തലക്കെട്ടില്ലാത്ത.jpg

വിക്കിമീഡിയ ഫൌണ്ടേഷന്‍ പ്രതിനിധിയായ ടോറി റീഡ് 2011 ജൂൺ 10നു (വെള്ളിയാഴ്ച) എറണാകുളത്തുള്ള മലയാളം വിക്കിപ്രവർത്തകരോടു് സംസാരിക്കാന്‍ കാക്കനാട് ZYXWARE TECHNOLOGIES ല്‍ വന്നിരുന്നു. ചര്‍ച്ചയില്‍ വിമല്‍ ജോസഫ്, ശിവഹരി നന്ദകുമാര്‍, രമേശ് എന്‍ ജി , റോജി ജോര്‍ജ്, പ്രൊ. ജോണ്‍സണ്‍, ജോസഫ് തോമസു്, ബിജോയ് ഫ്രാന്‍കൊ, പ്രശോഭ് ജി ശ്രീധര്‍, ഡിറ്റി മാത്യു എന്നിവര്‍ പങ്കെടുത്തു. 
    ടോറി എല്ലാവരുടെയും വിക്കിപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും, വിവിധ മലയാളം വിക്കിസംരംഭങ്ങളുടെ പ്രത്യെകതകൾ മനസ്സിലാക്കുകയും, വിക്കിപ്പീഡിയയിലേക്ക് എങ്ങനെ കൂടൂതല്‍ ആളുകളെ ചേര്‍ക്കാം എന്ന് ചര്‍ച്ച ചെയ്യുകയും , വിക്കിപ്പീഡിയയില്‍ ഇപ്പോള്‍ കൂടുതലും ഐടി പ്രൊഫഷണല്‍സാണെന്ന് വിലയിരുത്തുകയും, ഐടി@സ്കൂളിന്റെ പ്രവര്‍ത്തനം മൂലം കുട്ടികള്‍ സ്കൂളില്‍ നിന്നു് തന്നെ വിക്കിപ്പീഡിയയെ പരിചയപ്പടുന്നു എന്നു് മനസ്സിലാക്കുകയും ചെയ്തു.


2011/5/14 Shiju Alex <shijualexonline@gmail.com>
സുഹൃത്തുക്കളെ,

നമ്മുടെ നാലാം വിക്കിസംഗമത്തോട് അനുബന്ധിച്ച് വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധികൾ ജൂൺ 9,10,11 തീയതികളിൽ കേരളത്തിൽ വിവിധ ഇടങ്ങളിൽ മലയാളം വിക്കിപീഡിയരുമായി നേരിട്ട് സംവദിക്കാൻ ആഗ്രഹിക്കുന്നു, ഇതിന്റെ ഭാഗമായി ജൂൺ 9-നു് തിരുവനന്തപുരത്തും, ജൂൺ 10നു് കൊച്ചിയിലും, ചെറു കൂടിക്കാഴ്ചകൾക്ക് പദ്ധതി ഇടുന്നു.

തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിൽ (സമീപപ്രദേശങ്ങളിൽ ഉള്ളവരും) ഉള്ള മലയാളം വിക്കിപ്രവർത്തകർ  ഇക്കാര്യത്തെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിക്കാനായി എനിക്കൊരു മെയിലയക്കാൻ (shijualexonline അറ്റ് gmail.com) താല്പര്യപ്പെടുന്നു. 2 സ്ഥലത്തും ഉള്ള വിക്കി പ്രവർത്തകർ ദയവായി സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഷിജു



--
with regards

Ditty