ശിവഹരി,

ഫോണ്ടിനെക്കുറിച്ചോ സോഫ്റ്റ്‍വെയറിനെക്കുറിച്ചോ ഉള്ള ഡിസ്കഷൻ പബ്ലിക് മെയിലിങ് ലിസ്റ്റുകളില്‍ ആവുന്നപക്ഷം അവ ഡോക്യുമെന്റ് ചെയ്യപ്പെടും. പ്രൈവറ്റ് വാട്ട്സ് ആപ്പ് / ടെലഗ്രാം ഗ്രൂപ്പുകളില്‍ ലോഗിങ് ഉണ്ടാവില്ല. എസ്എംസി ലിസ്റ്റില്‍ ഇടണമെന്നു് അനിവർ പറഞ്ഞതായി ഞാന്‍ കണ്ടില്ല. അനിവർ പറഞ്ഞതു് പബ്ലിക് മെയിലിങ് ലിസ്റ്റില്‍ ഇടണമെന്നാണു്. അതായതു്, ആർക്കുവേണമെങ്കിലും മെമ്പർഷിപ് എടുക്കാവുന്ന തരം തുറന്ന മെയിലിങ് ലിസ്റ്റുകളില്‍ എവിടെയെങ്കിലും. ജിറ്റ് ഹബിലോ ജിറ്റ് ലാബിലോ (പണ്ടായിരുന്നെങ്കില്‍ സരോവറിലോ സാവന്നയിലോ) ഒക്കെ ഇടുന്നതു് വേർഷൻ കണ്ട്രോളിങ് സൂക്ഷിക്കാനും ഹിസ്റ്ററി ട്രാക്ക് ചെയ്യാനുമാണു്. അതു് ഒരു ബെസ്റ്റ് പ്രാക്റ്റീസ് എന്നതിനപ്പുറം മറ്റുള്ളവർക്കു് മിറർ ചെയ്യാനും കമ്മിറ്റ് പുഷ് ചെയ്യാനും ഒക്കെ സാധിക്കുന്ന ഒരു സിസ്റ്റം കൂടിയാണു്. അങ്ങനെ ചെയ്യുന്നതുകൊണ്ടു് മെച്ചമേ ഉണ്ടാവൂ. അതു ചെയ്തില്ലെന്നുവച്ചു് സ്വതന്ത്രമാകാതെ ഇരിക്കില്ല. 

ഇനി ഇവിടെ അനിവർ പറഞ്ഞതിന്റെ മെറിറ്റിനെ കുറിച്ചു് ചർച്ച ചെയ്യണമെങ്കില്‍ അതു് ടെക്നോളജിക്കലി എൻഡോവ്ഡ് ആയവർ ചെയ്യണം. ഞാനിതു പഠിച്ചുവരുന്നയൊരാളാണു്. ഇപ്പോഴത്തെ നിലയില്‍ എനിക്കു് ആ ചർച്ചയില്‍ പങ്കുചേരാനുള്ള അറിവില്ല.