആര്‍ക്കും വേണ്ട; പുറകേ വരുന്നവര്‍ തിരുത്തിക്കോളും അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്തോളും എന്ന അവബോധം വിക്കിയില്‍ എഴുതുന്ന സാധാരണഉപയോക്താക്കള്‍ക്ക് വിക്കിപീഡിയയിലെഴുതാന്‍ വലിയൊരാത്മവിശ്വാസം നല്‍കുന്നുണ്ട്‌.


ഒരു പ്രൈമറി സ്ക്കൂള്‍ ടീചര്‍ക്ക് അവരുടെ സ്കൂളിനെ പറ്റിയെഴുതാം, പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതാം. ഒരു ബാങ്ക്‌ ജീവനക്കാരന് ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും എഴുതാം. ഒരു ഡിഗ്രിവിദ്യാര്‍ഥിക്ക് അവന്‍ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകള്‍ എന്താണെന്ന്‌ നിര്‍വചിക്കാന്‍ സാധിക്കും. പാര്‍ട്ടിപ്രവര്‍ത്തകന് നേതാക്കന്മാരുടെ ജീവിതരേഖ കുറിച്ചിടാം. ഒരു കര്‍ഷകന് കൃഷിയെപറ്റിയുള്ള അനേകം നാട്ടറിവുകള്‍ പങ്കുവയ്ക്കാം. അങ്ങനെ അങ്ങനെ അനേകം ചെറുതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴയാവുകയാണ് വിക്കിപീഡിയ!

10. വിക്കിപീഡിയയില്‍ കഥയും കവിതയും ചേര്‍ക്കാമോ?

നല്ലൊരു ചോദ്യമാണിത്. വിക്കിപീഡിയ എന്നാല്‍ വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ സമാഹാരം മാത്രമാണ് എന്നതു സത്യം; അവിടെ കഥയും കവിതയും ചേര്‍ക്കാനാവില്ല. എന്നാല്‍ വിക്കിപീഡിയയുടെ സഹോദരസംരഭങ്ങളായ വിക്കി സോഴ്സ് അതിനുള്ള സൌകര്യം ഒരുക്കുന്നു. നിങ്ങളുടെ സ്വന്തം കൃതികളല്ല, കഴിഞ്ഞകാലത്തിലെ അമൂല്യഗ്രന്ഥങ്ങള്‍ ശേഖരിക്കുന്ന വിക്കിയാണ് വിക്കിഗ്രന്ഥശാല (http://ml.wikisource.org). പകര്‍പ്പവകാശ പരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍ (ഉദാ: ബൈബിള്‍, ഖുറാന്‍, വേദങ്ങള്‍, മുതലായവ), പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍ (ഉദാ: കേരളപാണിനീയം, ആശാന്‍ കവിതകള്‍), പകര്‍പ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിലാക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികളാണു വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കാവുന്നത്.

വിക്കിപാഠശാല:

പാഠപുസ്തകങ്ങള്‍, മത്സരപ്പരീക്ഷാ സഹായികള്‍, വിനോദയാത്രാ സഹായികള്‍, പഠനസഹായികള്‍ എന്നിവ ചേര്ക്കുന്ന വിക്കിയാണു വിക്കി പാഠശാല. (http://ml.wikibooks.org/)


11. ബ്ലോഗെഴുത്തിനെ എങ്ങനെ വിക്കിപീഡിയയുമായി ബന്ധിപ്പിക്കാം?

നിങ്ങള്‍ വികിപീഡിയയില്‍ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന ഒരു ലേഖനം ഏകദേശം പൂര്‍ണ്ണമായിത്തന്നെ നിങ്ങളുടെ ബ്ലോഗില്‍ ഒരു ലേഖനമായി പ്രസിദ്ധീകരിക്കാം. ബ്ലോഗിലെ വായനക്കാര്‍ക്ക് നല്ലൊരു ആര്‍ട്ടിക്കിള്‍ കാണുവാനും കമന്റുകള്‍ രേഖപ്പെടുത്തുവാനും സാധിക്കും. അതിനുശേഷം, നിങ്ങള്‍ക്ക് വിക്കിപീഡിയയില്‍ അതേ ലേഖനം കോപ്പി / പേസ്റ്റ് ആയി ചേര്‍ക്കുകയും ആവാം.

