എല്ലാം കൂടി ഈ ത്രെഡിൽ ചർച്ച ചെയ്താൽ അവിയലാകും. ഓരോന്നോരോന്നായി ചർച്ച ചെയ്യുകയും അഭിപ്രായ ഐക്യം ഉണ്ടെങ്കിൽ ട്രാ. വിക്കിയിൽ മാറ്റുകയും ചെയ്യാം.

2013/11/12 praveenp <me.praveen@gmail.com>

On Tuesday 12 November 2013 01:00 PM, Prince Mathew wrote:
ചില പരിഭാഷകളുടെ സാംഗത്യം വിശദീകരിക്കാമോ? പ്രത്യേകിച്ചും അവയേക്കാൾ
പച്ചമലയാളവും സാധാരണക്കാരന് മനസിലാകുന്നതുമായ മലയാളപദങ്ങൾ ലഭ്യമായപ്പോൾ?

പച്ചമലയാളം എന്നാലെന്താണ്? തമിഴാണോ?

ഇംഗ്ലീഷ് പ്രയോഗം: Administrators
ഉപയോഗിക്കാമായിരുന്നത്: നടത്തിപ്പുകാർ
ഉപയോഗിച്ചിരിക്കുന്നത്: കാര്യനിർവാഹകർ

നടത്തിപ്പുകാരനല്ലാത്തതുകൊണ്ട് തന്നെ

ഇംഗ്ലീഷ് പ്രയോഗം: Sock puppet
ഉപയോഗിക്കാമായിരുന്നത്: കള്ളപ്പേര്
ഉപയോഗിച്ചിരിക്കുന്നത്: അപരമൂർത്തിത്വം

കള്ളപ്പേര് എന്ന് പറഞ്ഞാൽ ആളാവുമോ? അംഗത്വമാവുമോ?

ഇംഗ്ലീഷ് പ്രയോഗം: Talk
ഉപയോഗിക്കാമായിരുന്നത്: ചർച്ച
ഉപയോഗിച്ചിരിക്കുന്നത്: സംവാദം

ഇതൊക്കെ മുമ്പ് ചർച്ച ചെയ്തതല്ലേ. പഴയ സംവാദങ്ങൾ എടുത്ത് നോക്കി ഓർമ്മ പുതുക്കുമല്ലോ

ഇംഗ്ലീഷ് പ്രയോഗം: Rollback
ഉപയോഗിക്കാമായിരുന്നത്: പഴയപടിയാക്കുക
ഉപയോഗിച്ചിരിക്കുന്നത്: മുൻപ്രാപനം ചെയ്യുക

വേണേൽ പുതുക്കാവുന്നതാണ്.

ഇംഗ്ലീഷ് പ്രയോഗം: Portal
ഉപയോഗിക്കാമായിരുന്നത്: വാതില്‍
ഉപയോഗിച്ചിരിക്കുന്നത്: കവാടം

കവാടത്തിനിപ്പോഴെന്താണ് കുഴപ്പം

ഇംഗ്ലീഷ് പ്രയോഗം: Show
ഉപയോഗിക്കാമായിരുന്നത്: കാണിക്കുക
ഉപയോഗിച്ചിരിക്കുന്നത്: പ്രദർശിപ്പിക്കുക
മുമ്പ് കാട്ടുക എന്നായിരുന്നു. പൊതുവേ ഉപയോഗിക്കുന്ന പദം പ്രദർശിപ്പിക്കുക എന്നായതിനാൽ അങ്ങനെ മാറിയെന്നാണ് കരുതുന്നത്.

ഇംഗ്ലീഷ് പ്രയോഗം: Five pillars
ഉപയോഗിക്കാമായിരുന്നത്: അഞ്ചു തൂണുകൾ
ഉപയോഗിച്ചിരിക്കുന്നത്: പഞ്ചസ്തംഭങ്ങൾ

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ എന്ന പ്രയോഗം കേട്ടിട്ടുണ്ടാവുമല്ലോ, അനുകരണം തന്നെയാണ്. പഞ്ചസ്തംഭങ്ങൾക്കെന്താണ് പ്രശ്നം?

