ഒരു കാര്യം കൂടി. കുറേയായി പറയണമെന്നു വിചാരിക്കുന്നു. ഭാഷാഭൂഷണത്തിലെ അലങ്കാരങ്ങളും വൃത്തമഞ്ജരിയിലെ വൃത്തങ്ങളും ലക്ഷണം മാത്രം കൊടുത്ത് ഇവിടെ ചെറിയ താളുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇനി സമാസങ്ങളും കേരളപാണിനീയത്തിലെ കാരികകളും കൂടി വന്നാല്‍ പൂര്‍ത്തിയായി. വിക്കിയുടെ തുടക്കത്തില്‍ ഇതാവശ്യമായിരുന്നിരിക്കാം. എന്നാല്‍ വിജ്ഞാനകോശ സ്വഭാവത്തിന് ഇത് എത്രത്തോളം ഗുണകരമാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഇവയെയെല്ലാം കൂടി വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റേണ്ടതാണ്.

സിനിമാക്കാരുടെ ലേഖനങ്ങളില്‍ അല്പം വിവരങ്ങളെങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പ്രസ്താവയോഗ്യമല്ലാത്ത കുറേപ്പേര്‍ വന്നിട്ടുണ്ട് എന്നതു ശരിതന്നെ. നോട്ടബിലിറ്റിയുള്ളവയ്ക്ക് ഇടുക തന്നെ വേണം. പക്ഷെ സിബിരാജിന് നോട്ടബിലിറ്റിയും മായ്ക്കുകയും ഇട്ടിട്ടും ഇതുവരെ ഒരു തീരുമാനവുമെടുക്കാന്‍ കഴിഞ്ഞില്ല എന്നതും ഇവിടെ സ്മരിക്കേണ്ടതാണ്.

ഇങ്ങനെ നെല്ലും പതിരും തിരിക്കുമ്പോള്‍ വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം താഴോട്ടുപോകും. ലേഖനത്തിന്‍റെ എണ്ണമല്ല, ഗുണം തന്നെ പ്രധാനം. ആവശ്യമില്ലാത്തവ കളഞ്ഞും വിപുലീകരിക്കേണ്ടതിനെ അങ്ങനെ ചെയ്തും മലയാളം വിക്കി ഇനിയും എത്രയോ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

സിദ്ധാര്‍ത്ഥന്‍


2009/2/27 Anoop <anoop.ind@gmail.com>
u said it george kutty...

രാജാവ് നഗ്നനാണെന്ന് പറയുവാന്‍ ഒരാളെങ്കിലുമുണ്ടല്ലോ..

കുതിപ്പ് എങ്ങോട്ടാണെന്ന് കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

മുകളിലേക്കല്ല.താഴേക്കാണെന്നാണ് എന്റെ അഭിപ്രായം.

അനൂപ്

2009/2/27 Georgekutty K. A. <jorjqt@live.com>

കുതിക്കുകയാണെന്ന് സമ്മതിക്കുന്നു. പക്ഷേ, ഗുണമേന്മ? സംശയമാണ്.  "സിനിമാ ലേഖനങ്ങള്‍" ആകെ വിക്കിയുടെ അന്തരീക്ഷം നശിപ്പിച്ചിരിക്കുന്നു. സിനിമാരംഗവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ആവശ്യമില്ലെന്നല്ല. പക്ഷേ, ദുനിയാവിലുള്ള മുഴുവന്‍ സ്റ്റാര്‍ലെറ്റുകളുടേയും "ജനംകുണ്ഡലി" വിക്കിപ്പീഡിയയില്‍ കടന്നുകൂടുന്നത് തടയാന്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

ജോര്‍ജുകുട്ടി

Date: Fri, 27 Feb 2009 15:12:57 +0530
From: abhishekjacob123@gmail.com
To: wikiml-l@lists.wikimedia.org
Subject: [Wikiml-l] 9000 ലേഖനങ്ങള്‍!!!


സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന് പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക് നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!
                                                                                           
                                                                                                                                             വിക്കനഭി


Windows Live™: Discover 10 secrets about the new Windows Live. View post.

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P


_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l