എല്ലാ വിധ ആശംസകളും .
കഴിയുന്നത്ര പ്രചാരണം കൊടുക്കാം.

2011/2/26 Habeeb | ഹബീബ് <lic.habeeb@gmail.com>
കേരളത്തിലെ എല്ലാ ലൈബ്രറികളിലും ഉടനെ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ത്തിയാവും എന്ന് കഴിഞ്ഞയാഴ്ച വയനാട്ടില്‍ നടന്ന ലൈബ്രറി കൌണ്‍സിലിന്റെ സെമിനാറില്‍ പറഞ്ഞുകണ്ടു.
ലൈബ്രറി കൌണ്‍സിലുമായി സഹകരിച്ച് എല്ലാ പുസ്തകങ്ങളുടെയും അവശ്യവിവരങ്ങള്‍ അവിടെയുള്ള സ്റ്റാഫിന്റെ സഹകരണത്തോടെ വിക്കിയിലാക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ച് വിക്കിനേതൃത്വം ആലോചിക്കൂ...

2011/2/26 Shiju Alex <shijualexonline@gmail.com>

ജില്ലാതലം വിട്ട് വിക്കിപഠനശിബിരങ്ങള്‍ പഞ്ചായത്ത് തലത്തിലെക്ക് ഇറങ്ങുന്നതിന്റെ സൂചനയായി ഇത് കാണാം. ഇതിനു ചുക്കാന്‍ പിടിക്കുന്ന കണ്ണൂരില്‍ നിന്നുള്ള മലയാളം വിക്കി പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ അഭിനന്ദനങ്ങളും. 

പഠനശിബിരങ്ങളില്‍ വിക്കിപീഡിയ എന്ന ഒറ്റ വിക്കിയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്.

മലയാളഭാഷയെ സംബന്ധിച്ച് കുറച്ച് കൂടി പ്രാധാന്യം ഉള്ളതാണു് വിക്കിഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കിചൊല്ലുകള്‍ എന്നീ വിക്കികള്‍. അവയെ പരിചയപ്പെടുത്തുന്നതോടൊപ്പം അതിനായി ചെറു പദ്ധതികള്‍ ആവഷ്ക്കരിച്ച് അത് സജീവമാക്കുവാന്‍ കൂടി ശ്രദ്ധിക്കണം. പ്രാദേശികമായ നിരവധി അറിവുകള്‍ വിക്കിപീഡിയയിലും, വിക്കിനിഘണ്ടുവിലും, വിക്കിചൊല്ലുകളിലും എത്താനുണ്ട്. അതിനായുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണം.

2011/2/26 സുനില്‍ (Sunil) <vssun9@gmail.com>
ലൈബ്രറീ കൗണ്‍സിലിന്റെ പരിപാടിയായതുകൊണ്ട് വിക്കി ഗ്രന്ഥശാലയെക്കുറിച്ചും പരിചയപ്പെടുത്തണം

2011/2/26 Anoop <anoop.ind@gmail.com>
ഈ വരുന്ന തിങ്കളാഴ്ച മുതല്‍ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍  ജില്ലയിലെ വായനശാലകള്‍ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിലെ ഒരു പ്രധാന അജണ്ട വിക്കിപീഡിയയെ പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായനശാലകളുള്ള കണ്ണൂര്‍ ജില്ലയിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ ഒരു മാതൃകയാണ്. ഈ പരിപാടിയുടെ സംഘാടകരായ ജില്ലാ ലൈബ്രറി കൗണ്‍സിലിനും, പ്രത്യേകിച്ച് അതിന്റെ സെക്രട്ടറി പി.കെ ഷൈജുവിനും, ഈ പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്ന വിജയകുമാര്‍ ബ്ലാത്തൂരിനും അഭിനന്ദനങ്ങള്‍.

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
~~~~~~~~~~~~~
സ്നേഹാദരങ്ങളോടെ
ഐ.പി.മുരളി
love & regards,
i.p.murali