വിശ്വേട്ടന് നന്ദി. ഈത്രയും ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞു തന്നതിന്. അതിന് ഒരവസരമുണ്ടാകുന്ന തരത്തില്‍ ചോദ്യം ചോതിച്ച എന്‍. എം .  മാത്യൂ എന്ന വ്യക്തിക്കും നന്ദി രേഖപ്പെടുത്തട്ടെ . 

Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773



2012/5/30 Shiju Alex <shijualexonline@gmail.com>
ഈ വിഷയം ഇവിടെ അവതരിപ്പിക്കാനുള്ള പ്രധാനകാരണം വിക്കിസമൂഹവും വിക്കിപീഡിയയും വളരുമ്പോൾ നേരിടേണ്ടി വരുന്ന ചില സംഗതികളും അതിനെ നിലവിൽ ചില സമൂഹങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണിക്കാനും ആണ്. 

എല്ലാവരും ചൂണ്ടിക്കാണിച്ച പോലെ വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്ന എല്ലാവരും (ശ്രദ്ധേയൻ ആയാലും) നിഷ്പക്ഷതയോടെ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ച് വിക്കിയിൽ സംഭാവന ചെയ്യുക എന്നതാണ് പ്രധാനം. അത് എല്ലാവരും മുറുകെ പിടിച്ചാൽ എല്ലാ പ്രതിസന്ധികളേയും മറികടക്കാം.

മലയാളം വിക്കിപീഡിയ സമൂഹം വിക്കിനയങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പ്രതിബദ്ധതയുള്ളവരുടേതായി നിലനിര്‍ത്തുക എന്നതാണ് ഏറെ പ്രധാനപ്പെട്ട സംഗതി. സമൂഹാംഗങ്ങള്‍ നയങ്ങള്‍ മുറുകെപ്പിടിച്ച്, കര്‍ശനമായും
ധൈര്യമായും നിഷ്പക്ഷതയോടെയും ഇടപെടാന്‍ ശേഷിയുള്ളവരാകുന്നപക്ഷം, വിക്കിപീഡിയ ആരെ, എന്തിനെയാണ്
പേടിക്കേണ്ടിവരുക...?

മിക്കവാറും അടിസ്ഥാന നയങ്ങൾ ഒക്കെ ഇതിനകം രൂപീകരിച്ചിട്ടുണ്ടെങ്കിലും  ശ്രദ്ധേയതയുടെ കാര്യത്തിൽ സമഗ്രമായൊരു നയം മലയാളം വിക്കിയിൽ രൂപീകരിച്ചിട്ടില്ല. അത് പലപ്പൊഴും കീറാമുട്ടിയും ആണ്. അതിനാൽ ആ നയങ്ങൽ ഉണ്ടാക്കുന്ന കാര്യത്തിൽ നമ്മൾ കുറച്ച് കൂടെ വേഗം കാണിക്കണം എന്ന് തോന്നുന്നു. 

ഇതേ പോലെ വലിയ ഒരു പ്രശ്നം ആണ് പുസ്തകങ്ങളുടെ ആധികാരികത. ഏതൊക്കെ/എങ്ങനത്തെയൊക്കെ പുസ്ത്കങ്ങൾ ആധികാരിക അവലംബം ആയി തീരുമാനിക്കാം എന്ന കാര്യത്തിൽ ഒരു നയം വേണ്ടതാണ്.

പക്ഷെ ഈ നയ രൂപീകരണങ്ങൾ ഒന്നും എളുപ്പമല്ല താനും. അതിനു കൂടുതൽ പേർ മുൻകൈ എടുത്തേ മതിയാകൂ.



