ഇവിടെ പക്ഷെ ഡിജിറ്റൽ/വിക്കിപീഡിയ ഒപ്പുകളെ കുറിച്ചല്ലല്ലോ പരാമർശിച്ചിരിക്കുന്നത്. ശ്രദ്ധേയരായ വ്യക്തികൾ ഓട്ടോഗ്രാഫുകളിലും, പൊതുസഞ്ചയത്തിലുള്ള പ്രമാണങ്ങളിലും ,സന്ദർശക പുസ്തകങ്ങളിലും മറ്റും ഇടുന്ന ഒപ്പുകളുടെ പകർപ്പവകാശം ആണ് വിഷയം. നിലവിൽ ഇതിനെ കുറിച്ച് പരാമർശിക്കുന്ന നിയമങ്ങൾ ഇല്ലെന്ന് തോന്നുന്നു.

വിക്കിപീഡിയയിലെ ഉപയൊക്താക്കളുടെ ഒപ്പിന്റെ രൂപകല്പനയ്ക്ക് വിക്കിപീഡിയയുടെ ലൈസൻസ് ആയ CC-BY-SA തന്നെ ആണ് ബാധകം എന്ന് എനിക്ക് തോന്നുന്നു.

ഷിജു

2012/7/20 ajay balachandran <drajay1976@yahoo.com>
ഫോണ്ടുകൾ (മീര, കാർത്തിക എന്നിവപോലെ മറ്റുള്ളവർക്കും ലഭ്യമായവ) ഇറ്റാലിക്സിലാക്കുകയും നിറം മാറ്റുകയും മറ്റും ചെയ്ത് കലാപരമാക്കുന്ന തരം ഒപ്പുകൾക്ക് പകർപ്പവകാശം ബാധകമല്ല. ഫോണ്ടുകളുടെ പകർപ്പവകാശം ഒപ്പു നിർമിക്കുന്നയാളുടെയല്ലാത്തതുതന്നെ കാരണം. സ്വന്തം പേരിനും പകർപ്പവകാശം നേടുക സാദ്ധ്യമല്ല (ഞാൻ "അജയ്" എന്ന പേരിന് പകർപ്പവകാശം അവകാശപ്പെട്ടാൽ മറ്റുള്ള അജയന്മാർ എന്തു ചെയ്യും?). 

സ്വന്തമായി ആരെങ്കിലും ഒരൊപ്പ് വരച്ചുണ്ടാക്കിയാൽ അതിന് (ഒരു കലാരൂപമെന്നനിലയിൽ) പകർപ്പവകാശം അവകാശപ്പെടാൻ സാധിക്കും.  ഇത് വ്യക്തമായി പരാമർശിക്കുന്ന നിയമമോ കോടതിവിധികളോ ഇന്ത്യയിലുള്ളതായി കണ്ടുപിടിക്കാൻ എനിക്ക് സാധിച്ചില്ല. (http://www.indiankanoon.org/ എന്ന വെബ് സൈറ്റിൽ സർച്ച് ചെയ്ത് നോക്കൂ). രേഖകളിൽ നേരിട്ട് ഇടുന്ന സ്വന്തം ഒപ്പ് ആരെങ്കിലും പകർത്തിയാൽ അതു ക്രിമിനൽ കുറ്റമാണെന്നത് പക്ഷേ വ്യക്തമാണ്. അത് ഇവിടെ ബാധകമല്ല താനും. 

ഇതു സംബന്ധിച്ച ഇന്ത്യൻ നിയമം Information Technology Act2000 ആണ്. ഇതിൽ ലൈസൻസ് എടുത്ത ഡിജിറ്റൽ സിഗ്നേച്ചറുകൾക്കാണ് നിയമസാധുതയുള്ളതായി പറയുന്നത്. വിക്കിപ്പീഡിയയിൽ ആൾക്കാർ ഉപയോഗിക്കുന്ന ഒപ്പ് എന്തായാലും അത്തരം ഡിജിറ്റൽ സിഗ്നേച്ചറല്ല. അതിന് ഒരു കലാവസ്തു എന്ന നിലയിലുള്ള പകർപ്പവകാശമേ കൂടിവന്നാൽ അവകാശപ്പെടാൻ സാധിക്കൂ. ആദ്യം പറഞ്ഞതുപോലെ സ്വന്തം ഫോണ്ടുപയോഗിച്ചാലേ അതവകാശപ്പെടാൻ പറ്റൂ എന്നാണ് എന്റെ അഭിപ്രായം. 

അജയ് ബാലചന്ദ്രൻ

From: Sreejith K. <sreejithk2000@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Thursday, 19 July 2012 9:11 PM
Subject: Re: [Wikiml-l] ഒപ്പുകളുടെ പകർപ്പവകാശം

ഈ "ചിലപ്പോൾ പകർപ്പവകാശം ഉണ്ടാകുമായിരിക്കും" എന്ന വാചകം വളരെ അപകടകരമാണ്. മായ്ക്കാൻ ഈ ഒരു കാരണം ധാരാളം.

- ശ്രീജിത്ത് കെ.

2012/7/19 സുനിൽ (Sunil) <vssun9@gmail.com>
ഒപ്പുകളുടെ കാര്യത്തിൽ ഇന്ത്യൻ പകർപ്പവകാശനിയമങ്ങളിൽ കൃത്യമായി ഒന്നും പറയുന്നില്ല. ഒപ്പുകൾ സാധാരണ അക്ഷരങ്ങളിലല്ലാതെ (കലാപരമായി) ഉണ്ടാക്കുമ്പോൾ പകർപ്പവകാശത്തിനു കീഴിൽ വരാൻ സാധ്യതയുണ്ട്.

2012/7/19 Vaishak Kallore <vaikoovery@gmail.com>
എവിടെയായാലും നിയമം നിയമം തന്നെയല്ലേ?

കോമൺസിലായാലും മലയാളത്തിലായാലും!!

വേണ്ടത് നിയമം എന്താണെന്ന് മനസ്സിലാക്കുകയാണ്.

2012/7/19 kannan shanmugam <fotographerkannan@gmail.com>
കോമണ്‍സില്‍ മാച്ചാലും മലയാളത്തില്‍ അപ്ലോഡിയത് നിലനില്‍ക്കുമോ ?മലയാളത്തില്‍ നിന്ന് കോമണ്‍സിലാക്കിയതിന്റെ കാര്യം പോക്കു തന്നെയെന്നൂഹിക്കുന്നു.

2012/7/19 Vaishak Kallore <vaikoovery@gmail.com>
നിലനിർത്താൻ വേണ്ടിയാണ് ശ്രീജിത്ത് സഹായം ചോദിച്ചത്.

നിയമമറിയില്ലെങ്കിൽ അത് മായ്ക്കപ്പെടും! :(

2012/7/19 zuhair ali <zuhairalik@gmail.com>
പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില നിർത്താം എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ സെക്കന്‍റുമതി.പക്ഷെ  അത്  അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും വീണ്ടെടുക്കാനാവില്ല...

Zuhairali
Thiruvizhamkunnu

9497351189
 
2012/7/19 Sreejith K. <sreejithk2000@gmail.com>
നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള പകർപ്പവകാശനിയമങ്ങളെപ്പറ്റി ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ കോമൺസിൽ മായ്ക്കാൻ ഇട്ടിട്ടുണ്ട്.

സഹായം പ്രതീക്ഷിക്കുന്നു.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Best Regards

Vaishak Kallore

Kannan shanmugam