ഇങ്ങനെ ഡോക്യുമെന്റിൽ നാട്ടിലുള്ളതെല്ലാം തുന്നിക്കെട്ടുന്നതിനു പകരം മുൻഗണനാടിസ്ഥാനത്തിൽ അവർക്കു് പെട്ടെന്നു ചെയ്യാൻ കഴിയുന്ന മൂന്നോ നാലോ കാര്യം ചേർത്ത്‌ ആദ്യപടിയായി അദ്ദേഹത്തെ കാണാം. ബാക്കിയുള്ളവ രണ്ടാം ഘട്ടത്തിൽ.

പിൻകുറിപ്പ്‌: ശിൽപശാലയിൽ അവതരിപ്പിക്കാൻ നമ്മുടെ ആവശ്യങ്ങൾ യഥാവിധി ഡോക്യുമന്റ്‌ ചെയ്യപ്പെടാത്തതു് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഇപ്പോഴുണ്ടാക്കുന്നതു് ഭാവി ആവശ്യങ്ങൾ കൂടി മുൻകൂട്ടിക്കണ്ടു് വികസിപ്പിച്ചു് ബൃഹത്താക്കിയെടുക്കുകയുമാവാം.

On 3 Jun 2013 10:36, "sugeesh | സുഗീഷ് *" <sajsugeesh@gmail.com> wrote:
ഇവിടെ വല്ലതും കാര്യമായിട്ട് നടക്കുമെന്ന് കണ്ണൻ മാഷിനു തോന്നുന്നുണ്ടോ??
ആ വക്കീലല്ലാതെ കാര്യമായി ആ താളിൽ ആരു കൈവെച്ചു?? ഞാൻ വെച്ചിട്ടില്ല..

On 6/3/13, kannan shanmugam <fotographerkannan@gmail.com> wrote:
>    -
>
>    ഈയാഴ്ചയെങ്കിലും ഇത് ജയകുമാര്‍ സാറിനെ ഏല്‍പ്പിക്കാനായില്ലെങ്കില്‍
>    നമ്മളുദ്ദേശിക്കുന്ന ഫലം ചെയ്യില്ല. ഏറ്റവും അത്യാവശ്യമായി
>    ഉന്നയിക്കേണ്ടുന്ന, അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന രണ്ടോ മൂന്നോ കാര്യങ്ങള്‍
>    ആവശ്യപ്പെട്ട് ഒരു നിര്‍ദ്ദേശം നമുക്ക് ബുധനാഴ്ചക്കുള്ളില്‍
> സമര്‍പ്പിക്കണം.
>    വിശദമായ കര്‍മ്മ പദ്ധതി പുറകേ നല്‍കാം. ജൂണ്‍ അവസാന വാരത്തോടെ മലയാളം
>    സര്‍വ്വകലാശാലയില്‍ ക്ലാസുകള്‍ ആരംഭിക്കും. അതുമായി ബന്ധപ്പെട്ട് നമുക്കു
>    വല്ലതും ചെയ്യാനുണ്ടെങ്കില്‍ അതും ഇപ്പോഴെ ആലോചിക്കേണ്ടേ ? നല്‍കേണ്ടുന്ന
>    നിവേദനത്തില്‍ ഉന്നയിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്. :
>
>    -
>
>    സർക്കാർ വെബ്സൈറ്റുകൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലെ ഉള്ളടക്കം
>    മലയാളഭാഷയിലും പൊതുസഞ്ചയത്തിലും ലഭ്യമാക്കുക. സർവ്വവിജ്ഞാനകോശം നിലവിൽ
>    സ്വതന്ത്രലൈസൻസിൽ ആണെങ്കിലും ലൈസൻസിങ്ങിന്റെ നൂലാമാലകൾ മൂലം വിക്കിപീഡിയയിൽ
>    ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. അതിനാൽ അതിന്റെ ലൈസൻസ് പൊതുസഞ്ചയത്തിൽ
>    ആക്കണം എന്ന് അഭ്യർത്ഥിക്കുന്നു
>
>
>    - നിലവിൽ ഐടി@സ്കൂളിന്റെ പാഠ്യപദ്ധതിയിൽ മലയാളം ടൈപ്പിങ്ങ്, മലയാളം
>    യൂണിക്കോഡ്, മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കിസംരംഭങ്ങൾ ഇതൊക്കെ
>    ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സിലബസ് അതിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടു
>    പൊവുകയും പ്ല്സ് ടൂ, കോളേജ് തലങ്ങളിലെ വിവിധ ക്ലാസ്സുകളിൽ ഇത് സിലബസ്സിന്റെ
>    ഭാഗമാക്കുകയും ചെയ്യുക. മലയാളം വിക്കിപീഡിയ  (മറ്റ് മലയാളം
> വിക്കിസംരംഭങ്ങളും)
>    എഡിറ്റ് ചെയ്യുക എന്നത് വിവിധ ക്ലാസ്സുകളിലെ മലയാളം സിലബസ്സിന്റെ
> ഭാഗമാക്കുക.
>
>
>    - പൊതുഖജനാവിലെ പണമുപയോഗിച്ച് സർക്കാർ ഡിജിറ്റൈസ്‌ ചെയ്തിരിക്കുന്ന
>    പ്രമാണങ്ങളുടെ ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ
> തരത്തിൽ
>    ലഭ്യമാക്കുക.                                 (ഷിജു പറഞ്ഞത്)
>
>
> മറ്റെന്തെങ്കിലുമുള്ളത് കൂട്ടിച്ചേര്‍ത്ത് ഇന്നു രാത്രിക്കുള്ളില്‍
> ഡോക്യുമെന്റാക്കുമോ ? പൂര്‍ത്തിയാകുമെങ്കില്‍ ബുധനോ വ്യാഴമോ തിരുവനന്തപുരത്ത്
> അദ്ദേഹത്തെ കണ്ട് കൊടുക്കാം. ആ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ആരെങ്കിലുമുണ്ടോ
> ?
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l