2012/5/30 Adv. T.K Sujith <tksujith@gmail.com>



തീര്‍ച്ചയായും ശ്രദ്ധേയരായ വ്യക്തികളെ മടികൂടാതെ അനുവദിക്കണം.
പക്ഷേ, അവരില്‍ പലര്‍ക്കും ശ്രദ്ധേയത, നിഷ്പക്ഷതാനയം, താല്പര്യവ്യത്യാസം,
പകര്‍പ്പുപേക്ഷ, അറിവിന്റെ സ്വതന്ത്രവ്യാപനം തുടങ്ങിയ സംഗതികള്‍ പുതുമയുള്ള കാര്യങ്ങളായിരിക്കും.
മലയാളത്തിലെ ശ്രദ്ധേയരെ സംബന്ധിച്ച് അതൊക്കെ അസഹ്യമാകുവാനും വഴിയുണ്ട്
(തീര്‍ത്തും വ്യക്തിരമായ നിരീക്ഷണമാണേ..)
നമ്മളോടൊപ്പം സഹകരിക്കുന്നതുവഴി അവര്‍ സഹിഷ്ണതയുടെ പുതിയൊരു തലം കണ്ടെത്തുകയും ചെയ്തേക്കാം.

മലയാളം വിക്കിപീഡിയ സമൂഹം വിക്കിനയങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പ്രതിബദ്ധതയുള്ളവരുടേതായി നിലനിര്‍ത്തുക എന്നതാണ് ഏറെ പ്രധാനപ്പെട്ട സംഗതി. സമൂഹാംഗങ്ങള്‍ നയങ്ങള്‍ മുറുകെപ്പിടിച്ച്, കര്‍ശനമായും
ധൈര്യമായും നിഷ്പക്ഷതയോടെയും ഇടപെടാന്‍ ശേഷിയുള്ളവരാകുന്നപക്ഷം, വിക്കിപീഡിയ ആരെ, എന്തിനെയാണ്
പേടിക്കേണ്ടിവരുക...?

ഒപ്പം വിക്കിപീഡിയയിലുള്ളവരുടെ അക്കാദമിക് ശേഷി നിരന്തരം വര്‍ദ്ധിപ്പിക്കുകയും ശേഷിയുള്ളവരെ കൂടുതല്‍
(ശ്രദ്ധേയര്‍ക്ക് ഈ കഴിവ് കാണാം) വിക്കിയിലേക്ക് കൂട്ടിക്കൊണ്ടുവരികയും വേണം. അത്തരക്കരെ ലോഭമന്യേ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. അങ്ങനെവരുന്നപക്ഷം ആരെങ്കിലും താല്പര്യ വ്യത്യാസത്തോടെ എന്തെഴുതിയാലും അതൊക്കെ നിയന്ത്രിക്കാന്‍ വിക്കിപീഡിയര്‍ക്ക് കഴിയുമെന്ന് തോന്നുന്നു.

സുജിത്ത്

From: Pradeep R <pradeep717@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Wed, 30 May 2012 11:47:44 +0530
Subject: Re: [Wikiml-l] ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയ എഡിറ്റ് ചെയ്യാമോ?

താല്പര്യ വത്യാസം പ്രവര്‍ത്തന മേഖലകളില്‍ മാത്രമല്ലല്ലോ ഉള്ളത്? ജാതിമത രാഷ്ട്രീയ വേര്‍തിരിവുകള്‍ വിക്കിപീടിയയില്‍ ഓള ങ്ങള്‍ സൃഷ്ടിക്കുന്നതും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മെല്ലെ ശരിയുടെ  വഴിയെ നീങ്ങുന്നതും നമ്മള്‍ കാണുന്നതല്ലേ ? പിന്നെ ശ്രദ്ധേയരെ എന്തിനു ഭയക്കണം?

