നേരത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും ഉപയോഗിക്കാനായാണല്ലോ GDFL ആക്കിയത്. 

ഏതെങ്കിലും CC-BY-SA ലൈസൻസ് തന്നെ ഉപയോഗിച്ചാൽ മതിയാകും. ഇന്ത്യൻ സൈറ്റ് ആയതിനാൽ (CC BY-SA 2.5 IN) എന്ന ലൈസൻസ് ആവും നല്ലത്.

ഇനി നമ്മള്‍ CC യിലേക്കാക്കാന്‍ ആവശ്യപ്പെട്ട് അവര്‍ ചെയ്യുകയും CC ലൈസന്‍സ് ടേംസ് മാറ്റുവാണെ എന്താകും?

CC-BY-SA ലൈസൻസിനെ കോണ്ടഡിക്ട് ചെയ്യുന്ന ഒരു ലൈസൻസിലേക്ക് മാറാൻ വിക്കിപീഡിയയ്ക്ക് പറ്റുമോ? GFDL ന്റെ കാര്യത്തിൽ  Free Software Foundation, GFDL ലൈസൻസിന്റെ കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയത് മൂലം ഉണ്ടായ പ്രശ്നം ആണ്  അതിലുള്ള ഉള്ളടക്കം വിക്കിയിൽ ഉപയോഗിക്കാൻ പറ്റാത്തതായി തീരുന്നത്. അങ്ങനാണ് വിക്കിയുടെ ലൈസൻസ് CC-BY-SA  മാറിയത്. ഈ മാറ്റത്തിനു Free Software Foundation നും WMFഉം തമ്മിൽ പ്രത്യേക ധാരണ ഉൺറ്റായിരുന്നു.  ഇപ്പോഴും GFDLലൈസൻസിന്റെ പഴയ വേർഷൻ സ്പെസിഫിക്കായി ആയി ഉപയോഗിക്കുന്ന ഉള്ളടക്കങ്ങൾ വിക്കിയിലേക്ക് പകർത്താം.


എന്തായാലും സര്‍വവിജ്ഞാന കോശം നിലവിലെ ഡയറക്ടര്‍ സുലേഖ ടീച്ചറെ കണ്ട് ഇതാവശ്യപ്പെടാമെന്ന് തോന്നുന്നു. അവര്‍ക്ക് കൊടുക്കാനുള്ള ഒരു ഡോക്യുമെന്റ് മൂന്നു നാലു ദിവസത്തിനുള്ളില്‍ തയ്യാറാക്കുകയാണെങ്കില്‍ അവരെ നേരിട്ട് കണ്ട് കൊടുക്കാം.

ഇതിനു ശ്രമിക്കുന്നത് നല്ലതാണ്. ഇതിനായി ഒരു ഡോക്കുമെന്റ് ഉണ്ടാക്കാം.

അവരെ സംഗമോത്സവത്തിലെ ഏതെങ്കിലും ഇനത്തില്‍ പങ്കെടുപ്പിക്കാനും ശ്രമിക്കാം.

അത് നന്നായിരിക്കും.



ഷിജു




2013/10/30 kannan shanmugam <fotographerkannan@gmail.com>
ഈ വിവരം ഇതു വരെ സര്‍വവിജ്ഞാന കോശം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലല്ലോ. ഇത് എന്ത് ലൈസന്‍സിലേക്കാണ് മാറ്റേണ്ടത് ? നേരത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും ഉപയോഗിക്കാനായാണല്ലോ GDFL ആക്കിയത്.  ഇനി നമ്മള്‍ CC യിലേക്കാക്കാന്‍ ആവശ്യപ്പെട്ട് അവര്‍ ചെയ്യുകയും CC ലൈസന്‍സ് ടേംസ് മാറ്റുവാണെ എന്താകും? എന്തായാലും സര്‍വവിജ്ഞാന കോശം നിലവിലെ ഡയറക്ടര്‍ സുലേഖ ടീച്ചറെ കണ്ട് ഇതാവശ്യപ്പെടാമെന്ന് തോന്നുന്നു. അവര്‍ക്ക് കൊടുക്കാനുള്ള ഒരു ഡോക്യുമെന്റ് മൂന്നു നാലു ദിവസത്തിനുള്ളില്‍ തയ്യാറാക്കുകയാണെങ്കില്‍ അവരെ നേരിട്ട് കണ്ട് കൊടുക്കാം. അവരെ സംഗമോത്സവത്തിലെ ഏതെങ്കിലും ഇനത്തില്‍ പങ്കെടുപ്പിക്കാനും ശ്രമിക്കാം.

കണ്ണന്‍


2013/10/30 Shiju Alex <shijualexonline@gmail.com>
സർവവിജ്ഞാനകോശത്തിന്റെ ബാക്കി വാല്യങ്ങളും ഡിജിറ്റൽ രൂപത്തിൽ വരുന്നു എന്ന് ഈ മാതൃഭൂമി വാർത്തയിൽ കാണുന്നു.

http://digitalpaper.mathrubhumi.com/c/1848467


നവംബർ 1നു ഇത് ലഭ്യമാകുമെന്ന് വാർത്തയിൽ ഉണ്ട്. ഇതിനകം 6 വാല്യങ്ങൾ ചെയ്തു എന്ന് പറയുന്നുണ്ട്. പക്ഷെ സൈറ്റിൽ ഇതുവരെയായി 1,12,13,14 എന്നീ നാല് വാല്യങ്ങൾ വന്നതായി ആണ് നമ്മൾ തയ്യാറാക്കിയ വിക്കിപദ്ധതി താൾ അനുസരിച്ചുള്ള  വിവരം.  അതോ ഇനി വേറെ സൈറ്റിൽ ആണോ ഇത് വരാൻ പോകുന്നത്?

പക്ഷെ ലൈസൻസ് GFDL ആയതിനാൽ മൊത്തം വന്നാലും വിക്കിപീഡിയയിൽ പുനരുപയോഗിക്കാൻ പറ്റില്ല എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്.

ഷിജു





_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Kannan shanmugam

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l