ഇവിടെ അനിവർ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ - "ATPS പുറത്തിറക്കിയ ഫോണ്ടുകളിൽ കാര്യമായ കോപ്പി റൈറ്റ് വയലേഷൻ നടന്നിട്ടുണ്ട് എന്നാണ്. അതും ആറ്റ്രിബ്യൂഷനല്ല ലൈസൻസും കോപ്പിറൈറ്റുമാണു വിഷയം, ഫീച്ചർ ടേബിളിൽ മാത്രമല്ല പലയിടത്തും വയലേഷനുണ്ട്. ATPS നു സ്വതന്ത്രലൈസൻസിലുള്ള കോഡ്  ലൈസൻസ് പ്രകാരം ഉപയോഗിയ്ക്കാതെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ് സ്വന്തം കോപ്പിറൈറ്റിൽ ഉപയോഗിക്കുകയാണെന്നും അനിവർ ആരോപിച്ചിരുന്നു.  ഇപ്പോൾ ATPS നുളള എല്ലാ ഫോണ്ടും എസ്സെംസി ഫോണ്ടുകളുടെ ഡെറിവേറ്റീവാണ്. എന്നാൽ ലൈസൺസ് പാലിക്കാതെ പുതിയ ഫീച്ചർ ടേബിൾ എന്ന പേരിൽ വെറും ഗ്ലിഫ് റീനെയിമിങ് വഴിയുള്ള തട്ടിക്കൂട്ടുനടക്കുന്നതാണു കാണുന്നത്"
ഇതിന്റെയൊക്കെ തെളിവുകളാണ് ഇനി ആവശ്യം. അവർ ഫോണ്ടിന്റെ സോഴ്സ് പബ്ലിക്കായി വിട്ട സ്ഥിതിയ്ക്ക് പ്രസ്തുക കോപ്പിറൈറ്റ് വയലേഷനുകൾ എവിടെയെന്ന് ലിസ്റ്റ് ചെയ്യുകയാണ് ഉടനെ വേണ്ടത്.  പ്രശ്നങ്ങൾ സമയമെടുത്തു കോഡ് ഓഡിറ്റിങ് നടത്തി റിപ്പോർട്ട് ചെയ്യാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

കോപ്പിറൈറ്റ്, ഓപ്പൺ സോഴ്സ് ലൈസൻസ് മുതലായവയെ പറ്റിയുള്ള മതിയായ വിവരം നമുക്ക് ഇന്നും കൃത്യമായിട്ടില്ല എന്നതാണ് ഈ പ്രശ്നം മുന്നോട്ടു വെയ്ക്കുന്നത്.ലൈസൻസ് വയലേഷൻ ദേശാഭിമാനി ഫോണ്ടിനുള്ളത് മാത്രമേ  യഥാർത്ഥത്തിൽ ആ വലിയ ചർച്ച കൊണ്ടു പറ്റിയിട്ടുള്ളൂ; അതു പരിശോദിക്കാമെന്നും മറു കൂട്ടർ പറഞ്ഞു. ബാല്യദശയിലുള്ള ഫോണ്ടു നിർമ്മാണം എന്ന പരിപാടിയെ മുളയിലേ നുള്ളിക്കളയാതെ യോജിച്ചുള്ള പ്രവർത്തനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.