ദയവു ചെയ്തു്, ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ കഴിയുന്നിടത്തൊക്കെ ജിയോക്കോഡ് ചേർക്കുവാൻ ശ്രമിക്കുക. അതുകൊണ്ട് കേരളത്തിനും മലയാളം വിക്കിപീഡിയയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പാടു നേട്ടങ്ങൾ ഉണ്ടാവും.
ജിയോകോഡ് എളുപ്പം ചേർക്കാൻ http://tools.freeside.sk/geolocator/geolocator.html
 
എന്ന വെബ് സൈറ്റ് ഉപയോഗിക്കാം.

എങ്ങനെ?

ചിത്രം എടുത്ത പ്രദേശം ഭൂപടത്തിൽ കണ്ടെത്തി, അതിനൊത്ത ടെമ്പ്ലേറ്റ് ഇടതുവശത്തു കീഴെ കാണുന്ന ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്ത് അതിൽ ക്ലിക്കു ചെയ്യുക.

{Coords...} എന്നു തുടങ്ങുന്ന റ്റാഗുകളാണു് കൂടുതൽ നല്ലതു്.

അപ്പോൾ വരുന്ന ടെക്സ്റ്റ് പെട്ടിയിൽ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്ത് അപ്ലോഡ് ചെയ്യുന്ന ചിത്രത്തിന്റെ ഡീറ്റെയിത്സിൽ ചേർക്കുക.

ഇത്രയും ചെയ്തതിനുശേഷം അപ്‌ലോഡ് ചെയ്യുക.

(ഇതിനകം അപ്‌ലോഡ് ചെയ്തു കഴിഞ്ഞ ചിത്രങ്ങൾക്കും ഇതുപോലെ ജിയോടാഗ് ചെയ്യാം.)

ഇങ്ങനെ ചെയ്താൽ ഗൂഗിൾ മാപ്പ്, ഓപ്പൺ സ്റ്റ്രീറ്റ് മാപ്, വിക്കിമാപ്പിയ തുടങ്ങിയ സൈറ്റുകളിലും നൂറുകണക്കിനു സെർച്ച് എഞ്ചിൻ സൈറ്റുകളിലും ഈ ചിത്രവും അത് ചിത്രീകരിച്ച പ്രദേശവും ചിത്രവുമായി ബന്ധപ്പെട്ട മലയാളം/ഇംഗ്ലീഷ് വാക്കുകളും അവ ഉൾപ്പെട്ട വിക്കിലേഖനങ്ങളും അപ്ലോഡ് ചെയ്ത വ്യക്തികളുടെ ഉപയോക്തൃനാമവും അവർ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള സ്വന്തം പ്രൊഫൈലുകളും ബ്ലോഗുകൾ തുടങ്ങിയ സൈറ്റുകളും എല്ലാം പരസ്പരം തമ്മിൽ സെർച്ച് വിസിബിലിറ്റി വർദ്ധിപ്പിക്കും.

:)



2012/2/17 manoj k <manojkmohanme03107@gmail.com>
https://www.facebook.com/events/341953615844498/ ഒരു ഇവന്റ് പേജ് നന്നായി ഓടുന്നുണ്ട്. താല്പര്യമുള്ള സുഹൃത്തുക്കളെയൊക്കെ ക്ഷണിക്കുമല്ലോ.