സാഹിത്യത്തില്‍ അഭിരുചിയുള്ളവര്‍ക്ക് സാഹിത്യവുമായും ഭാഷയുമായും ബന്ധമുള്ള ലേഖനങ്ങള്‍ എഴുതാം, വിക്കി സോഴ്സില്‍ ഗ്രന്ഥങ്ങള്‍ ചേര്‍ക്കുനതില്‍ സഹകരിക്കാം, വിക്കിഷ്ണറിയില്‍ പദങ്ങള്‍ ചേര്‍ക്കാം, സാങ്കേതിക വിദദ്ധര്‍ക്ക് സാങ്കേതിക കാര്യങ്ങള്‍ എഴുതാം, ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവര്‍ക്ക് വിക്കി കോമണ്‍സ് എന്ന ഫോട്ടോഗാലറിയിലേക്ക് ചിത്രങ്ങള്‍ സംഭാവനചെയ്യാം, ചരിത്രകുതുകികള്‍ക്ക് ചരിത്ര ലേഖനങ്ങള്‍ എഴുതാം, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അവരുടെ പഠനമേഖലയിലെ വിഷയങ്ങള്‍ ലേഖനങ്ങളായി അവതരിപ്പിക്കാം. ഇങ്ങനെ മേഖലകള്‍ക്ക് വിക്കിയില്‍ യാതൊര്‍ പരിധിയുമില്ല - നിങ്ങളുടെ മനസ്സാണ് കാര്യം!


12.വിക്കിപീഡിയ എന്തൊക്കെയാണ് /എന്തൊക്കെയല്ല ?

വിക്കിപീഡിയ ഒരു ഓണ്‍‌ലൈന്‍ വിജ്ഞാനകോശമാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന, പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഒരു ഓണ്‍ലൈന്‍ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. അതുകൊണ്ടൊക്കെ തന്നെ വിക്കിപീഡിയ ചിലമേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല.

  • വിക്കിപീഡിയ പുസ്തകരൂപത്തിലുള്ള വിജ്ഞാനകോശമല്ല. അതു കൊണ്ടു തന്നെ പുസ്തകരൂപത്തിലുള്ള വിജ്ഞാനകോശം പോലെ ഇതിനു എഡിഷനുകള്‍ ഇല്ല.
  • ഓണ്‍ലൈന്‍ വിജ്ഞാനകോശം ആയതുകൊണ്ട് തന്നെ വിക്കിപീഡിയയില്‍ വിഷയങ്ങളുടെ എണ്ണത്തില്‍ ഒരിക്കലും അവസാനം ഉണ്ടാവാന്‍ സാധ്യതയില്ല.
  • ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കില്‍ ആ ലേഖനം വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും. ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല.
  • വിവരങ്ങളാണ് എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങള്‍പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങള്‍ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.
  • വിക്കിപീഡിയ ലേഖനങ്ങള്‍ അപൂര്‍വ്വമായി ചിലവിഭാഗം വായനക്കാര്‍ക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനിടയുണ്ട്
  • വിക്കിപീഡിയ ആര്‍ക്കുവേണമെങ്കിലും തിരുത്തുവാന്‍ പാകത്തില്‍ സ്വതന്ത്രമായതുകൊണ്ട് ഒരു ലേഖനത്തിന്റെയും ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാന് വിക്കിപീഡിയക്കാവില്ല. എങ്കിലും, ഇംഗ്ലീഷ് വിക്കിപീഡിയയില്‍ അനേക ലേഖനങ്ങള്‍ യതൊരു വിമര്‍ശനങ്ങള്‍ക്കും പഴുതില്ലാത്ത വിധം ആധികാരികങ്ങളായി മാറിയിട്ടുണ്ട്. അത്തരം ലേഖനങ്ങളില്‍ തുടര്‍ന്നുള്ള എഡിറ്റിംഗ് അനുവദിക്കുന്നതല്ല.
  • വിക്കിപീഡിയയിലെ വിവരങ്ങള്‍ GNU ഫ്രീ ഡോക്യുമെന്റേഷന്‍ അനുമതി അനുസരിച്ച് എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങള്‍ ആര്‍ക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയര്‍ത്തിയിരിക്കുന്നതു തന്നെ.

