2015-01-07 17:38 GMT+05:30 Anivar Aravind <anivar.aravind@gmail.com>:


2015-01-06 17:19 GMT+05:30 Rajeev Nair U <rajeev007nair1988@gmail.com>:
അനിവര്‍ അരവിന്ദിനോട് കുറച്ചു സംശയങ്ങള്‍ ചോദിക്കാനുണ്ട്. കുറച്ചു കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിലായി   കുടുതല്‍ അറിയാനായി ചോദിക്കുന്നതാണ്..

  • എന്താണ് ശരിക്കും ഈ ഫീച്ചര്‍ ‍ടേബിള്‍ ?
    • ഞാന്‍ മനസ്സിലാക്കിയത് ഫീച്ചര്‍ ടേബിള്‍ എന്നു പറയുന്നത്  മലയാളഭാഷയുടെ ഉദാഹരണം വച്ച് നോക്കുകയാണെങ്കില്‍ സ്വരങ്ങളും വ്യഞ്ജനങ്ങളും അല്ലാത്ത കൂട്ടക്ഷരങ്ങള്‍ പോലെയുള്ള അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യാന്‍ യൂണികോഡ് കോഡ്പോയിന്റ് ഇല്ലാത്തതിനാല്‍ അത് കിട്ടാന്‍ വേണ്ടി യൂണികോഡ് ഉള്ള അക്ഷരങ്ങളെ/ ഗ്ലിഫുകളെ കുട്ടിയോജിപ്പിച്ച് എങ്ങനെ എഴുതാം എന്ന നിയമങ്ങള്‍  എഴുതിയ ഒരു പട്ടികയാണ് . ഇതല്ലാതെ അതിനു വേറേ എന്തെങ്ങിലും മാനങ്ങളുണ്ടോ ?
അതു വെറും പട്ടികയല്ല . ഒരു പ്രോഗ്രാം തന്നെയാണ് .  ഭാഷാ നിയമങ്ങള്‍ എന്ന പൊതുമണ്ഡലത്തിലുള്ള സംഗതി ആണ്.  ഇപ്പോ ക്ത്ര എന്ന ഒറ്റ അക്ഷരമെടുക്കുക.  ക ചന്ദ്രക്കല ത ചന്ദ്രക്കല റ ചേര്‍ത്താല്‍ ക്ത്ര ആകുമെന്നത് അങ്ങനെ പ്രതീക്ഷിയ്ക്കുന്ന റിസള്‍ട്ടാണ്  . എന്നാല്‍ അങ്ങനെ ക്ത്ര കിട്ടാന്‍  പലവഴികള്‍ ഒരു ഫോണ്ടില്‍ അവലംബിയ്ക്കാം . ആ മെത്തേഡാണ് ഒരു പ്രോഗ്രാം അഥവാ ഫീച്ചര്‍ ടേബിള്‍ . അതില്‍ ലിപി വൈവിധ്യം കൂടി ചേരുമ്പോള്‍ മെത്തേഡുകളുടെ സാധ്യത കൂടുന്നു .  Opentype 1, Opentype 2 എന്നീ രണ്ടു സ്പെസിഫിക്കേഷന്‍ ലഭ്യമാകുമ്പോ ഇവ രണ്ടും രകാരത്തെ രണ്ടു രീതിയിലാണ് പരിഗണിയ്ക്കുന്നതെന്നതിനാല്‍ അങ്ങനെ ഒരു എക്സ്പെക്റ്റഡ് റിസള്‍ട്ട് ലഭ്യമാക്കുന്ന ഒരു മാര്‍ഗ്ഗമുണ്ടാക്കാനുള്ള വഴികള്‍ക്ക് പിന്നെയും സാധ്യമായ രീതികളുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നു . എന്നാല്‍ ഇവ രണ്ടിനെയും ഒരുപോലെ പിന്തുണയ്ക്കുക എന്നാല്‍ കോംപ്ലക്സിറ്റി കൂടുകയും ചെയ്യും . ഇതോടൊപ്പം ചിത്രീകരണ സംവിധാനങ്ങള്‍ വരുന്നു .

