വക്ത്രം,  ആസ്യം,  വദനം, തുണ്ഡം,  ആ‍നനം, ലപനം, മുഖം എന്നിവയാണു് അമരകോശത്തിലുള്ള പദങ്ങൾ.  "വക്ത്രാസ്യേ വദനം തുണ്ഡമാനനം വദനം മുഖം".  ഇവയെല്ലാം സംസ്കൃതം തന്നെ.

"സംസ്കൃതം ഇല്ലെങ്കിൽ മലയാളത്തിനെന്തുണ്ടു് - മുഞ്ഞിയും മോന്തയുമല്ലാതെ?"  എന്നു ചോദിക്കുന്നവരെ കണ്ടിട്ടുണ്ടു്.  ഈ പ്രഭാഷകനും അങ്ങനെ വല്ലതും പറഞ്ഞതായിരിക്കും.

മുഖം എന്നതു തന്നെ മലയാളത്തിൽ ഏറ്റവും ഉപയോഗിക്കുന്ന വാക്കു്.

ചള്ളിയാനേ, ആ ഹിന്ദി വാക്കു് വധൻ, വദൻ, വതൻ എന്നിവയിൽ ഏതാണു്?  മുഖം എന്ന അർത്ഥത്തിലുള്ളതു് വദൻ ആണു്.

- ഉമേഷ്