നമ്മുടെ മാതൃഭാഷയുടെ വളര്‍ച്ചക്കായി, ഒരു ചെറിയ സംഭാവന നല്‍കുവാന്‍ നിങ്ങള്‍ക്കും സാധിക്കില്ലേ? അതിനായി വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതുവാന്‍, അല്ലെങ്കില്‍ നിലവിലുള്ള ഒരു ലേഖനം എഡിറ്റു ചെയ്യുവാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ? എങ്കില്‍ ഇവിടെ ക്ലിക്കു ചെയ്യൂ.

http://bloghelpline.blogspot.com/2008/09/blog-post.html

 

 

ഒരു വിക്കിലേഖനം എഴുതാം

http://www.ml.wikipedia.org/ ഇതാണ് മലയാളം വിക്കിപീഡിയയുടെ വെബ് അഡ്രസ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മലയാളം വിക്കിപീഡിയയുടെ പ്രധാനതാളില്‍ എത്താം. ഈ സ്ക്രീന്‍ താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിലേതുപോലെയിരിക്കും.


http://2.bp.blogspot.com/_llYtm9lqS1Q/SN4Z_YbMb5I/AAAAAAAAAWg/U1SbojcAgTI/s400/Wiki_main+page.jpg
















ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ അത് വലുതായി കാണാം. ഈ പേജിന്റെ ഇടതുവശത്തായി മാര്‍ക്ക് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ.



വിക്കിലേഖനങ്ങള്‍ - ഒരു പരിചയപ്പെടല്‍:

ആദ്യമായി ഒരു വിക്കിലേഖനത്തെ ഒന്നു പരിചയപ്പെടാം.

ഇവിടെ ക്ലിക്ക് ചെയ്ത് മലയാളം വിക്കിപീഡിയ തുറക്കൂ. http://www.ml.wikipedia.org/


ഉദാഹരണത്തിന് കുട്ടിയും കോലും കളിയെപ്പറ്റിയുള്ള ലേഖനം നമുക്ക് തുറക്കണം എന്നിരിക്കട്ടെ. അതിനായി പ്രധാന താളില്‍ ഇടതുവശത്തായി, തിരയുക എന്ന പേരിലുള്ള ചെറിയ ചതുരത്തിനുള്ളില്‍ മലയാളത്തില്‍ കുട്ടിയും കോലും എന്നെഴുതുക. ഒന്നുകില്‍ കീമാന്‍ ഉപയോഗിച്ച് നേരിട്ട് ടൈപ്പുചെയ്യാം. അല്ലെങ്കില്‍ തിരയുക എന്ന കോളത്തില്‍ തന്നെയുള്ള മലയാളത്തിലെഴുതുക എന്ന ലിങ്കിനുനേരെ ഒന്നു ടിക് ചെയ്തിട്ട് നേരെ മംഗ്ലീഷില്‍ എഴുതാവുന്നതാണ്. അതിനുശേഷം പോകൂ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കുട്ടിയും കോലും എന്ന ലേഖനം തുറക്കപ്പെടും.

