ശ്രീനാരായണഗുരു രചിച്ച കൃതികൾ ഏതാണ്ടു് സമ്പൂർണ്ണമായി മലയാളത്തിന്റെ സൗജന്യ
ഓൺലൈൻ ഗ്രന്ഥശാലയായ
മലയാളം
വിക്കിഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നു. വിക്കിഗ്രന്ഥശാലയുടെ
പ്രവർത്തനത്തിൽ താല്പര്യമുള്ള നിരവധി പേർ നേരിട്ടും അല്ലാതെയും കഴിഞ്ഞ
മൂന്ന് മാസം സമയം കൊണ്ടു് നടത്തിയ വിവിധ തരത്തിലുള്ള ഇടപെടലുകളാണു് ഈ
പദ്ധതി ഇത്ര പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിച്ചത്.
ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ
ഇവിടെ നിന്നു്
ഓരോന്നായി എടുത്ത് വായിക്കാം.