വിക്കിന്യൂസ് (വിക്കിവാർത്ത?) ആയാലും വിക്കിവോയേജ് (വിക്കിസഞ്ചാരം?) ആയാലും അത് തുടങ്ങാൻ ഏറ്റവും ആവശ്യം അതിൽ താൽപര്യമുള്ള ഒരു സമൂഹത്തെ വളർത്തി എടുക്കുക ആണ്. ഇതിനു പുറമേ ആവശ്യമുള്ള എല്ലാ മാനദണ്ഡങ്ങളും മലയാളം പാലിക്കുന്നുണ്ട്. ഈ വിക്കികളിൽ താപര്യമുള്ള സമൂഹത്തെ വളർത്തിയെടുക്കൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മലയാളം നേരിടുന്ന പ്രശ്നം.

താൽപര്യമുള്ള 4-5 പേർ എങ്കിലും ഉണ്ടെങ്കിൽ ഈ പദ്ധതികൾക്ക് അനുമതി കിട്ടുകയും അത് ഇൻകുബേറ്ററിൽ നിന്ന് പുറത്ത് വരികയും ചെയ്യും. പക്ഷെ 4-5 പേർക്ക് താൽപര്യം ഉണ്ടെന്ന് എങ്ങനെ തെളിയിക്കും? അതിനു് ഈ 4-5 പേർ ക്രമമായി പ്രസ്തുത ഇൻകുബേറ്റർ വിക്കിയിൽ സംഭാവന ചെയ്യണം. അതിൽ അങ്ങനെയുള്ള കുറച്ച് പേരെ കണ്ടെത്തൂ. ഇപ്പോൾ വിക്കി പീഡിയയിൽ സംഭാവനചെയ്യുന്നവർ തന്നെ മറ്റ് എല്ലാ മലയാളം വിക്കികളിലും സംഭാവന ചെയ്യണം എന്ന് ശഠിക്കുന്നത് ശരിയല്ല. വിക്കിഗ്രന്ഥശാലയ്ക്കും, വിക്കീനിഘണ്ടുവിനും വിക്കിപീഡിയയിൽ നിന്ന് വേറിട്ട് സ്വന്തം സമൂഹം വളർത്തിയ പോലെ മറ്റ് വിക്കിസംരംഭങ്ങൾക്കും പറ്റണം


വിക്കിന്യൂസ് മലയാള ജേർണലിസം വിദ്യാർത്ഥികൾക്ക് നന്നായി ഉപയോഗിക്കാവുന്ന മികച്ച ഒരു വിക്കിയാണ്.

അതെ പോലെ നൂറുകണക്കിനു യാത്രവിവരണക്കാർ ഉള്ള മലയാളബ്ലോഗ് ലോകത്ത് നിന്ന് വിക്കിവോയേജിനു താൽപര്യമുള്ളവരേയും കണ്ടേത്താം. ഞാൻ ഈ വഴിക്ക് ഒന്ന് ശ്രമിച്ചിരുന്നു. പക്ഷെ മലയാളത്തിൽ ഇതിന്റെ പ്രാധാന്യം അവർക്ക് മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു. എന്തായാലും പ്രസ്തുത വിക്കികളിൽ താൽപര്യമുള്ള കുറച്ച് പേർ വേണം.




2013/2/10 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

ഇതോടൊപ്പമോ ഇതിലധികമോ പ്രാധാന്യമുള്ള പദ്ധതിയാണു് മലയാളം വിക്കിവോയേജും. അടയിരിക്കാനുദ്ദേശിക്കുന്ന മുട്ടകളുടെ കൂട്ടത്തിലേക്ക്‌ ഇതു കൂടി..

http://incubator.wikimedia.org/wiki/Wy/ml/Main_Page

~അഖിലൻ

Sent from Mobile

On 10 Feb 2013 01:04, "Prince Mathew" <mr.princemathew@gmail.com> wrote:
വാർത്തകൾക്കും വിവാദങ്ങൾക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇക്കാലത്ത്, നമ്മുടെ മലയാളം വിക്കിന്യൂസ് ഇപ്പോഴും ഇൻകുബേറ്ററിൽത്തന്നെ കിടക്കുന്നത് മൊത്തം മലയാളികൾക്കും നാണക്കേടാണ്. എല്ലാവരുംകൂടി ഒന്നു സഹകരിച്ചാൽ നമുക്കാ മുട്ട വിരിയിച്ചെടുത്തുകൂടേ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l