ഈ ലിങ്ക് ക്ലിക്ക് ചെയ്താലും ആ ലേഖനം തുറക്കാം

അതിന്റെ ഒരു സ്ക്രീന്‍ ഷോട്ട് താഴെ നല്‍കുന്നു. അതില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ.

http://1.bp.blogspot.com/_llYtm9lqS1Q/SN4eLjOOL6I/AAAAAAAAAWw/ZxufZD0ULOg/s400/Wiki_kuttiyum+kolum.jpg
















ആദ്യ പാരഗ്രാഫ് കുട്ടിയും കോലും എന്നാല്‍ എന്ത് എന്ന നിര്‍വചനമാണ്. എല്ലാ വിക്കി ലേഖനങ്ങളും ആരംഭിക്കുന്നത് ഈ രീതിയിലുള്ള ഒരു നിര്‍വചനത്തോടെ ആയിരിക്കും. പേജിനു മുകളിലായി നാലു ടാഗുകള്‍ കാണാം - ലേഖനം, സംവാദം, മാറ്റിയെഴുതുക, നാള്‍വഴി എന്നിവയാണവ.


അതില്‍ ലേഖനം എന്ന താള്‍ ആണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. പലര്‍ ചേര്‍ന്നെഴുതിയ ലേഖനമാണിത് എന്ന് അറിയാമല്ലോ. എന്തൊക്കെ മാറ്റങ്ങളാണ്, എന്തിനു വേണ്ടിയാണ് അവ ഉള്‍പ്പെടുത്തിയത് / അല്ലെങ്കില്‍ ഒഴിവാക്കിയത് എന്ന് ലേഖകന്മാര്‍ എഴുതിവയ്ക്കുന്ന പേജാണ് സംവാദം. ഇതുകൂടാതെ സംശയമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനും ഈ പേജ് ഉപകരിക്കും. ലേഖനം പൂര്‍ണ്ണമായോ, ഭാഗങ്ങളായോ എഡിറ്റുചെയ്യുവനാണ് മാറ്റിയെഴുതുക എന്ന ടാഗ് ഉപയോഗിക്കുന്നത്. ഒരു കാര്യം കൂടി ശ്രദ്ധിക്കൂ. ഓരോ പാരഗ്രാഫിനുമൊപ്പം തിരുത്തിയെഴുതുക എന്നൊരു ലിങ്ക് ഉണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താലും നിങ്ങള്‍ക്ക് യുക്തമെന്നു തോന്നുന്ന കാര്യങ്ങള്‍ ഈ പേജില്‍ എഡിറ്റുചെയ്യാം.

നിങ്ങള്‍ ഒരു കാര്യം എഡിറ്റു ചെയ്താലും, നിലവിലുണ്ടായിരുന്ന താള്‍ വിക്കിയുടെ സ്റ്റോറേജില്‍ നിന്ന് നഷ്ടമാവുന്നില്ല. അത് ശേഖരിച്ച് വയ്ക്കുന്നുണ്ട്. ഈ ഹിസ്റ്ററിയാണ് നാള്‍വഴി എന്ന ടാഗില്‍ ഉള്ളത്.

കുട്ടിയും കോലും കളിയെപ്പറ്റി ഈ ലേഖനത്തില്‍ പറയാത്ത എന്തെങ്കിലും കാര്യങ്ങള്‍ നിങ്ങള്‍ക്ക് എഴുതുവാനുണ്ടെങ്കില്‍ തിരുത്തുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു എഴുതി ചേര്‍ക്കാവുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കുക. എഴുതുമ്പോള്‍ അതിന് ഒരു വിജ്ഞാനകോശ ലേഖനത്തിന്റെ സ്വഭാവം വേണം എന്നുമാത്രം. അതായത് "ബാലനും, രാമനും, ഞാനും കുട്ടികളായിരുന്നപ്പോള്‍ ഓണക്കാലത്ത് അമ്പലപ്പറമ്പില്‍ കുട്ടിയും കോലും കളിച്ചിരുന്നു. എന്തൊരു രസമായിരുന്നു ആ കാലഘട്ടം" എന്നൊരു സ്റ്റേറ്റ്മെന്റ് ഒരു വൈജ്ഞാനിക ലേഖനത്തിനു ചേര്‍ന്നതല്ല. അതല്ലാതെ, ഈ കളിയെപ്പറ്റി പിന്നീടൊരുകാലത്ത് അറിയേണ്ടതായ വസ്തുതകള്‍ ഉണ്ടെങ്കില്‍ അത് ചേര്‍ക്കാവുന്നതാണ്.


