പരിഷത്ത് പ്രസിദ്ധീകരിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിക്കിഗ്രന്ഥശാലയില്‍ അപ്ലോഡ് ചെയ്തിരുന്നല്ലൊ. ഈ പുസ്തകത്തിന്റെ പ്രൂഫ് റീഡിങ്ങ് പുരോഗമിക്കുകയാണ്. 320ല്‍ അധികം പേജുകളുള്ള ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തല്‍ ശ്രമത്തിലേക്ക് ഏവരുടേയും സഹായമഭ്യര്‍ഥിക്കുന്നു.
സൂചികാതാളിലേയ്ക്കുള്ള കണ്ണി https://ml.wikisource.org/wiki/Index:Gadgil_report.pdf

പുസ്തകത്തിന്റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയത് കൊണ്ട് ഇതിന്റെ ടൈപ്പിങ്ങ് എന്ന ജോലി ഒഴിവാക്കാനായി എന്നത് ആശ്വാസമുള്ള കാര്യമാണ്. pdf രൂപത്തില്‍ ടെക്സ്റ്റ് എനേബിള്‍ഡ് ആയി ലഭിക്കുന്ന ഇതുപോലുള്ള പുസ്തകങ്ങള്‍ ആസ്കി എന്‍കോഡിങ്ങില്‍ നിന്ന് യൂണിക്കോഡിലേക്ക്  കണ്‍വേര്‍ട്ട് ചെയ്ത് യാന്ത്രികമായി പേജുകള്‍ നിര്‍മ്മിക്കുന്നതിനായി ശില്പ പ്രൊജക്റ്റിന്റെ പയ്യന്‍സ് മൊഡ്യൂള്‍ ഉപയോഗിച്ചുള്ള ഒരു പൈവിക്കിപീഡിയ സ്ക്രിപ്റ്റ് ബാലു ഉണ്ടാക്കിയത് പണി എളുപ്പത്തിലായി. ഇനിയും ഇതുപോലുള്ള പദ്ധതികള്‍ക്ക് ഇത് പുനരുപയോഗിക്കാനാകും.

പൈവിക്കിപീഡിയ ബോട്ടിനുള്ള സ്ക്രിപ്റ്റ് : https://gitlab.com/balasankarc/pywikipedia-scripts/blob/master/text_from_pdf_to_index_pages.py
പയ്യന്‍സിന്റെ മാപ്പ് ഫയല്‍ : https://github.com/manojkmohan/payyansbot/blob/master/ambili-kssp.map
താളുകളിലേക്ക് ചേര്‍ക്കേണ്ട ചിത്രങ്ങളുടെ വര്‍ഗ്ഗം (കോമണ്‍സില്‍ അഖിലന്‍ അപ്ലോഡ് ചെയ്തത്) : https://commons.wikimedia.org/wiki/Category:Gadgil_Report_-_Images

Manoj.K/മനോജ്.കെ
www.manojkmohan.com