മലയാളം വിക്കിയിൽ അംഗത്വമുള്ള പലർക്കും കോമൺസിൽ ലോഗിൻ ചെയ്യാനാകുന്നില്ല എന്ന പരാതി ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. അതിനായി ചിലർ കോമൺസിൽ പുതിയ ലോഗിൻ ഉണ്ടാക്കുക വരെ ചെയ്യുന്നു. അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. ഒരേ ലോഗിൻ ഉപയോഗിച്ച് രണ്ടിടത്തും ലോഗിൻ ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങളുടെ ലോഗിൻ സംയോജനം ചെയ്യണമെന്ന് മാത്രം.

ഇതിനായി ആദ്യം മലയാളം വിക്കിയിൽ ലോഗിൻ ചെയ്തതിനു ശേഷം ചുവടെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

http://ml.wikipedia.org/wiki/Special:MergeAccount

നിങ്ങളുടെ ലോഗിൻ സംയോജനം ചെയ്തതിനുശേഷം ലോഗിൻ സം യോജനം പൂർത്തീകരിച്ചിരിക്കുന്നു! എന്നൊരു സന്ദേശം ഈ താളിൽ ലഭിക്കുന്നതാണ്. അതിനുശേഷം ഇതേ ഐഡി ഉപയോഗിച്ച് ഏത് വിക്കിയിലും ലോഗിൻ ചെയ്യാം.

ലേഗിൻ സംയോജനം നേരത്തേ തന്നെ ചെയ്തവരും, ചെയ്തോ എന്ന് സംശയം ഉള്ളവരും, ചെയ്യാത്തവരും, എല്ലാവരും തന്നെ ഈ ലിങ്ക് ഒരു തവണ സന്ദർശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

- ശ്രീജിത്ത് കെ.