പുതിയൊരു ലേഖനം എഴുതാം:

പുതിയ ലേഖനം എഴുതുവാന്‍ തുടങ്ങുന്നതിനുമുമ്പ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. വിക്കിയില്‍ ഒരു അംഗത്വമെടുക്കുക എന്നതാണത്. വലിയ ചടങ്ങുകളൊന്നുമില്ല. ഒരു യൂസര്‍നെയിം, പാസ്‌വേഡ്, നിങ്ങളുടെ ഇ-മെയില്‍ വിലാസം ഇത്രമാത്രമേ ആവശ്യമുള്ളൂ.

ഇതിനായി പേജിന്റെ വലതു-മുകള്‍ മൂലയിലുള്ള അംഗത്വമെടുക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നപ്രകാരം ഒരു സ്ക്രീന്‍ ലഭിക്കും. അതില്‍ വേണ്ടവിവരങ്ങള്‍ ചേര്‍ക്കുക.


http://3.bp.blogspot.com/_llYtm9lqS1Q/SN4bGQDBC7I/AAAAAAAAAWo/i5hk_e8-QGs/s400/wiki_login.jpg


















ഒരിക്കല്‍ ഇപ്രകാരം അംഗത്വമെടുത്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നേരെ ലോഗിന്‍ ചെയ്യാവുന്നതാണ്. പ്രധാനതാളില്‍ ഇടതുവശത്തായി ലേഖനം ആരംഭിക്കുക എന്നൊരു ലിങ്കുണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീന്‍ ലഭിക്കും.


http://3.bp.blogspot.com/_llYtm9lqS1Q/SN4goTbdIpI/AAAAAAAAAW4/FNy7DGqa8Kk/s400/Wiki_start_a_document.jpg















ഇവിടെയെത്തിയാല്‍ ആദ്യമായി ചെയ്യേണ്ടകാര്യം നിങ്ങള്‍ എഴുതുവാന്‍ തുടങ്ങുന്ന ലേഖനം നിലവിലുണ്ടോ എന്നു പരിശോധിക്കുകയാണ്. ഉദാഹരണത്തിനായി നമ്മള്‍ ഇവിടെ വൈദ്യുതിവിളക്കുകള്‍ എന്നൊരു ലേഖനമാണ് എഴുതുവാന്‍ തുടങ്ങുന്നത്. ഓര്‍ക്കുക, വൈദ്യുതിവിളക്കുകളുടെ പര്യായമായ ബള്‍ബുകള്‍, ബള്‍ബ്, തുടങ്ങിയവയും നിലവിലുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. അതിനായി ആ പേജില്‍ തന്നെയുള്ള അക്ഷരസൂചിക ഉപയോഗിച്ച് നിലവിലുള്ള ലേഖനങ്ങളുടെ തലക്കെട്ട് ഒന്നു നോക്കാം.

ഇവിടെ വൈദ്യുതി വിളക്കുകളോ, ബള്‍ബോ ഒന്നും നിലവിലില്ല. അതിനാല്‍, ലേഖനം തുടങ്ങുക എന്ന പേരിലുള്ള ചെറിയ ചതുരത്തിനുള്ളില്‍ വൈദ്യുതിവിളക്കുകള്‍ എന്ന് എഴുതിയിട്ട്, ലേഖനം തുടങ്ങുക എന്ന ലിങ്കില്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നു.


