സുഹൃത്തുക്കളെ,

സര്‍വ്വവിജ്ഞാനകോശം ഓണ്‍ലൈന്‍ / അച്ചടിച്ച പതിപ്പ് അവലംബമാക്കുന്നതിനെ പറ്റി പല തരത്തിലുള്ള പ്രതികരണങ്ങളും വന്നിരുന്നു; അതിരിക്കട്ടെ. അതില്‍ നിന്നും അല്പം വ്യത്യസ്ഥമായി സര്‍വവിഞ്ജാനകോശം എഴുതുവാന്‍ സര്‍ക്കാര്‍ അവലംബമാക്കിട്ടുള്ള ആധികാരിക രേഖകള്‍, പുസ്തകങ്ങള്‍, തുടങ്ങിയവ അവലംബമായി ലഭിക്കാനുള്ള സാധ്യതകള്‍ അന്വേഷിച്ചു കൂടെ?

തിരുവനന്തപുരം കോണ്‍ഫറന്‍സില്‍ ഇതിന്റെ ആവശ്യകതയെ പറ്റി സര്‍ക്കാര്‍ പ്രധിനിധികളെ പറഞ്ഞു മനസിലാക്കി, അവര്‍ അവലംബമാക്കിയ ഗ്രന്ഥങ്ങളെ/രേഖകളെ പറ്റി മനസിലാക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും. അതായിരിക്കും കൂടുതല്‍ പ്രബലമായ അവലംബം എന്ന് കരുതുന്നു.

അതു പോലെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സൈറ്റിലുള്ള   ഗ്രാമങ്ങളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍  ഭൂപടങ്ങള്‍ തുടങ്ങിയവയെ കുറിച്ചും അന്വേഷിക്കുന്നത് നന്നായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഭൂപടം ലഭിച്ചാല്‍ വളരെ നന്നായിരിക്കും. കൂടാതെ നിയമപരമായി വിക്കിയില്‍ ഉപയോഗിക്കുവാന്‍ തടസ്സമില്ലാത്ത വിവരങ്ങളെ അന്വേഷിക്കുന്നത് പിന്നീട് ഗുണം ചെയ്യുമെന്ന് തോന്നുന്നു. ഉദാ: സര്‍ക്കാര്‍ പുറത്തിറക്കിയ മലയാളം നിഘണ്ടുവും മറ്റും (ആസ്കിയായാലും പ്രശ്നമില്ല) ലഭിക്കുകയാണെങ്കില്‍ നല്ലതല്ലേ?

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്