റോഷന്റെ തെറ്റിന് പഴി കേൾക്കേണ്ടി വരുന്നതോ മൊത്തം വിക്കി സമൂഹവും. റോഷൻ പപ്പറ്റോ, യഥാർത്ഥ ഉപയോക്താവോ എന്തു തന്നെയായാലും, സാമൂഹ്യശൃംഖലകളിലേക്ക് ഈ പ്രശ്നത്തെ വലിച്ചിഴക്കുന്നവർ യഥാർത്ഥത്തിൽ സംഭവിച്ചതു കൂടി പറയാൻ ബാധ്യസ്ഥരാണ്. വിക്കിയിൽ തിരുത്തുന്നവരും, കാര്യനിർവാഹകരും മാനത്തു നിന്നും പൊട്ടിവീഴുന്നതൊന്നുമല്ല, അവരും സാധാരണ മനുഷ്യർ തന്നെയാണ്. പുറത്ത് അവരെ, അഡ്മൈരൻ എന്നും, ഊള എന്നും വിളിക്കുമ്പോൾ കേൾക്കുന്നവർക്കുണ്ടാവുന്ന വിഷമവും ചില്ലറയല്ല.


2013/11/11 Sebin Jacob <sebinajacob@gmail.com>
വംശമഹിമാവാദിയാകുന്നതിനേക്കാള്‍ മനുഷ്യന്‍ ഒരുപോലെയാണെന്നു് വിശ്വസിക്കാനാണു് എനിക്കിഷ്ടം. പിന്നെ റോഷനെ ഏതോ ഒരു യൂസറായി ഞാന്‍ കാണുന്നില്ല. യക്ഷിക്കും ആനയ്ക്കും വേണ്ടി വാദിക്കുകയും സാഹിത്യകാരന്മാര്‍ക്കുള്ള മാനദണ്ഡം തിരുത്തുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന റോഷന്‍ ചില പ്രത്യേക താത്പര്യങ്ങളെ / രാഷ്ട്രീയത്തെ പേറുന്നുണ്ടു്. ഈ ഐഡി ആരുടെയെങ്കിലും പപ്പറ്റ് ആയിക്കൂടെന്നില്ല. അതൊരു സാധ്യതയാണു്, അസന്നിഗ്ദ്ധമായി പറയാനാവില്ലെങ്കിലും. 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards..
Bipin.
NixBees