ലേഖനം എഴുതുവാനുള്ള ഒരു പേജിലാണ് നമ്മള്‍ എത്തിപ്പെടുന്നത്. അത് താഴെക്കാണുന്ന സ്ക്രീനിലെപ്പോലെയിരിക്കും.


http://1.bp.blogspot.com/_llYtm9lqS1Q/SN4iNJbEVKI/AAAAAAAAAXA/J_RAe5XSMFg/s400/Wiki_writing+a+document.jpg









ഇവിടെ നിങ്ങള്‍ക്കെഴുതുവാനുള്ള കാര്യങ്ങള്‍ എഴുതുക. ആദ്യം വൈദ്യുതബള്‍ബ് എന്താണെന്ന നിര്‍വചനത്തില്‍നിന്ന് തുടങ്ങാം. "വൈദ്യുതോര്‍ജ്ജത്തില്‍ നിന്നും പ്രകാശം ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ള ഉപകരണമാണ് വൈദ്യുതിവിളക്കുകള്‍ അഥവാ വൈദ്യുതി ബള്‍ബുകള്‍. ഇന്‍‌കാന്റസെന്റ് ബള്‍ബുകള്‍, ഫ്ലൂറസെന്റ് ബള്‍ബുകള്‍, ഹാലോജന്‍ ബള്‍ബുകള്‍, എല്‍.ഇ.ഡി ബള്‍ബുകള്‍ തുടങ്ങി പലവിധത്തിലുള്ള വൈദ്യുതിവിളക്കുകള്‍ ഇന്ന് ലഭ്യമാണ്"


http://4.bp.blogspot.com/_llYtm9lqS1Q/SN41xQTKYMI/AAAAAAAAAXI/PJjJ7TO5q8I/s400/Wiki-save+page.jpg









ഇവിടെ ഉദാഹരണമായതുകൊണ്ട് ഞാന്‍ ഇത്രമാത്രമേ എഴുതിയിട്ടുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ അറിവുള്ളവര്‍ക്ക് എഴുതിച്ചേര്‍ക്കാവുന്നതാണ്. എഴുതിക്കഴിഞ്ഞ് അതേ പേജിന്റെ അടിയിലുള്ള സേവ് ചെയ്യുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ചിലകാര്യങ്ങള്‍ വിക്കിപീഡിയര്‍ തന്നെ പറയുന്നുണ്ട്. അവ ഇതൊക്കെയാണ്.

വിക്കിപീഡിയയില്‍ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം GNU Free Documentation License പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങള്‍ കാണുക:Project:പകര്‍പ്പവകാശം). താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക.

ഈ ലേഖനം താങ്കള്‍ത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്നും പകര്‍ത്തിയതാണെന്നും ഉറപ്പാക്കുക. പകര്‍പ്പവകാശ സംരക്ഷണമുള്ള സൃഷ്ടികള്‍ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്.


വിക്കി ഫോര്‍മാറ്റിംഗ് രീതികള്‍:

എഴുതുമ്പോള്‍ ഉപയോഗിക്കേണ്ട ഫോര്‍മാറ്റിംഗ് രീതികള്‍ അത്യന്തം ലളിതമാണ്. ടൂള്‍ ബാര്‍ എഴുതാനും / എഡിറ്റുചെയ്യുവാനുള്ള പേജില്‍ ലഭ്യവുമാണ്. ചെറിയ തലക്കെട്ടുകളായി തിരിക്കുവാന്‍ == ചിഹനം == വാക്കിന്റെ ഇരു വശത്തുമായി ഉപയോഗിക്കാം. എഡിറ്റിംഗ് വഴികാട്ടി വളരെ വിശദമായി മലയാളത്തില്‍ തന്നെ ഈ പേജില്‍ ലഭ്യമാണ്.


