ഈ വാർത്തകൾ/വാർത്തകളുടെ കണ്ണികൾ എല്ലാം വിക്കിപീഡിയ:വാർത്ത എന്ന താളിലോ മറ്റോ ശേഖരിച്ചാൽ പിൽക്കാലത്ത് പ്രയോജനം ചെയ്യും. അതിനായി ഒരു താൾ തുടങ്ങിയിട്ടുണ്ട് എന്നാണ് ഓർമ്മ.

2013/4/18 Anoop Narayanan <anoop.ind@gmail.com>
ആദ്യമായി ഇത്തരമൊരു മുഖപ്രസംഗമെഴുതിയ മാതൃഭൂമിക്ക് നന്ദി. മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ സംരഭത്തെ ഗൗരവത്തോടെ പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് മഹത്തരമായ കാര്യം തന്നെ. ഒപ്പം ഇത്  വിക്കിപീഡിയരുടെ ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നു.

ഇ പേപ്പറിൽ ആദ്യവരിയിൽ തന്നെ തെറ്റ് കടന്നു കൂടിയിരിക്കുന്നു. പ്രിന്റ് എഡിഷനിൽ മലയാളം വിക്കിപീഡിയ ഇരുപത്തി എട്ടായിരത്തോളം ലേഖനങ്ങളായി എന്നാണുള്ളത്. പക്ഷെ ഓൺലൈൻ എഡിഷനിൽ ആ തെറ്റ് തിരുത്തിക്കാണുന്നു.

ഇ പേപ്പർ : http://digitalpaper.mathrubhumi.com/106759/Kannur/18-April-2013#page/4/2

ഓൺലൈൻ എഡിഷൻ : http://www.mathrubhumi.com/online/malayalam/news/story/2233861/2013-04-18/kerala



2013/4/18 സുനിൽ (Sunil) <vssun9@gmail.com>

തെറ്റ് 1

// മലയാളത്തിലുള്ള ലേഖനങ്ങള്‍ രണ്ടുലക്ഷത്തില്‍പ്പരം പുറങ്ങളിലായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അഥവാ രണ്ടുലക്ഷം പേജുള്ള ഒരു വലിയ സര്‍വവിജ്ഞാനകോശം തികച്ചും സ്വതന്ത്രവും സൗജന്യവുമായി ഉപയോഗിക്കാന്‍ കഴിയുംവിധം മലയാളത്തില്‍ ഇന്ന് ലഭ്യമാണ്.//



2013/4/18 manoj k <manojkmohanme03107@gmail.com>

അഭിമാനമായി മലയാളം വിക്കി

Posted on: 18 Apr 2013



മലയാളം വിക്കിപീഡിയിലെ ലേഖനങ്ങളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞ് വളര്‍ന്നിരിക്കുന്നു എന്ന വിവരം മലയാളത്തിന് ലഭിച്ച വിഷുക്കൈനീട്ടമാണ്. സൈബര്‍ലോകത്തെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളംപതിപ്പാണ് മലയാളം വിക്കി. ഏതുകാര്യത്തെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ലോകമെങ്ങുമുള്ള വിജ്ഞാനദാഹികള്‍ ആദ്യം അന്വേഷിക്കുന്ന വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളില്‍ വിക്കിപീഡിയ ഉണ്ട്. ഇതിലെല്ലാംകൂടി ഏതാണ്ട് 260 ലക്ഷം ലേഖനങ്ങളുള്ളതായി കണക്കാക്കുന്നു. ഇംഗ്ലീഷിലേതാണ് ഏറ്റവും വിപുലമായ വിക്കിപീഡിയ. ഏതാണ്ട് 42 ലക്ഷം ലേഖനങ്ങളുള്ള വിജ്ഞാനപാരാവാരം. അറിവിന്റെയും വിവരശേഖരണത്തിന്റെയും മേലുള്ള കുത്തകകള്‍ ഇല്ലാതാക്കുകയും പരമാവധി ജനാധിപത്യം സാധ്യമാക്കുകയും ചെയ്യുന്ന വലിയമുന്നേറ്റം കൂടിയാണ് വിക്കിപീഡിയ ഇന്ന് നിര്‍വഹിച്ചുപോരുന്നത്.

ഹിന്ദി, ബംഗാളി, തെലുങ്ക്, ഉറുദു, തമിഴ് തുടങ്ങിയ ഇന്ത്യന്‍ഭാഷകളിലെല്ലാം കമ്പ്യൂട്ടറിലെ പ്രയോഗങ്ങളുടെ കാര്യത്തില്‍ മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, മലയാളം വിക്കിയുടെ കാര്യത്തില്‍ നമ്മുടെ നേട്ടം ഒന്ന് വേറെത്തന്നെയാണ്. വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് ഏട്ആഴം (പേജ് ഡെപ്ത്) എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്. ഓരോ ലേഖനവും എത്രത്തോളം ആധികാരികമാണ്, എത്രതവണ പരിശോധിച്ച് എഡിറ്റുചെയ്തിരിക്കുന്നു, എത്ര അവലംബങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിശ്ചയിക്കുന്നത്. ഇക്കാര്യത്തില്‍ ഇംഗ്ലീഷ് വിക്കിയുടെ തൊട്ടുപിന്നിലാണ് മലയാളത്തിന്റെ സ്ഥാനം. മലയാളംവിക്കി സമൂഹത്തിലെ അംഗങ്ങളുടെ ഊര്‍ജസ്വലമായ ജാഗ്രതയാണ് അതിന് ഇത്രയധികം ആധികാരികത പകരുന്നത്. മലയാളത്തിലുള്ള ലേഖനങ്ങള്‍ രണ്ടുലക്ഷത്തില്‍പ്പരം പുറങ്ങളിലായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അഥവാ രണ്ടുലക്ഷം പേജുള്ള ഒരു വലിയ സര്‍വവിജ്ഞാനകോശം തികച്ചും സ്വതന്ത്രവും സൗജന്യവുമായി ഉപയോഗിക്കാന്‍ കഴിയുംവിധം മലയാളത്തില്‍ ഇന്ന് ലഭ്യമാണ്. ഇന്റര്‍നെറ്റ് സൗകര്യമില്ലാതെയും ഉപയോഗിക്കാനാവുംവിധം മലയാളം വിക്കിയിലെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ സി.ഡി.യിലും ലഭ്യമാക്കിയിട്ടുണ്ട്. മലയാളംവിക്കിപോലെത്തന്നെ എടുത്തുപറയേണ്ട മറ്റൊന്നാണ് വിക്കി ഗ്രന്ഥശാല. പകര്‍പ്പവകാശ കാലാവധി കഴിഞ്ഞതും ഗ്രന്ഥകര്‍ത്താക്കള്‍ പകര്‍പ്പവകാശം വേണ്ടെന്നുവെച്ച് നല്‍കിയതുമായ ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഇന്ന് മലയാളം വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമാണ്. 