പ്രദീപ്‌

2012/5/29 Shiju Alex <shijualexonline@gmail.com>
ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയയില്‍ അവരുടെ ഇഷ്ട വിഷയങ്ങളില്‍ സംഭാവന ചെയ്യാമോ?  അവരുടെ പുസ്തകം  ആധികാരികതയുള്ളതാണെന്കിലും അത് അവലംബം  ആയി ഉപയോഗിക്കാമോ?   ഒരു ഇന്ത്യന്‍ ഭാഷാ വിക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് പൊങ്ങി വന്നതാണ് ഈ ചോദ്യം . ചില വിക്കിപീഡിയരുടെ വാദം  അനുസരിച്ച്:
  • ശ്രദ്ധേയരായ വ്യക്തികള്‍ വിക്കിപീഡിയയില്‍ സംഭാവന ചെയ്യരുത് (ആര്‍ക്കും  എഡിറ്റ് ചെയ്യാം  എന്ന അടിസ്ഥാനനയത്തിനു തന്നെ എതിരാണ്് ഈ വാദം )
  • അവര്‍ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ സംഭാവന ചെയ്യരുത് (താല്പര്യ വ്യതാസം  ആണ് അതിനായി പറയുന്ന ന്യായം)
  • അവര്‍ അവരുടെ പുസ്തകങ്ങള്‍ (അത് എത്ര ആധികാരികം  ആണെന്കിലും, വേറെ അവലംബം  ഒന്നും  ഇല്ലെന്കിലും ) അവലംബം   ആയി ഉപയോഗിക്കരുത്. പക്ഷെ മൂന്നാമതൊരു വിക്കിപീഡിയനു അതേ പുസ്തകങ്ങള്‍ തന്നെ അവലംബം  ആയി ഉപയോഗിക്കാം  
ഇതേ രീതിയില്‍ ശ്രദ്ധേയരായ വ്യക്തികളെ വിക്കി എഡിറ്റിങ്ങില്‍ നിന്ന് അകറ്റുന്ന ഒരു പ്രവണത പല ഇന്ത്യന്‍ വിക്കിപീഡിയരുടെ ഇടയില്‍ ഉണ്ട്. മലയാളത്തില്‍ ഇതു വരെ ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ് തുടങ്ങാത്തതിനാല്‍ ആ പ്രശ്നം വന്നിട്ടില്ല. പക്ഷെ ഇത് മിക്കവാറും  വിക്കിപീഡിയര്‍ അഭിമുഖീകരിക്കുന്ന ചോദ്യം  ആവണം . ഇനി തുടങ്ങിയാല്‍ തന്നെ മുകളില്‍ സൂചിപ്പിച്ച പോലത്തെ ന്യായങ്ങള്‍ ആവണം  അവരും  നേരിടാന്‍ പോകുന്നത്. അതിനാല്‍ ഈ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ വിഷയം  റെ‌‌ഫറന്സ് ഡെസ്കില്‍ ചോദിച്ചു. ചോദ്യവും  മറുപടിയും  ഇവിടെ കാണാം  .

അവിടുത്തെ മറുപടി അനുസരിച്ച്
  • ആര്‍ക്കും  വിക്കിപീഡിയ എഡിറ്റ് ചെയ്യാം  (ശ്രദ്ധേയരായ വ്യക്തികള്‍ക്കും )
  • നിഷ്പക്ഷമായി സംഭാവന ചെയ്യുന്ന കാലത്തോളം  അവര്ക്ക് ഏത് ലേഖനത്തിലും  കൈ വെക്കാം  (അവരെ കുറിച്ചുള്ള ലേഖനത്തില്‍ അടക്കം )
  • നിഷപക്ഷമായി സംഭാവന ചെയ്യുന്നിടത്തോളം  അവര്ക്ക് അവരുടെ പുസ്തകങ്ങളും  (അത് ഒരു ആധികാരിക അവലംബം  ആണെന്കില്) അവലംബം  ആയി ചേര്ക്കാം 
  • അവര്‍ക്ക് മറ്റ് വിക്കിപീഡിയയില്‍ നിന്ന് പ്രത്യേക പദവി ഒന്നും  ഇല്ല. എല്ലാകാര്യത്തിലും  എല്ലാ നയങ്ങളും  അവര്ക്കും  ബാധകമാണ്്

ഈ വിഷയത്തില്‍ എല്ലാവരുടേയും  അഭിപ്രായം  അറിയാന്‍ ആഗ്രഹിക്കുന്നു.

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Pradeep R.
TPD, BARC,
Mumbai-400 085

Email:
pradeepr@barc.gov.in
pradeep717@gmail.com


Tel:

022 25592246(Off.)

022 25527225(Res.)
9892268729(Mob.)


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l