ഇനി അഥവാ നിങ്ങള്‍ക്ക് ഫോര്‍മാറ്റിംഗ് ചെയ്യുവാന്‍ താല്പര്യമില്ലെന്നിരിക്കട്ടെ. സാരമില്ല, ലേഖനം മാത്രം എഴുതിയാല്‍ മതി. സന്നദ്ധസേവകരായ വിക്കിപീഡിയര്‍ ആരെങ്കിലും അതിന്റെ ഫോര്‍മാറ്റിംഗ് നിര്‍വ്വഹിച്ചുകൊള്ളും.


ഒരിക്കല്‍ എഴുതാന്‍ തുടങ്ങിയ ലേഖനത്തില്‍ നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ത്തലുകള്‍ വരുത്താം. അതിനായി ലേഖനം തുറന്ന് മാറ്റിയെഴുതുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.


 

http://livescience.wordpress.com/2008/08/25/ml-wikipedia/

 

മലയാളം വിക്കിപ്പീഡിയ ആഴത്തിൽ മൂന്നാമത്‌

പ്രസിദ്ധീകൃത ലേഖനങ്ങളുടെ മൂല്യത്തിന്റെ കാര്യത്തിൽ വിക്കിപ്പീഡിയയുടെ സജീവമായ വിവിധ ഭാഷാപതിപ്പുകളിൽ മലയാളം മൂന്നാമത്‌. ഉള്ളടക്കത്തിലെ ആഴത്തിന്റെ കാര്യത്തിൽ ഇംഗ്ലീഷിനും ഹീബ്രുവിനും മാത്രം പിന്നാലെ 117 പോയിന്റോടെയാണ്‌ മലയാളം മൂന്നാംസ്ഥാനത്തെത്തിയിരിക്കുന്നത്‌. ഇംഗ്ലീഷിന്‌ 375-ഉം ഹീബ്രുവിന്‌ 163-ഉം പോയിന്റാണുള്ളത്‌. മലയാളത്തേക്കാൾ ലേഖനങ്ങളുള്ള തെലുങ്കിന്‌ 3-ഉം ഹിന്ദിക്ക്‌ 5-ഉം ബംഗാളിക്ക്‌ 44-ഉം തമിഴിന്‌ 20-ഉം പോയിന്റുകൾ മാത്രമേയുള്ളൂ എന്നുകൂടി അറിയുക.

ഉപയോക്താക്കളാൽ സൃഷ്ടിക്കപ്പെടുന്ന ഓൺലൈൻ വിശ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയ ഇന്ന്‌ വിരൽത്തുമ്പിലെ വിവരവിസ്മയമാണ്‌. നിരന്തരം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന വിവരസ്രോതസ്സാണത്‌. ആർക്കും ലേഖനങ്ങൾ എഴുതാമെങ്കിലും കർശനമായ ഗുണമേന്മാ പരിശോധന നടക്കുന്നതിനാൽ തെറ്റായ വിവരം ആരെങ്കിലും പോസ്റ്റ്‌ ചെയ്താൽ തന്നെ അവ നീക്കം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യും. ആവശ്യത്തിന്‌ വിവരങ്ങളില്ലാത്ത ചെറുലേഖനങ്ങളെ കൂടുതൽ വികസിപ്പിക്കേണ്ട 'സ്റ്റബ്‌ ആർട്ടിക്കിൾ' ആയാണ്‌ പരിഗണിക്കുക.

