ഷിജു, അങ്ങനെ ഒരു പ്രസ്ഥാവന എന്റെ ഭാഗത്തുനിന്നുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ പറയാനുദ്ദ്യേശിച്ചതല്ല നിങ്ങള്‍ മനസ്സിലാക്കിയത്. എന്റെ പരിമിതിയും വീഴ്ചയുമാണ്.  സിഡിയുടെ നിര്‍മ്മാനവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ ഡോക്യുമെന്റേഷന്‍ വളരെ സഹായകരമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരമാവധി ലിസ്റ്റിലേക്ക് അയക്കാന്‍ ശ്രമിച്ചിട്ടുണ്ട്എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

2013/10/16 Shiju Alex <shijualexonline@gmail.com>
കഴിഞ്ഞ തവണ ഇതെല്ലാം നടപ്പായത് ക്ലോസ്ഡ് ത്രഡുകളിലൂടെയാണ്. എങ്ങനെയാണ് ഇതിന്റെ കാര്യങ്ങളെന്ന് അതില്‍പ്പുറത്തുള്ള ഒരാള്‍ക്ക് അറിയില്ല. അതുതന്നെയാണ് ഇതുപോലുള്ള പദ്ധതികള്‍ക്ക് തുടര്‍ച്ചയില്ലാതെ പോകുന്നതെന്ന് വിചാരിക്കുന്നു.

ഇത് വളരെ വളരെ അനാവശ്യവും അസംബന്ധവും ആയ പ്രസ്താവന ആണ്. ഞാനാണ് ആദ്യത്തെ വിക്കിപീഡിയ സിഡിയുടേയും, ആദ്യത്തെ ഗ്രന്ഥശാല സിഡിയുടേയും എല്ലാ വിധ പണികളും ഏകോപ്പിച്ചത്. അതിനാൽ തന്നെ ഈ ആരോപണത്തിനു മറുപടി പറയേണ്ട ബാദ്ധ്യതയും എനിക്കുണ്ട്.

ഇതിൽ വിക്കിപീഡിയ സിഡിയുടെ പദ്ധതിതാളിലും അതിന്റെ സംവാദം താളിലും ഇത് സംബന്ധിച്ച എല്ലാം ഡോക്കുമെന്റ് ചെയ്തിരിക്കുന്നത് കാണാം.  അതിനു പുറമേ ഇതു സംബധിച്ച വിശദമായ വർക്ക് ഫ്ലോ എന്റെ ബ്ലൊഗിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നത് കാണാം. അതിന്റെ ടെക്നിക്കൽ സംഗതികൾ സന്തൊഷിന്റെ ബ്ലോഗിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നത് കാണാം.


ഇനി ഇതിന്റെ തുടർച്ചയായി 2011-ൽ വന്ന വിക്കി ഗ്രന്ഥശാല സിഡിയുടെ പദ്ധതി താളിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്കുമെന് റ്ചെയ്തിരിക്കുന്നത് ഇവിടെ കാണാം. (വിക്കിപീഡിയ സിഡിയിൽ നിന്ന് അത്ര വ്യത്യസ്ത വർക്ക് ഫ്ലോ ഒന്നും ഇല്ല ഇതിനും)   അതിനെ കുറിച്ച് എന്റെ ബ്ലോഗ് പോസ്റ്റ് ഇവിടെ കാണാം. സാങ്കേതിക വശത്തെ കുറിച്ച് സന്തോഷിന്റെ പോസ്റ്റ് ഇവിടെ കാണാം.

ഇതിൽ കൂടുതലൊക്കെ ഡോക്കന്മെന്റ് ചെയ്യാൻ മാത്രം കാര്യങ്ങൾ ഇപ്പൊഴത്തെ എസ് എംസി പരിപാടിയുമായി ബന്ധപ്പെട്ട് ചെയ്ത സിഡിക്ക് ഉണ്ടെങ്കിൽ അതൊക്കെ വിവിധ ഇടങ്ങളിൽ ചെയ്ത് അത് ലഭ്യമാക്കണം.എന്നിട്ട് വിക്കി സിഡി റിലീസ് പ്രളയം ഉണ്ടാക്കാം.

തുടർച്ചകൾ ഇല്ലാതെ പോകുന്നത് ഈ പരിപാടി മെയിലിങ്ങ് ലിസ്റ്റ്/സോഷ്യൽ മീഡിയ ആക്ടിവിസം പോലെ എളുപ്പമല്ലാത്തതു കൊണ്ടാണ്. വ്യത്യസ്ത സ്വഭാവമുള്ള, വ്യത്യസ്ത ബാക്ക് ഗ്രൗണ്ടിൽ നിന്നുള്ള, വ്യത്യസ്ത ആദർശങ്ങൾ വെച്ച് പുലർത്തുന്ന നിരവധി പേരെ ഏകോപിച്ച് കൊണ്ടു പോകാൻ കഴിയണം. പല കാര്യങ്ങൾക്കും വിട്ടു വീഴ്ച ചെയ്യണം. മാത്രമല്ല ഓരോന്ന് ചെയ്യുമ്പോഴും സന്നദ്ധപ്രവർത്തകർക്ക് ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ വേണം. അതൊക്കെ ഒത്തു വരുമ്പോഴേ ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കൂ. അല്ലാതെ ലിസ്റ്റിൽ ഒരു മെയിൽ അയച്ചത് കൊണ്ട് സിഡി ഉണ്ടാവില്ല. സോഫ്റ്റ് വെയർ ഉപയോഗിച്ച് ഓട്ടോ മേറ്റ് ചെയ്ത് സിഡി റിലീസ് നടത്തണെമെങ്കിൽ kiwix റിലീസ് നടത്തിയാൽ മതി    

ഇത്രയൊക്കെ ഡോക്കുമെന്റ് ചെയ്തിട്ടും ഈ വക കാര്യങ്ങൾ മറ്റ് ഇന്ത്യൻ ഭാഷകളിൽ ഒന്നും ഇതു വരെ നടന്നില്ല എന്നതും കാണുക.


ഇതൊന്നും കാണാതെ വെറുതെ ഇതെല്ലാം നടപ്പായത് ക്ലോസ്ഡ് ത്രഡുകളിലൂടെയാണ് എന്നൊക്കെ ആരോപിക്കുമ്പോൾ ഇതിനു മുൻപ് മലയാളം വിക്കിസമൂഹം നടത്തിയ പരിപാടികളെ മൊത്തം അവഹേളിക്കുകയാണ് അതിലൂടെ ചെയ്യുന്നത്.