ഇംഗ്ലീഷ് പ്രയോഗം: Consensus
ഉപയോഗിക്കാമായിരുന്നത്: അഭിപ്രായൈക്യം
ഉപയോഗിച്ചിരിക്കുന്നത്: സമവായം

സമവായമാണ് അഭിപ്രായൈക്യത്തേക്കാളും ഇവിടെ യോജിച്ചതെന്നെന്റെ അഭിപ്രായം. അഭിപ്രായങ്ങൾ ഒന്നാവണമെന്നില്ല, ഒത്തുതീർപ്പ് തന്നെയാണ് പ്രധാനം (എന്റെയഭിപ്രായം). ഒത്തുതീർപ്പിനേക്കാളും മാദ്ധ്യമങ്ങളിലും മറ്റും ഉപയോഗിച്ച് കാണുന്നതിനാൽ സമവായം എന്നുപയോഗിക്കുന്നു എന്ന് മാത്രം. ഇപ്പോൾ എവിടെയോ ചർച്ച നടക്കുന്നുണ്ട്.

ഇംഗ്ലീഷ് പ്രയോഗം: Disambigation
ഉപയോഗിക്കാമായിരുന്നത്: നാനാർത്ഥങ്ങൾ
ഉപയോഗിച്ചിരിക്കുന്നത്: വിവക്ഷകൾ

കോഴിയാണോ മുട്ടയാണോ :-) നാനാർത്ഥങ്ങളല്ല താനും

ഇംഗ്ലീഷ് പ്രയോഗം: Extensions
ഉപയോഗിക്കാമായിരുന്നത്: കൂട്ടിച്ചേർക്കലുകൾ
ഉപയോഗിച്ചിരിക്കുന്നത്: അനുബന്ധങ്ങള്‍

ഇങ്ങനെ ഒരുപാട് ഉണ്ട്. തൽക്കാലം ഇത്രയേ ഓർമ്മയിൽ വരുന്നുള്ളൂ. :)
 മുമ്പ് പറഞ്ഞതുപോലെ പെട്ടന്ന് കേട്ടാൽ തെറ്റില്ലെന്ന് തോന്നുന്ന പദങ്ങൾ ഉപയോഗിക്കുക എന്നത് തന്നെയാണ് നയം. അല്ലാതെ പദങ്ങളുടെ ഉത്പത്തി നോക്കി ഉപയോഗിക്കുകയല്ല.  പിന്നെ തോന്നുന്നപടി പരിഭാഷകൾ തള്ളിക്കേറ്റാൻ അനുവദിക്കില്ലെന്ന് മാത്രമേ  പ്രിൻസേ പറഞ്ഞിട്ടുള്ളു. അഭിപ്രായൈക്യമുണ്ടാക്കി ആർക്കും പരിഭാഷകൾ മാറ്റാവുന്നതാണല്ലോ.

എന്തായാലും ഈ പതിനായിരത്തിലധികം പരിഭാഷകളിൽ ഈ വിരലിലെണ്ണാവുന്നവ ഓർമ്മവന്നുള്ളു എന്നത് തന്നെ വലിയകാര്യമാണ്. :-)

2013/11/11 praveenp <me.praveen@gmail.com>:
മൂന്നാംകിട പരിഭാഷയും കൊണ്ട് വന്നിട്ടും കാര്യമില്ല :-)

On Monday 11 November 2013 10:46 PM, Sebin Jacob wrote:

ലിങ്ക് - https://www.facebook.com/sebinaj/posts/10152051200884083

ആക്ഷേപമില്ല. അഭിപ്രായമേയുള്ളൂ. തിരുത്താന്‍ വരുന്നില്ല. ഉറക്കെ
ചിന്തിച്ചതാണു്.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l