അമൂർത്തീകരണം (abstraction)  / അമൂർത്തബീജഗണിതം (abstract algebra) /അമൂർത്തീകൃതം (abstract) എന്നിങ്ങനെയാണു് ശരിയായി വേണ്ടത്.
ആശയപരമായി മാത്രം അസ്തിത്വമുള്ള, സൈദ്ധാന്തികമായി മാത്രം ചിന്തിക്കാവുന്ന, വസ്തുനിഷ്ഠമായി ഉദാഹരിക്കേണ്ടതില്ലാത്ത, മൂർത്തീകരണം അസാദ്ധ്യമോ അനാവശ്യമോ ആയ ശാസ്ത്രവിഷയങ്ങളെയാണു് abstract എന്നു ചേർത്ത് വിളിക്കുന്നതു്. ആ നിലയ്ക്കു്  ഇതേ വാക്കുതന്നെയാണു് ഉപയോഗിക്കേണ്ടതു്.

അതുപോലെ, രണ്ടോ മൂന്നോ ചെറിയ വരകൾ കൊണ്ട് ഒരാളുടെയോ വസ്തുവിന്റെയോ ആശയത്തിന്റെയോ ചിത്രീകരണം നടത്തുക എന്നത് abstract art-ന്റെ ഉദാഹരണമാണു്.

Abstraction എന്നാലും ഇതേ അർത്ഥം തന്നെ വരും. ഏതെങ്കിലും വിഷയത്തിന്റെ സത്ത മാത്രം ബാക്കിനിർത്തി  ഉപകരണങ്ങളും (Demonstrative objects and elements)  ഉദാഹരണങ്ങളും (illustrations and examples) അടങ്ങിയ  മറ്റു വിശദാംശങ്ങൾ ഒഴിവാക്കുന്നതിനെയാണു് abstraction എന്നു പറയുന്നതു്.



2010/5/18 Raziman T V <razimantv@gmail.com>
ഗണിതശാസ്ത്രത്തില്‍ ഇതേ അര്‍ത്ഥമാണെന്നാണ് മനസ്സിലാക്കുന്നത്

-റസിമാന്‍ ടി വി

2010/5/18 MAHESH MANGALAT <maheshmangalat@gmail.com>:
> അമൂര്‍ത്തവത്കരണം എന്നതാണ് സാധാരണനിലയില്‍ ആ വാക്കിന്റെ മലയാളം. പക്ഷെ
> ഗണിതശാസ്ത്രത്തില്‍ ഇതു് തന്നെയാണോ വിവക്ഷ എന്നു് സംശയമുണ്ട്. അതിനാല്‍
> വിവേചനരഹിതമായി എല്ലായിടത്തും ഒരു വിവര്‍ത്തനം തന്നെ ഉപയോഗിക്കുന്നത്
> ആശയവ്യക്തതയ്ക്ക് തടസ്സമാവും.
> മഹേഷ് മംഗലാട്ട്
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l