ഓപ്പണ്‍ടൈപ്പ് ടേബിളുകളുടെ പലവിധ ഉപയോഗസാധ്യതകള്‍കൂടി ഇവിടെ വഴികളുടെ എണ്ണം പിന്നെയുംകൂട്ടുന്നുണ്ട്
അവയെപ്പറ്റി കൂടുതല്‍ ഇവിടെ വായിയ്ക്കുക http://blog.smc.org.in/malayalam-opentype-specification-part-1/
 
യൂണിസ്ക്രൈബ് ഓപ്പണ്‍ടൈപ്പിന്റെ ഇംപ്ലിമെന്റേഷന്‍ നടത്തുന്നതും ഹാര്‍ഫ്‌ബസ് ഇംപ്ലിമെന്റേഷന്‍ നടത്തുന്നതും എല്ലായ്പ്പോഴും ഒരേരീതിയിലാവണമെന്നില്ല , പാന്‍ഗോ , ഐസിയു എന്നിവയ്ക്ക് പലപ്പോഴും കസ്റ്റം ഫിക്സുകള്‍ വേണ്ടിവന്നേയ്ക്കാം . ഇങ്ങനെ റെന്‍ഡറിങ്ങ് എഞ്ചിനുകളില്‍ എല്ലാം എക്സ്പെക്റ്റഡ് റിസള്‍ട്ട് ഉണ്ടാക്കുക എന്ന ഭാഷാ നിയമം പാലിക്കാല്‍ ഒട്ടനവധി കസ്റ്റം ഹാക്കുകള്‍ വേണ്ടിവരും . ഇവയുടെ ആകെത്തുകയാണ് ഒരു ഫീച്ചര്‍ ടേബിള്‍ . അത്  ഭാഷാ നിയമം പാലിയ്ക്കന്ന റിസള്‍ട്ട് ഫോണ്ട് തരാനുള്ള ഒട്ടനവധി ഹാക്കുകള്‍ അടങ്ങിയ ഒരു പ്രോഗ്രാമാണ് . എന്നാല്‍ ആ ഒറ്റ വഴി മാത്രമായിരിയ്ക്കില്ല സാധ്യമാവുക . നോട്ടോസാന്‍സ്  പാലിയ്ക്കുന്ന വഴി അല്ല രഘു പാലിയ്ക്കുന്ന വഴി . 

ഓട്ടോമേറ്റഡ് റെന്‍ഡറിങ്ങ് ടെസ്റ്റിങ്ങ് എഞ്ചിനും , ഹാര്‍ഫ്ബസ് നിര്‍മ്മാണത്തിലെ ഇടപെടലും പാന്‍ഗോ ഐസിയു ടെസ്റ്റിങ്ങുകളും  പല വെര്‍ഷന്റേയും യൂസര്‍ ഫീഡ് ബാക്കുകളും ഒക്കെ ചേര്‍ന്നാണ് സ്വമകയുടെ ഫീച്ചര്‍ ടേബിളുകള്‍ ഇന്നത്തെ അവസ്ഥയിലെത്തിയിട്ടുള്ളത് .


 
  • മേലെ സൂചിപ്പിച്ച പോലെ ആണെങ്കില്‍ രണ്ടു പേര് ചെയ്ത ഫീച്ചര്‍ ടേബിളുകള്‍ എടുത്താല്‍ രണ്ടും വ്യത്യസ്തമാണ് എന്നു പറയണമെങ്കില്‍ അതു തമ്മില്‍ എന്തു വ്യത്യാസമാണ് കാണുക. 
    • അത് ഗ്ലിഫുകളുടെ പേരു മാറ്റുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടോ. ക + ് + ക = ക്ക എന്നല്ലാണ്ട് വേറെ രീതിയില്‍ എഴുതാന്‍ പറ്റുമോ ?

ഒരുദാഹരണം പറയാം . പണ്ട് സുറുമ പാച്ച്  എന്ന സുരേഷേട്ടന്‍ ചെയ്ത ഒരു സെറ്റ് നിയമങ്ങളും അവയ്ക്കനുസരിച്ച് നിര്‍മ്മിച്ച ഫോണ്ടുകളും ആയിരുന്നു  2006-2009 കാലത്ത് മലയാളം റെന്‍ഡറിങ്ങ് സാധ്യമാക്കിയിരുന്നത് . അന്ന് ഗ്നു/ലിനക്സിനും വിന്‍ഡോസിനും വെവ്വേറെ തരം ഫോണ്ടു വേണ്ട അവസ്ഥ ആയിരുന്നു. വ്യത്യാസം ഫീച്ചര്‍ ടേബിളുകളില്‍ തന്നെ ആയിരുന്നു .  അതിനെപ്പറ്റി ഇവിടെ വായിയ്ക്കൂ http://bit.ly/1Dx2Yym