ഇംഗ്ലീഷ്‌ കൂടാതെ 265 ഭാഷകളിൽ കൂടി വിക്കിപ്പീഡിയ ഔദ്യോഗികമായി ലഭ്യമാണ്‌. എല്ലാ ഭാഷകളിലുമായി 1,11,36,673 ലേഖനങ്ങളാണുള്ളത്‌. ഇവയിൽ 25,19,224 ലേഖനങ്ങളും ഇംഗ്ലീഷിലാണ്‌. മലയാളത്തിൽ ഇതേവരെ 7385 ലേഖനങ്ങളായി. ഇവ 2,26,184 തവണ തിരുത്തിയെഴുതപ്പെട്ടിരിക്കുന്നു. മലയാളം വിക്കി കമ്മ്യൂണിടിയിൽ 6429 അംഗങ്ങളും 12 അഡ്മിനിസ്ട്രേടാരർമാരുമാണുള്ളത്‌.

ആയിരം ലേഖനങ്ങളിൽ കൂടുതലുള്ള ഭാഷ വിക്കിയിൽ സജീവമാണെന്ന്‌ കണക്കാക്കുന്നു. ഇന്ത്യൻ വേരുകളുള്ള 17 ഭാഷകൾ ഈ ഗണത്തിൽ പെടും. ഇവയിൽ സംസ്കൃതവും നേപ്പാളീ ഭാഷകളായ നേവാർ, നേപ്പാളി എന്നിവയും മാലിദ്വീപിലെ ദിവേഹിയും ദ്രാവിഡ ഭാഷയായ പാലിയും പെടും.

ഓരോ ഭാഷയിലേയും ലേഖനങ്ങളുടെ ആഴം തീരുമാനിക്കുന്നത്‌ വിക്കിയുടെ ഗുണമേന്മാ മാനകം അടിസ്ഥാനമാക്കിയാണ്‌. ​‍Depth=[(Edits/Articles) × (Non-Articles/Articles) × (Stub-ratio)] എന്ന സമവാക്യം ഉപയോഗിച്ചാണ്‌ ഇത്‌ കണക്കാക്കുക. അതായത്‌ ലേഖനങ്ങൾക്കുമേൽ നടന്ന തിരുത്തലുകളുടെ എണ്ണത്തെയും അംഗങ്ങളുടെ താൾ, സംവാദ താൾ, പ്രോജക്ട്‌ താൾ, ചിത്രങ്ങൾ, വിഭാഗങ്ങൾ, ടെംപ്ലേടുകൾ തുടങ്ങിയ ലേഖനങ്ങളല്ലാത്ത വിക്കി താളുകളുടെ എണ്ണത്തെയും ലേഖനങ്ങളുടെ എണ്ണമുപയോഗിച്ച്‌ വെവ്വേറെ ഹരിച്ചുകിട്ടുന്ന സംഖ്യകളെ സ്റ്റബ്‌ അനുപാതവുമായി ഗുണിച്ച്‌ ലഭിക്കുന്ന സംഖ്യയാണ്‌ ആഴം. ഇത്‌ അക്കാദമിക്‌ ഗുണമേന്മയായി പരിഗണിച്ചുകൊള്ളണമെന്നില്ല. എന്നാൽ വിക്കി മാനകമനുസരിച്ചുള്ള നിലവാരം അവയ്ക്കുണ്ടാവും.

ഏറ്റവും അധികം സജീവ അംഗങ്ങളുള്ള ഇന്ത്യൻ വിക്കിപ്പീഡിയയും ഒരു ലേഖനത്തിൽ ഏറ്റവും അധികം എഡിറ്റ്‌ നടക്കുന്ന ഇന്ത്യൻ വിക്കിപ്പീഡിയയും മലയാളമാണ്‌. ഇന്ത്യൻ വിക്കിപീഡിയകളിൽ ഏറ്റവുമധികം ചിത്രങ്ങൾ അപ്ലോഡ്‌ ചെയ്തിരിക്കുന്നതും മലയാളത്തിൽ തന്നെ. നൂറ്‌ ബൈറ്റ്സിനുമേൽ വലിപ്പമുള്ള 50ൽ ഏറെ ലേഖനങ്ങളുള്ള ഏക ഇന്ത്യൻ വിക്കിപ്പീഡിയ



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l