2001 ജൂണ്‍ 15-ന് അമേരിക്കക്കാരായ ജിമ്മി വെയില്‍സും ലാറി സാങ്ങറും ചേര്‍ന്നാണ് വിക്കിപീഡിയയ്ക്ക് തുടക്കംകുറിച്ചത്. ഇന്ന് ഇംഗ്ലീഷ് വിക്കിപീഡിയയ്ക്ക് ഒരു ലക്ഷത്തിലധികം സന്നദ്ധസേവകരുണ്ട്. അമേരിക്കയില്‍ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരനാണ് മലയാളം വിക്കിക്ക് തുടക്കമിട്ടത്. 2002 ഡിസംബര്‍ 21-നായിരുന്നു അത്. മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനാവുംവിധമുള്ള വഴക്കം നേടിത്തുടങ്ങിയിരുന്നില്ല അന്ന്. അതുകൊണ്ടുതന്നെ മലയാളംവിക്കിയുടെ വളര്‍ച്ച പതുക്കെയായിരുന്നു. 2006 ആയപ്പോഴേക്ക് സൈബര്‍ലോകത്ത് എവിടെയും അനായാസം മലയാളം ഉപയോഗിക്കാന്‍ കഴിയുന്ന യൂണികോഡ് ലിപിരൂപ വ്യവസ്ഥയിലേക്ക് മലയാളവും എത്തി. കമ്പ്യൂട്ടറില്‍ മലയാളം കമ്പോസ് ചെയ്യുന്നതിനുള്ള ഒട്ടനവധി ഫോണ്ടുകളും തയ്യാറാക്കപ്പെട്ടു. മലയാള ലിപിരൂപങ്ങളെക്കുറിച്ചും ചില്ലക്ഷരങ്ങളെക്കുറിച്ചും ചില വ്യാകരണകാര്യങ്ങളെക്കുറിച്ചുമൊക്കെ ഇക്കാലത്ത് സൈബര്‍ലോകത്തുണ്ടായ ചര്‍ച്ചകളും സംവാദങ്ങളും ആധുനികകാലത്തുണ്ടായ ഏറ്റവും വിപുലമായ ഭാഷാപരിഷ്‌കരണ ചര്‍ച്ചകള്‍ തന്നെയാണ്.

ഇന്ന് മലയാളംവിക്കി സമൂഹത്തില്‍ നാല്പത്താറായിരത്തിലധികം അംഗങ്ങളുണ്ട്. എന്നാല്‍, സക്രിയമായി പ്രവര്‍ത്തിക്കുന്നത് മുന്നൂറോളം പേരാണ്. ഇവരെല്ലാംതന്നെ അറിവിന്റെ ജനാധിപത്യവത്കരണം എന്ന നിലപാടില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ഭാഷാസ്‌നേഹികളാണ്. ഇന്റര്‍നെറ്റില്‍ മലയാളം അനായാസം ഉപയോഗിക്കാനാവുംവിധം ചിട്ടപ്പെടുത്തുകയും മലയാളം യൂണികോഡിന് വിപുലപ്രചാരവും അംഗീകാരവും നേടിക്കൊടുക്കുകയും ചെയ്ത സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്, മലയാളംവിക്കി സമൂഹം തുടങ്ങിയ കൂട്ടായ്മകളിലൂടെയാണ് ഈ നേട്ടങ്ങള്‍ സാധ്യമായിട്ടുള്ളത്. കേരളത്തിലെ സ്‌കൂള്‍വിദ്യാര്‍ഥികള്‍ മലയാളം വിക്കി പ്രവര്‍ത്തനങ്ങളില്‍ താത്പര്യത്തോടെ ഇടപെടുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. മലയാളം മരിക്കുന്നു എന്ന വിലാപവും വികാരപ്രകടനങ്ങളും ഒരുവശത്ത് നടക്കുമ്പോഴാണ് ജനാധിപത്യനിലപാടുകളില്‍ ഊന്നിനിന്നുകൊണ്ടുള്ള സാങ്കേതികമുന്നേറ്റങ്ങളിലൂടെ മലയാളത്തെ പുതിയ ആകാശങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സഫലയത്‌നങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. സൈബര്‍ മലയാളത്തിന് ഇനിയും ഒരുപാടുവഴികള്‍ താണ്ടാനുണ്ട്. ആ വളര്‍ച്ചകളിലേക്കുള്ള ഏറ്റവുംനല്ല അടിത്തറ കൂടിയാണ് മലയാളംവിക്കിയുടെ വികാസം.

Manoj.K/മനോജ്.കെ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
With Regards,
Anoop

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l