  • നേരത്തേ സൂചിപ്പിച്ചത് ശരിയാണെങ്കില്‍ ഫീച്ചര്‍ ‍ടേബിള്‍ സ്വ.മ.ക ചെയ്തതായാലും എ.ടി.പി.എസ് ചെയ്തതായാലും അതിനു കടപ്പാട് കൊടുക്കേണ്ടത് ഭാഷയ്ക്കല്ലേ. ഭാഷയുടെ പ്രത്യേകതയല്ലേ ഫീച്ചര്‍ ‍ടേബിളില്‍ നിയമമായി കൊടുത്തത്. 
വ്യക്തമാക്കിയല്ലോ . ഓരോ അക്ഷരക്കൂടിച്ചേരലുകളും ഭാഷാനിയമങ്ങള്‍ക്കനുസരിച്ചുണ്ടാക്കേണ്ട ഫലം തരാന്‍ നിരവധി പ്രോഗ്രാമിങ്ങ് സാദ്ധ്യതകളുണ്ട് . ഓരോ വഴിയ്ക്കും  പ്രത്യേക കോപ്പിറൈറ്റുകളും ലൈസന്‍സുകളും അതിനാല്‍ സാദ്ധ്യമാണ് . അങ്ങനെ സ്വതന്ത്രമായ മറ്റുള്ളവര്‍ക്കു ലൈസന്‍സ് പാലിച്ചുസ്വീകരിയ്ക്കാവുന്ന ഒരു വഴി വെട്ടിത്തുറക്കുകയാണ് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് കഴിഞ്ഞ 3-4 വര്‍ഷങ്ങളിലെ ഈ രംഗത്തെ പ്രയത്നങ്ങളോടെ ചെയ്തിട്ടുള്ളത് .  എടിപിഎസ്സിന്റെ ഫീച്ചര്‍ ടേബിള്‍ എന്ന ഒറിജിനാലിറ്റി ഉള്ള ഒന്ന്  ഞാനിതുവരെ കണ്ടിട്ടില്ല. കണ്ടിടത്തോളം അതു സ്വമകയുടെ ഡെറിവേറ്റീവായിരുന്നു . എന്നാല്‍ നോട്ടോ സാന്‍സിന്റേത് തികച്ചും വ്യത്യസ്തമായ ഫീച്ചര്‍ ടേബിളുമാണ് . എന്തായാലും കാത്തിരിയ്ക്കൂ, ഈ എല്ലാ ലിസ്റ്റിലേയ്ക്കും കോപ്പി വെച്ച് മെയിലിട്ടാല്‍ മറുപടി ഇടേണ്ടിവരും . ഇതില്‍ പകുതിലിസ്റ്റിലും ഞാനില്ല താനും . വിക്കിപീഡിയ പ്രവര്‍ത്തകള്‍ ഇപ്പോഴേ പരാതിപറഞ്ഞതാണ് .
 
  • എ.ടി.പി.എസ് ചെയ്ത എല്ലാ ഫോണ്ടുകളും ലൈസന്‍സ് വയലേറ്റഡ് ആണെന്നു പറയുന്നത്  സ്വ.മ.ക യുടെ ഫീച്ചര്‍ ‍ടേബിളില്‍ പകര്‍ത്തി എന്ന തോന്നലില്‍ നിന്നാണോ അതോ വേറേ എന്തെങ്കിലും കാരണം കണ്ടിട്ടുണ്ടോ . വിശദമായി പിന്നീട് പരിശോധിച്ച് പറയുമെന്നറിയാം എന്നാലും അധികം പരിശോധന കൂടാതെ ഇത്രയും പറഞ്ഞത് എങ്ങനെയാണെന്ന് ഒന്നു വ്യക്തമാക്കാമോ .


ഫീച്ചര്‍ ടേബിള്‍ മാത്രമല്ല വയലെഷനെന്നും മറ്റു വയലേഷനുകളും ഉണ്ടെന്നു ഞാന്‍ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട് . ഫോണ്ടുകള്‍ക്കുണ്ടായിരുന്ന പലരും പലപ്പോഴും നിര്‍ദ്ദേശിച്ച പ്രശ്നങ്ങളും  അതിന്റെ ഓരോ ഭാഗവും ഏതു സമയത്ത് ഏതു ബഗ്ഗിന്റെ പുറത്ത് ആരുടെ കമ്മിറ്റുകളുടെ പുറത്താണു പരിഹരിയ്കപ്പെട്ടതെന്നോര്‍ക്കുന്ന , എന്തൊക്കെ തെറ്റായ വഴികളിലൂടെയാണ് സൊല്യൂഷനിലെത്തിച്ചേര്‍ന്നതെന്നോര്‍ക്കുന്ന ഒരാള്‍ക്ക് അങ്ങനെയുള്ള ചില കോമ്പ്ലക്സ് ഭാഗങ്ങള്‍ നോക്കിയാല്‍ തന്നെ ആരുടെ കോഡാണ് അതെന്നു പിടികിട്ടും .

അനിവര്‍